മരണം വരെ കോൺഗ്രസ് ആയിരിക്കുമെന്ന് വ്യക്തമാക്കിയ ഷാനിമോൾ സിപിഎം പ്രചരണം നടത്തുന്നത് അവരുടെ ഗതികേടാണെന്നും വിമർശിച്ചു.
തിരുവനന്തപുരം: കോൺഗ്രസ് വിടുമെന്ന പ്രചാരണത്തിന് പിന്നിൽ സിപിഎം എന്നും പ്രചാരണം ദുരുദ്ദേശ്യപരമെന്നും ഷാനിമോൾ ഉസ്മാൻ. കമ്യൂണിസ്റ്റ് കേരളം അഡ്മിനെതിരെ ഡിജിപിക്ക് പരാതി നൽകിയതായും ഷാനിമോൾ ഉസ്മാൻ അറിയിച്ചു. പിതാവിന്റെ മരണാനന്തചടങ്ങുകളുമായി ബന്ധപ്പെട്ട് വീട്ടിൽ ആയിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് കേരള എന്നപേജിലാണ് പോസ്റ്റ് കണ്ടതെന്നും ഷാനിമോൾ പറയുന്നു. അപമാനകരമായ പോസ്റ്റാണ്. ഒരടിസ്ഥാനവുമില്ല. മരണം വരെ കോൺഗ്രസ് ആയിരിക്കുമെന്ന് വ്യക്തമാക്കിയ ഷാനിമോൾ സിപിഎം പ്രചരണം നടത്തുന്നത് അവരുടെ ഗതികേടാണെന്നും വിമർശിച്ചു.



