നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപ് ഭീഷണിപ്പെടുത്തിയെന്ന നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് വിചാരണക്കോടതിയുടെ വിലയിരുത്തൽ. കാവ്യയുമായി ദിലീപിന് ബന്ധം ഉണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജു വാര്യരോട് അത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നായിരുന്നു നടിയുടെ മൊഴി. തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ടായിരുന്നു. എന്നാൽ ഇതിന് സാക്ഷികളില്ലെന്നും ഇതേക്കുറിച്ച് നടി ആരോടും പറഞ്ഞതായി തെളിവില്ലെന്നും കോടതി വിധിയിൽ പറയുന്നു.

11:17 PM (IST) Dec 15
പാലക്കാട് വടക്കഞ്ചേരിയിൽ കാട്ടുപന്നിയെ തട്ടി സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്.
10:56 PM (IST) Dec 15
രാജ്യത്ത് നടന്ന ആയിരം കോടിയുടെ ചൈനീസ് സൈബർ തട്ടിപ്പ് കേസിൽ രണ്ടു മലയാളികളും പ്രതികളെന്ന് സിബിഐ
10:38 PM (IST) Dec 15
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ഭരണവിരുദ്ധ വികാരം കാരണമായില്ലെന്ന് സിപിഎമ്മും ഉണ്ടെന്ന് സിപിഐയും
10:09 PM (IST) Dec 15
മെട്രോ നിർമ്മാണത്തിനിടെ കൊച്ചി നഗരത്തിൽ വീണ്ടും പൈപ്പ് പൊട്ടി. കലൂർ സ്റ്റേഡിയം റോഡില്‍ മുഴുവൻ വെള്ളം കെട്ടിക്കിടക്കുകയാണ്
09:11 PM (IST) Dec 15
തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കില്ല
08:45 PM (IST) Dec 15
പൊൻകുന്നം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിൽ രാഹുൽ മാങ്കൂട്ടത്തിൽ ദർശനം നടത്തി
08:09 PM (IST) Dec 15
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് മരണം. കൊല്ലം നിലമേൽ വാഴോടാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്
07:18 PM (IST) Dec 15
പഹൽഗാം ഭീകരാക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്
07:13 PM (IST) Dec 15
പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ചാഴിയാട്ടിരിയിലാണ് സ്ഥിരീകരിച്ചത്. തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി.
06:53 PM (IST) Dec 15
വർക്കലയിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സ്വകാര്യ റിസോർട്ട് ജീവനക്കാർ അറസ്റ്റിൽ
06:49 PM (IST) Dec 15
ക്ലാസ്സ് മുറിയിൽ മദ്യപിച്ച് 9ാം ക്ലാസ്സുകാരായ പെൺകുട്ടികൾ. തമിഴ്നാട് തിരുനെൽവേലിയിലാണ് സംഭവം. 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു.
06:47 PM (IST) Dec 15
പാലക്കാട് പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു. ഏലംകുളം സ്വദേശി അശ്വിൻ കൃഷ്ണയാണ് (13) മരിച്ചത്
06:39 PM (IST) Dec 15
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചു
06:14 PM (IST) Dec 15
നല്ല കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്തത് യുഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നല്ല കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും ചിരിക്കണമെന്നും അദ്ദേഹം അണികളോട് ആവശ്യപ്പെട്ടു
05:00 PM (IST) Dec 15
തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷട്ര ചലച്ചിത്രമേളയിൽ ചില സിനിമകളുടെ പ്രദർശനത്തിന് അനുമതി ലഭിച്ചില്ല. ഇന്നും ഇന്നലെയുമായി ഏഴ് സിനിമകളുടെ പ്രദർശനം മുടങ്ങി. 19 സിനിമകളുടെ പ്രദർശനത്തിനാണ് അനുമതിയില്ലാത്തത്.
04:53 PM (IST) Dec 15
സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈഗിംക അതിക്രമ പരാതിയിൽ പരാതിക്കരിയുടെ മൊഴി രേഖപ്പെടുത്തി
04:27 PM (IST) Dec 15
ദില്ലിയിൽ കനത്ത പുകമഞ്ഞ്. കാഴ്ചപരിധി പൂജ്യം ആയതോടെ റോഡ് വ്യോമ ഗതാഗതം താറുമാറായി. 150ലധികം വിമാന സർവീസുകൾ വൈകി. 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
03:43 PM (IST) Dec 15
മലപ്പുറം തെന്നലയിലെ സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് സെയ്താലി മജീദ്. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
03:15 PM (IST) Dec 15
പഴയങ്ങാടിയിൽ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ലിജോ ജോണിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
03:01 PM (IST) Dec 15
ആര്യാട് ഗോപി ദൃശ്യമാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിന്. വളരേണ്ടെ വല്ലാർപാടവും എന്ന ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത ന്യൂസ് സ്റ്റോറിയാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്
02:48 PM (IST) Dec 15
പടിക്കംവയൽ പ്രദേശത്ത് നിന്ന് കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി. കോടഞ്ചേരി സ്വദേശിയായ ബേബിയെ (70) ആയിരുന്നു കാണാതായത്. ഇവിടെ കടുവ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
01:58 PM (IST) Dec 15
തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയെന്ന് തുറന്നടിച്ച് സിപിഎം മുൻ എംഎൽഎ കെ.സി രാജഗോപാലൻ. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിനാണ് കാലുവാരാൻ നേതൃത്വം കൊടുത്തതെന്നും കെസി രാജഗോപാലൻ.
12:46 PM (IST) Dec 15
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് അക്കാലത്ത് തന്നെ പലതവണ വിളിപ്പിച്ചിരുന്നുവെന്ന് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. ഫോണും അന്നേ പൊലീസിന് കൈമാറിയിരുന്നുവെന്നും തിരിച്ചു ചോദിച്ചിട്ടില്ലെന്നും ഭര്‍ത്താവ് പ്രതികരിച്ചു.
12:39 PM (IST) Dec 15
ഒന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
12:22 PM (IST) Dec 15
മൂന്നു രാജ്യങ്ങളിലായി നാലുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെട്ടത്. രാവിലെ ദില്ലിയിൽ നിന്ന് പുറപ്പെട്ട മോദി ആദ്യമെത്തുക ജോർദാനിലാണ്. നാളെ അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ചയും നടത്തും.
11:37 AM (IST) Dec 15
കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പൈകയിലാണ് സംഭവം. പാല പൈക സ്വദേശി വിനോദ് ജേക്കബ് കൊട്ടാരത്തിൽ ആണ് മരിച്ചത്.വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്
11:36 AM (IST) Dec 15
മദ്യപിച്ച് വാഹനമോടിച്ച സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയും സിനിമാതാരവുമായ ശിവദാസനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ മട്ടന്നൂർ പൊലീസാണ് കേസെടുത്തത്. പൊലീസുകാരൻ ഓടിച്ച വാഹനം കലുങ്കിലിടിച്ച് അപകടമുണ്ടാക്കിയിരുന്നു
11:22 AM (IST) Dec 15
ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത് നൃത്തം വെച്ചതിൽ വിശദീകരണവുമായി സിപിഎം സ്ഥാനാര്‍ത്ഥി അഞ്ജു സന്ദീപ്. വ്യക്തിപരമായ ബന്ധങ്ങള്‍ കാരണമാണ് ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം ഒപ്പം നൃത്തം വെച്ചതെന്ന് അഞ്ജു സന്ദീപ്
11:21 AM (IST) Dec 15
ആർഎസ്പി നേതാവ് ഷിബു ബേബി ജോണിൻ്റെ സഹോദരനാണ് അന്തരിച്ച ബേബി ജോൺ. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹം നാളെ കൊല്ലത്തെത്തിക്കും
10:46 AM (IST) Dec 15
അടൂരിലെ വീട്ടിൽ നിന്നാണ് രാഹുൽ സ്കൂട്ടറിൽ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. ഇതോടെ പൊലീസ് സംഘം പിന്നാലെ പാഞ്ഞെത്തുകയായിരുന്നു. പത്തനംതിട്ട ജില്ല വിട്ടുപോവരുതെന്ന് രാഹുലിന് അന്വേഷണസംഘം നിർദേശം നൽകിയിരുന്നു
10:12 AM (IST) Dec 15
മുസ്ലീം ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങിയാൽ കൈകൾ വെട്ടിമാറ്റുമെന്നാണ് കൊലവിളി പ്രസംഗം. പ്രാദേശിക ലീഗ് നേതാവായ ശിഹാബുദ്ദീനാണ് കൊലവിളി പ്രസംഗം നടത്തിയത്. തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും ശിഹാബുദ്ദീൻ പറയുന്നു.
10:07 AM (IST) Dec 15
എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയിൽ നിന്ന് നടൻ ദിലീപ് പിന്മാറിയ സംഭവത്തിൽ പ്രതികരിച്ച് ക്ഷേത്ര ഉപദേശക സമിതി. ക്ഷേത്ര ഉപദേശക സമിതിയാണ് ദിലീപിനെ ഉദ്ഘാടകനായി തീരുമാനിച്ചതെന്നും കൊച്ചിൻ ദേവസ്വം ബോര്‍ഡ് അല്ലെന്നും വിശദീകരണം.
09:33 AM (IST) Dec 15
കണ്ണൂർ പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പാറാട് സ്വദേശികളാണ് പിടിയിലായത്. അതേസമയം, പയ്യന്നൂരിൽ യുഡിഎഫ് ഓഫീസ് ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാനായിട്ടില്ല
09:03 AM (IST) Dec 15
ബലാത്സംഗക്കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിൻ്റെ ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. ചോദ്യം ചെയ്യാൻ ഇന്ന് ഹാജരാകണമെന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശം.
08:41 AM (IST) Dec 15
ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നടൻ ദിലീപ് പങ്കെടുക്കില്ലെന്ന് അറിയിച്ചതായി ഭാരവാഹികൾ പറയുന്നു. നാളെയായിരുന്നു പരിപാടി നടക്കാനിരുന്നത്. എന്നാൽ ദിലീപിൻ്റെ പിൻമാറ്റത്തിന് കാരണമെന്ന് വ്യക്തമല്ല.
08:36 AM (IST) Dec 15
മലപ്പുറം തെന്നലയിൽ കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി സി.പി.എം നേതാവ്. തെരെഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ വിവാഹം ചെയ്തു കൊണ്ടുവന്ന പെൺകുട്ടികളെ മുസ്ലീം ലീഗ് രംഗത്തിറക്കിയെന്ന് സി.പി.എം മുൻ ലോക്കൽ സെക്രട്ടറി സൈയ്തലവി മജീദ് ആരോപിച്ചു
08:27 AM (IST) Dec 15
ഇംഎംഎസിൻ്റെ നാടായ ഏലംകുളവും സിപിഎമ്മിന് വളക്കൂറുള്ള പുലാമന്തോൾ പഞ്ചായത്തുമെല്ലാം ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തു. വരുന്ന നിയസമഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നജീബിൻ്റെ കാന്തിക മണ്ഡലമായി തന്നെ തുടര്‍ന്നേക്കും.
08:06 AM (IST) Dec 15
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി വിലയിരുത്താൻ സിപിഎം -സിപിഐ നേതൃയോഗങ്ങൾ ഇന്ന്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളും സിപിഐ സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. വികസനവും ക്ഷേമ പദ്ധതികളും പത്ത് വർഷത്തെ ഭരണനേട്ടവും ഒന്നും വോട്ടർമാരിൽ വിലപ്പോയിട്ടില്ലെന്നതാണ് പ്രാഥമിക വിലയിരുത്തൽ. ശബരിമല സ്വര്‍ണക്കൊള്ളയും ആഗോള അയ്യപ്പസംഗമും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി.
08:06 AM (IST) Dec 15
ശബരിമല സ്വർണ്ണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയേയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വിശദമായ ചോദ്യം ചെയ്യലിന് ഇരുവരെയും രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് കൊല്ലം വിജിലൻസ് കോടതിയിൽ അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണ്ണക്കൊള്ളയിൽ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്
08:05 AM (IST) Dec 15
ടൂറിസ്റ്റ് വിസയിൽ എത്തി ഒമാനിൽ വൻ ജ്വല്ലറി കവർച്ച നടത്തിയ രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ. 23 കോടിയിലധികം രൂപ വില വരുന്ന സ്വർണമാണ് കൊള്ളസംഘം ജ്വല്ലറി ഭിത്തി തുരന്ന് കവർന്നത്. പ്രതികളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് സ്വർണവും പണവും കണ്ടെത്തിയിട്ടുണ്ട്.