സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈഗിംക അതിക്രമ പരാതിയിൽ പരാതിക്കരിയുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈഗിംക അതിക്രമ പരാതിയിൽ പരാതിക്കരിയുടെ മൊഴി രേഖപ്പെടുത്തി . ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി-2ലാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർജാമ്യ ഹർജി ചോദ്യം ചെയ്ത നൽകിയ റിപ്പോർട്ടിലാണ് പരാതിക്കാധാരമായ തെളിവുണ്ടെന്ന് കോടതിയെ അറിയിച്ചത്. 

കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ താമസിക്കുന്നതിനിടെ കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായ പെരുമാറിയെന്നാണ് സ്ത്രീ പരാതി നൽകിയത്. ഐഎഫ്എഫ്കെയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു ഇരുവരും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായെന്നാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കോടതിയെ അറിയിച്ചത്. കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യം 17 നാണ് കോടതി പരിഗണിക്കുക.

YouTube video player

YouTube video player