Published : Feb 20, 2026, 06:48 AM ISTUpdated : Feb 20, 2026, 11:58 PM IST

Malayalam news live: 40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയാകാമെന്ന് നി​ഗമനം, ദുരൂഹതയായി ഏലസിലെ വാക്കുകൾ, എരുമപ്പെട്ടിയിലേത് ദൃശ്യം മോഡലെന്ന് പൊലീസ്

Summary

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തിൽ, അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് ഇന്നലെ സീൽഡ് കവറിൽ ഡിഎംഇക്ക് കൈമാറിയിരുന്നു. റിപ്പോർട്ടിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യവകുപ്പിന്‍റെ തുടർനടപടികൾ. ആരോപണ വിധേയനായ ഡോ ബിന്ദു സുന്ദറിന്‍റെ സസ്പെൻഷൻ പിൻവലിക്കണമെന്നാണ് ഡോക്ടർമാരുടെ സംഘടനയായ KGMOAയുടെ ആവശ്യം.

skeleton

11:58 PM (IST) Feb 20

40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയാകാമെന്ന് നി​ഗമനം, ദുരൂഹതയായി ഏലസിലെ വാക്കുകൾ, എരുമപ്പെട്ടിയിലേത് ദൃശ്യം മോഡലെന്ന് പൊലീസ്

എരുമപ്പെട്ടിയിലേത് ദൃശ്യം മോഡൽ കൊലപാതകം തന്നെ എന്ന നിഗമനത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ് പോലീസ്. വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേതാണ് എന്ന് പരിശോധനയിൽ തെളിഞ്ഞു.

Read Full Story

11:30 PM (IST) Feb 20

കലൂർ സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടാൻ ജിസിഡിഎ, തീരുമാനം മത്സരങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുമ്പ്

ഐഎസ്എൽ മത്സരങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുമ്പ് കലൂർ സ്റ്റേഡിയത്തിന്റെ ഫീസ് കുത്തനെ കൂട്ടാൻ ജിസിഡിഎ തീരുമാനം

Read Full Story

11:26 PM (IST) Feb 20

തലസ്ഥാനത്ത് 82 കുപ്രസിദ്ധ ​ഗുണ്ടകൾ കരുതൽ തടങ്കലിൽ, ഓംപ്രകാശ് ഉൾപ്പെടെയുളളവർ പിടിയിൽ

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 82 പേരെയും പിടികൂടിയിരിക്കുന്നത്. ന​ഗരത്തിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാ​ഗമായിട്ടാണ് പൊലീസ് നടപടി.

Read Full Story

10:48 PM (IST) Feb 20

ക്രിസ്മസ് ബംപർ ഭാ​ഗ്യക്കുറി - സജിമോന്റെ ഹർജിയിൽ നടപടിയെടുത്ത് ഹൈക്കോടതി, സമ്മാനം വിതരണം ചെയ്യുന്നത് തടഞ്ഞ് ലോട്ടറി വകുപ്പിന് നോട്ടീസയച്ചു

തൻ്റെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റ് അബദ്ധത്തിൽ ആന്ധ്ര സ്വദേശിയുടെ കൈയിൽ എത്തുകയായിരുന്നു എന്ന് കാണിച്ചാണ് സജിമോൻ കോടതിയെ സമീപിച്ചത്.

Read Full Story

10:11 PM (IST) Feb 20

റോഡരികിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, 6 ആഴ്ചക്കകം റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറാൻ നിർദേശം

പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ 6 ആഴ്ചക്കകം റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.

Read Full Story

09:54 PM (IST) Feb 20

വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ് - ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ

വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ നടപടി. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ജെ ഷാഹിദയെയും നഴ്സ് പി എസ് ധന്യയെയും സസ്പെൻഡ് ചെയ്തു.

 

Read Full Story

08:56 PM (IST) Feb 20

7 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം, വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി ഉയർത്തി, ക്യാബിനുള്ളിൽ മുസ്തഫയുടെ മൃതദേഹം കണ്ടെത്തി

7 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിൽ മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ കണ്ടെത്തി. വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി പൂർണ്ണമായി പുറത്തെടുത്തു.

Read Full Story

07:12 PM (IST) Feb 20

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് വീണ് സ്കൂള്‍ വിദ്യാര്‍ത്ഥി റോഡിലേക്ക് തെറിച്ചുവീണു, ഗുരുതര പരിക്ക്

ഓടികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്നും റോഡിലേക്ക് വീണ് സ്കൂൾ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ബ്ലെസ്സൻ ബൈജുവി (16)നാണ് ഗുരുതരമായി പരിക്കേറ്റത്

Read Full Story

07:01 PM (IST) Feb 20

പീഡനപരാതി - തൃശ്ശൂരിൽ ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ, പരാതി നൽകിയത് 3 യുവതികൾ, 15 പേരെ പീഡിപ്പിച്ചതായി പൊലീസ്

യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതികളിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയിലുണ്ട്.

 

Read Full Story

06:18 PM (IST) Feb 20

'നെയ്പാത്രത്തിനൊപ്പം ടിക്കറ്റ് കൊറിയർ ചെയ്തു, പാത്രമെത്തി, ടിക്കറ്റ് നഷ്ടമായി'; ക്രിസ്മസ് ബംപർ 20 കോടിയിൽ അവകാശ വാദവുമായി പിറവം സ്വദേശി

സജിമോന്റെ ഹർജിയിൽ ഇടപെട്ട ഹൈക്കോടതി ടിക്കറ്റിന്റെ നിജസ്ഥിതി ഉറപ്പാക്കും വരെ സമ്മാനതുക കൈമാറരുത് എന്ന് ലോട്ടറി വകുപ്പിനു നിർദേശം നൽകിയിരിക്കുകയാണ്.

Read Full Story

06:09 PM (IST) Feb 20

കേരള നിയമസഭ പുസ്തകോത്സവം; മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് പുരസ്കാരം

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്‍റെ (KLIBF-4)മീഡിയ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഓണ്‍ലൈൻ മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോര്‍ട്ടര്‍ പ്രത്യേക പരാമര്‍ശത്തിന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ രമ്യ റാം അര്‍ഹയായി

Read Full Story

05:17 PM (IST) Feb 20

വീട്ടുകാരെ പൂട്ടിയിട്ട് രാത്രിയിൽ കാറെടുത്തിറങ്ങി 14 കാരനും സഹപാഠിയും, തലകീഴായി കുഴിയിലേക്ക് മറിഞ്ഞ് അപകടം, സംഭവം കരമനയിൽ

കരമന നീറമണ്‍കരയിൽ വച്ചാണ് 14 വയസ്സുകാരൻ ഓടിച്ച വാഹനം തലകീഴായി കുഴിയിലേക്ക് മറിഞ്ഞത്.

Read Full Story

05:04 PM (IST) Feb 20

16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതികളിലൊരാൾ 15 വയസ്സുകാരൻ

ചന്തേരയിൽ 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി. രണ്ട് പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. 15 വയസ്സുകാരൻ ഉൾപ്പെടെയുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്.

Read Full Story

04:56 PM (IST) Feb 20

'എന്തിന് ഇങ്ങനെ ക്രൂശിക്കണം? ആത്മഹത്യയുടെ വക്കിലെത്തിയെന്ന് തന്ത്രി പറഞ്ഞു'; തന്ത്രിക്കെതിരായ കേസിൽ ആരോപണം കടുപ്പിച്ച് ബിജെപി

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരായ കേസിൽ സര്‍ക്കാരിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി. തന്ത്രിക്കെതിരായ കേസ് ഗൂഢാലോചനയാണെന്ന് ഗോവ മുൻ ഗവര്‍ണര്‍ പിഎസ് ശ്രീധരൻപിള്ള ആരോപിച്ചു

Read Full Story

04:43 PM (IST) Feb 20

'കുട്ടിയുടെ കൈ തനിയെ ശരിയാകുമായിരുന്നു', രണ്ടരമാസത്തെ ചികിത്സക്കൊടുവിൽ 14 കാരന്റെ കൈ വളഞ്ഞുപോയ സംഭവത്തിൽ സൂപ്രണ്ടിന്റെ വിചിത്ര മറുപടി

മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗം മേധാവിയുടെ രണ്ടര മാസത്തെ ചികിത്സക്കൊടുവിലാണ് 14 കാരൻ തൻസീറിന്റെ വലതു കൈ വളഞ്ഞുപോയെന്ന പരാതി ഉയർന്നത്. ചികിത്സ പിഴവിൽ ഒടുവിൽ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം എത്തി.

Read Full Story

03:28 PM (IST) Feb 20

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് തണലാകുന്നു; ടൗണ്‍ഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി, ആദ്യഘട്ടത്തിൽ 178 വീടുകള്‍ കൈമാറും

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി . ആദ്യഘട്ടത്തിൽ കൈമാറുന്ന 178 വീടുകൾ ആർക്കൊക്കെയെന്ന് കണ്ടെത്താനാണ് നറുക്കെടുപ്പ് നടക്കുന്നത്. വീടുകളുടെ കൈമാറ്റം 25ന് മുഖ്യമന്ത്രി നിര്‍വഹിക്കും

Read Full Story

03:17 PM (IST) Feb 20

ഓട്ടം പോകാൻ തയാറാകാത്തതിന് ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനം, തടയാൻ ശ്രമിച്ചയാളെ കുത്തിപ്പരിക്കേൽപ്പിച്ചു; നാല് പേർ പിടിയിൽ

ഓട്ടം പോകാൻ തയാറാകാത്തതിന്റെ പേരിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനം. തടയാൻ ശ്രമിച്ച ആളെ ബിയർ കുപ്പി കൊണ്ട് യുവാക്കൾ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Full Story

03:08 PM (IST) Feb 20

ആന്‍റണി രാജു മത്സരിക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ല; കുറ്റക്കാരനായി കണ്ടെത്തിയ വിധി റദ്ദാക്കാനുള്ള ആവശ്യം തള്ളിയ കോടതി ഉത്തരവ് പുറത്ത്

തൊണ്ടി മുതൽ കേസിൽ മജിസ്ട്രേറ്റ് കോടതി ആൻറണി രാജുവിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധി റദ്ദാക്കേണ്ട അസാധാരാണ സാഹചര്യം നിലവിലില്ലെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി. ആന്‍റണി രാജുവിന്‍റെ ആവശ്യം തള്ളിയുള്ള കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് പുറത്ത്.

Read Full Story

02:51 PM (IST) Feb 20

ശബരിമല യുവതീ പ്രവേശനം - സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ തന്ത്രിക്ക് നിയമോപദേശം നൽകിയത് താനെന്ന് പി എസ് ശ്രീധരൻ പിള്ള

ശബരിമലയില്‍ സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയതായി പി എസ് ശ്രീധരൻ പിള്ള. 'ശബരിമല സമരവും സുവർണ്ണ അവസരവിധിയും' എന്ന പുസ്തകത്തിലാണ് തുറന്നുപറച്ചിൽ.

Read Full Story

02:51 PM (IST) Feb 20

ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറി, സിസിടിവി പരിശോധനയില്‍ കുടുങ്ങി പ്രതികൾ; ആശുപത്രി ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

Read Full Story

02:50 PM (IST) Feb 20

സര്‍ക്കാരിന് കനത്ത തിരിച്ചടി; വിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

സര്‍ക്കാരിന്‍റെ കാലാവധി തീരാനിരിക്കെ വിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ സര്‍ക്കാരിന് തിരിച്ചടി. താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

Read Full Story

02:26 PM (IST) Feb 20

മാനനഷ്ടക്കേസ് - രാഹുല്‍ ഗാന്ധി യുപി സുല്‍ത്താന്‍പൂര്‍ കോടതിയിൽ ഹാജരായി; മൊഴി രേഖപ്പെടുത്തി

അമിത്ഷാക്കെതിരായ കൊലയാളി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തി. യുപി സുല്‍ത്താന്‍പൂര്‍ കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. ബിജെപി നേതാവായ വിജയ് മിശ്ര നല്‍കിയ മാനനഷ്ടക്കേസിലാണ് നടപടി.

Read Full Story

02:17 PM (IST) Feb 20

അന്വേഷണ സംഘത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്, 'തന്ത്രിയെ ജയിലിൽ ഇട്ടത് എന്തിന്?' വ്യക്തമാക്കാൻ ആവശ്യം

ശബരിമല സ്വർണകൊള്ളക്കേസില്‍ അറസ്റ്റിലായിരുന്ന തന്ത്രിക്ക് ജാമ്യം നൽകിയ കോടതിവിധിയിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണ സംഘത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Read Full Story

01:59 PM (IST) Feb 20

നഴ്സുമാര്‍ പണിമുടക്കിലേക്ക്; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും, 'മിനിമം വേതനം ഉയര്‍ത്തണം'

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലേ നഴ്സുമാര്‍ നാളെ പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് യുഎൻഎയുടെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക്. 

Read Full Story

01:04 PM (IST) Feb 20

ആലപ്പുഴ ശസ്ത്രക്രിയ വീഴ്ച - ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നാളെ നടക്കും; ചികിത്സാ ചെലവ് സർക്കാർ വഹിക്കും, ഡോക്ടർമാർക്ക് അശ്രദ്ധയുണ്ടായെന്ന് കെ കെ ശൈലജ

വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നാളെ നടക്കും. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി. 

Read Full Story

12:46 PM (IST) Feb 20

ബൈക്കില്‍ ബസ് ഇടിച്ച് അപകടം; പോളി ടെക്‌നിക്ക് വിദ്യാര്‍ത്ഥിക്ക് ജീവൻ നഷ്ടമായി, സംസ്കാരം ഇന്ന്

വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മീനങ്ങാടി പോളിടെക്‌നിക് കോളേജിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്

Read Full Story

12:46 PM (IST) Feb 20

'ക്ഷേത്രത്തിന്‍റെ ക്ഷണക്കത്തിൽ ജാതിപ്പേര് പാടില്ല, എല്ലാവരും സമന്മാര്‍'; സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ക്ഷേത്രത്തിന്‍റെ ക്ഷണക്കത്തിൽ ജാതിപ്പേര് പാടില്ലെന്ന നിര്‍ണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ദേവസ്വം വകുപ്പ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയത്

Read Full Story

12:33 PM (IST) Feb 20

കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു, പ്രതി കസ്റ്റഡിയിൽ

കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു.കെഎസ്ആര്‍ടിസി ബസിന്‍റെ ഫുട്ബോർഡിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനായിരുന്നു ആക്രമണം.ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Full Story

12:27 PM (IST) Feb 20

വട്ടംകുളത്ത് 'മെഗാ പന്നിവേട്ട'; രണ്ട് ദിവസത്തിനിടെ 182 കാട്ടുപന്നികളെ വെടിവച്ചുകൊന്നു; റെക്കോര്‍ഡ് പന്നിവേട്ടയില്‍ കൈകോര്‍ത്തത് അഞ്ച് പഞ്ചായത്തുകള്‍

ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ തുരത്താന്‍ എടപ്പാള്‍ വട്ടംകുളം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ 'മെഗാ പന്നിവേട്ട'യില്‍ 182 കാട്ടുപന്നികളെ വെടിവച്ചുകൊന്നു

Read Full Story

12:19 PM (IST) Feb 20

ആലപ്പുഴ ശസ്ത്രക്രിയ വീഴ്ച - ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനാണോ എന്ന് ഓർമയില്ല; ശസ്ത്രക്രിയക്ക് നഴ്സുമാരുടെ അഭാവമുണ്ടെന്ന് ഡോ. ഷാഹിദ

ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് നഴ്സുമാരുടെ അഭാവമുണ്ടെന്ന് ഡോ. ഷാഹിദ. ഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താൻ ആണോ എന്ന് ഓർമയില്ലെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

Read Full Story

12:07 PM (IST) Feb 20

ശബരിമല സ്വർണക്കൊള്ളക്കേസ് - ദേവസ്വം ബോർഡ് മുൻ സെക്രട്ടി എസ് ജയശ്രീക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ആവശ്യമുള്ളപ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. അതേസമയം, കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി ആവശ്യപ്പെട്ടില്ല. ജയശ്രീയുടെ ഒപ്പ് അടക്കം ശേഖരിച്ചെന്ന് എസ്ഐടി കോടതിയിൽ അറിയിച്ചു.

Read Full Story

12:00 PM (IST) Feb 20

'വെന്‍റിലേറ്ററിലോ അതോ മോർച്ചറിയിലോ?' യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം; പ്രതികരിച്ച് കെ മുരളീധരൻ

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ

Read Full Story

11:45 AM (IST) Feb 20

ശബരിമല സ്വർണക്കൊള്ള - അറസ്റ്റിനു പിന്നിൽ സർക്കാരിന്‍റെ പ്രതികാരം; സർക്കാരിന് കുരുക്കായി തന്ത്രി കണ്ഠര് രാജീവരുടെ വാദം

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിനെതിരെ തന്ത്രി കണ്ഠര് രാജീവര്. അറസ്റ്റിന് പിന്നിൽ സർക്കാരിന്റെ പ്രതികാരമെന്നാണ് തന്ത്രിയുടെ വാദം. യുവതീ പ്രവേശനത്തെ എതിർത്തതാണ് അറസ്റ്റിന് പിന്നിലെ കാരണമെന്നാണ് തന്ത്രിയുടെ വാദം.

Read Full Story

11:32 AM (IST) Feb 20

മങ്കട സദാചാര കൊലക്കേസ്; 5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻ ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Read Full Story

11:05 AM (IST) Feb 20

ആലപ്പുഴ ശസ്ത്രക്രിയ വീഴ്ച - ഡോക്ടർമാരുടെ വാർത്ത സമ്മേളനത്തിനിടെ ഇരച്ചുകയറി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വാർത്ത സമ്മേളനത്തിനിടെ ഇരച്ചുകയറി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ. 

Read Full Story

10:48 AM (IST) Feb 20

എആർ ക്യാമ്പിലെ 16 പേർക്ക് സ്ഥാനക്കയറ്റം, താൽക്കാലിക തസ്‌തികയുണ്ടാക്കി സ്ഥാനകയറ്റം നൽകുന്നത് മുഖ്യമന്ത്രിയുടെ ഗണ്‍മാനുൾപ്പെടെ

വിവിധ എആർ ക്യാമ്പുകളിലെ 16 സബ് ഇൻസ്പെക്ടർമാർക്ക് സ്ഥാനകയറ്റം. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ ഉൾപ്പെടെയുള്ളവർക്കാണ് താൽക്കാലിക തസ്‌തികയുണ്ടാക്കി സ്ഥാനകയറ്റം നൽകുന്നത്

Read Full Story

10:47 AM (IST) Feb 20

ഉഷ ചികിത്സക്ക് എത്തിയത് കഠിനമായ വേദനയോടെ; വേദന എന്തുകൊണ്ടെന്നറിയാൻ കൂടുതൽ പരിശോധന വേണമെന്ന് ചികിത്സിച്ച ഡോ. നാസർ

ഉഷ ചികിത്സക്ക് എത്തിയത് കഠിനമായ വേദനയോടെയാണെന്ന് ചികിത്സിച്ച ഡോ. നാസർ. വേദന എന്തുകൊണ്ടെന്നറിയാൻ കൂടുതൽ പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

10:02 AM (IST) Feb 20

വീണ്ടും ചികിത്സാപിഴവ്; ചില്ലു നീക്കാതെ മുറിവ് വച്ചുകെട്ടി‌യെന്ന് പരാതി, ആരോപണം ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ

ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ചികിത്സ തേടിയ ഗൃഹനാഥന്റെ കയ്യിലെ മുറിവിൽ നിന്നു ചില്ലുകഷണങ്ങൾ നീക്കാതെ വച്ചുകെട്ടുകയായിരുന്നു. തുറവൂർ വളമംഗലം സ്വദേശി രാധാകൃഷ്ണപിള്ളയ്ക്കാണ് ദുരനുഭവം ഉണ്ടായത്.

 

Read Full Story

09:36 AM (IST) Feb 20

ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചെമ്പൂർ സ്വദേശിയെ തടഞ്ഞ് നിറുത്തി മർദിച്ചു, രണ്ട് പേർ അറസ്റ്റിൽ

ബൈക്കിൽ സഞ്ചരിച്ച ചെമ്പൂർ സ്വദേശിയെ അക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

Read Full Story

09:20 AM (IST) Feb 20

ബരാമതി വിമാനാപകടം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28 ന് പുറത്തുവിടും, വ്യക്തത വരുത്തി വ്യോമയാന മന്ത്രാലയം

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായിരുന്ന അജിത് പവാറിന്‍റെ മരണത്തിനിടയാക്കിയ ബരാമതി വിമാന അപകടത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28 ന് പുറത്തുവിടുമെന്ന് വ്യോമയാന മന്ത്രാലയം

Read Full Story

More Trending News