LIVE NOW
Published : Jan 31, 2026, 08:01 AM ISTUpdated : Jan 31, 2026, 12:30 PM IST

Malayalam News Live: മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പടെ വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്ക്

Summary

ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ. റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം വിപുലമായ പരിശോധന വേണ്ടിവരും എന്നതിനാൽ ആണിത്. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായെന്ന കുടുംബത്തിന്‍റെ പരാതി വിശദമായി അന്വേഷിക്കും.

Minister escort vehicle crash

12:30 PM (IST) Jan 31

മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പടെ വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്ക്

മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. അടൂർ നെല്ലിമുകളിലാണ് സംഭവം. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ് ഉള്‍പ്പെടയുള്ളവര്‍ക്ക് പരിക്ക്.

Read Full Story

12:11 PM (IST) Jan 31

റോയിക്കു മേൽ സമ്മർദം ചെലുത്തിയിട്ടില്ല; എല്ലാ കാര്യങ്ങളും ചെയ്തത് നിയമപരമായെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ

സി ജെ റോയിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നും ആദായ നികുതി വകുപ്പ് നടത്തിയിട്ടില്ല.

Read Full Story

11:09 AM (IST) Jan 31

അതിവേഗ റെയിൽ പാത - പദ്ധതിക്ക് എതിരല്ല; നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

അതിവേഗ റെയിൽ പാത വരുന്നതിന് എതിരല്ലെന്നും നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിർക്കില്ലെന്നും  പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  സ്പ്രിം​ഗ്ലർ വിവാദവുമായി ബന്ധപ്പെട്ട് താൻ കേസ് കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

10:38 AM (IST) Jan 31

സി ജെ റോയിയുടെ സംസ്കാരം നാളെ ബന്നാർഘട്ടയിൽ; കോൺഫിഡന്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം

സി ജെ റോയിയുടെ സംസ്കാരം നാളെ . ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള 'നേച്ചർ' കോൺഫിഡന്റ് കാസ്കേഡിൽ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ.

Read Full Story

08:18 AM (IST) Jan 31

മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റ് നാളെ

മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാമത് ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ അവതരിപ്പിക്കും. തുടര്‍ച്ചയായി 9 ബജറ്റവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോര്‍ഡ് ഇതോടെ നിര്‍മ്മല സീതാരാമന് സ്വന്തമാകുകയാണ്. ആദായ നികുതിയിലടക്കം പുതിയ പരിഷ്ക്കാരങ്ങള്‍ വരുമോയെന്ന് രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. കേരളമടക്കം സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. 5, 9, 10,11 തീയതികളിലായി ബജറ്റിന്മേല്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കും. 11ന് ധനമന്ത്രി മറുപടി നല്‍കും.

08:04 AM (IST) Jan 31

ക്രിക്കറ്റ് ആവേശത്തിൽ തിരുവനന്തപുരം

ഇന്ത്യ, ന്യൂസിലൻഡ് അഞ്ചാം ട്വന്റി 20 ഇന്ന്. കാര്യവട്ടത്ത് വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്ന സഞ്ജു സാംസനാണ് ശ്രദ്ധാകേന്ദ്രം.

08:02 AM (IST) Jan 31

സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി

വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാകും. എൻസിപിയുടെ മുതിർന്ന നേതാക്കൾ ഭാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര പവാർ.

Read Full Story

08:01 AM (IST) Jan 31

സി ജെ റോയിയുടെ സംസ്കാരം ഇന്ന്

ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും. സഹോദരൻ സി ജെ ബാബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം.

Read Full Story

More Trending News