മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും.

10:58 PM (IST) Jan 08
എകെ ബാലന്‍റെ വിവാദ പ്രസ്താവനയെ ചൊല്ലി സിപിഎമ്മിൽ ഭിന്നത. മുഖ്യമന്ത്രി എകെ ബാലനെ പൂർണ്ണമായും ന്യായീകരിക്കുമ്പോൾ ബാലൻ പറഞ്ഞത് അസംബന്ധമാണെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്
10:14 PM (IST) Jan 08
നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു
09:25 PM (IST) Jan 08
കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി. പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ കെ സി ശോഭിത
08:49 PM (IST) Jan 08
തിരുവനന്തപുരം ശ്രീകാര്യം പോങ്ങുമ്മൂട് സ്കൂൾ വിട്ട് മടങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനിയെ വളർത്തു നായ്ക്കൾ ആക്രമിച്ചു. വേട്ടയ്ക്ക് ഉപയോഗിക്കുന്ന ബെൽജിയൻ മലിനോസ് നായ്ക്കളാണ് കുട്ടിയെ കടിച്ച് കീറിയത്
08:17 PM (IST) Jan 08
പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്‍റെ സംസ്കാരം പൂനെയിൽ നടന്നു
07:39 PM (IST) Jan 08
കൊച്ചി പുറംകടലിലുണ്ടാക്കിയ കപ്പല്‍ അപകടത്തിൽ ബാങ്ക് ഗ്യാരന്‍റി തുക ഹൈക്കോടതിയിൽ കെട്ടി വെച്ച് എംഎസ്‍സി എൽസ3 കപ്പൽ കമ്പനി
07:37 PM (IST) Jan 08
മലമ്പുഴയിൽ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതൽ പരാതികൾ. റിമാൻഡിലുള്ള സംസ്കൃത അധ്യാപകൻ അനിലിൻ്റെ പീഡനത്തിനിരയായത് നിരവധി വിദ്യാർത്ഥികളാണ്.
07:28 PM (IST) Jan 08
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവിനെതിരെ നടപടിയുമായി യുവമോര്‍ച്ച. ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി.
06:57 PM (IST) Jan 08
കെ ബാലന്‍റെ വിവാദ പ്രസ്താവനക്കെതിരെ പാലക്കാട് ജില്ല കമ്മിറ്റിയിൽ രൂക്ഷ വിമർശനം
06:22 PM (IST) Jan 08
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചുവരുമെന്നത് ഒറ്റ ദിവസം കൊണ്ടുണ്ടായ ആത്മവിശ്വാസമല്ലെന്നും അദ്ദേഹം പറഞ്ഞു.
04:58 PM (IST) Jan 08
നിയമസഭ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകൾ പാർട്ടിയോട് ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനം
04:52 PM (IST) Jan 08
പ്രവാസിയെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ 14 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പ്രവാസിയായ തലശ്ശേരി കതിരൂർ സ്വദേശി താജുദ്ദീനാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
04:22 PM (IST) Jan 08
പ്രേക്ഷകര്‍ അര്‍പ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കാൻ കൃത്യതയും വ്യക്തതയുള്ള വാര്‍ത്താ അനുഭവം നൽകി 'നേരോടെ നിര്‍ഭയം നിരന്തരം' തുടരാൻ ഏഷ്യാനെറ്റ് ന്യൂസ് പ്രതിജ്ഞാബദ്ധമായിരിക്കും.
04:04 PM (IST) Jan 08
നിയമസഭാ തെരഞ്ഞെടുപ്പിന് കുട്ടനാട്ടിൽ മൂന്ന് മുന്നണികളിലും സ്ഥാനാർത്ഥി ചർച്ച ഏറെക്കുറെ പൂർത്തിയായി. മൂന്ന് മുന്നണികളുടെയും ഘടക കക്ഷികളാണ് കുട്ടനാട്ടിൽ മത്സരിക്കുന്നത്
03:34 PM (IST) Jan 08
രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിൻെറ ഇടത് ഇടുപ്പ് എല്ലിലാണ് ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറിയത്.
03:21 PM (IST) Jan 08
കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ മന്ത്രാലയം.ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസ്, നിലമ്പൂർ റോഡ് - കോട്ടയം എക്‌സ്പ്രസ് എന്നിവയുൾപ്പെടെയുള്ള ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ ലഭിക്കും
03:19 PM (IST) Jan 08
സിപിഎം മുൻ ഏരിയ സെക്രട്ടറി വി ആർ രാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു. അട്ടപ്പാടി ഏരിയ സെക്രട്ടറിയായിരുന്നു. 42 വർഷം അട്ടപ്പാടിയിലെ സിപിഎം സജീവ പ്രവർത്തകനായിരുന്നു.
02:59 PM (IST) Jan 08
കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി. കാസർകോട് കുനിയ കോളേജിലാണ് സംഭവം. ബിഎ അറബിക് മൂന്നാം വർഷ വിദ്യാർത്ഥി അഹമ്മദ് ഷംഷാദ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
02:54 PM (IST) Jan 08
സിഗ്നലെത്തിയപ്പോൾ ബൈക്ക് നിർത്തി തിരിയാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് പിന്നിൽ നിന്നെത്തിയ ടിപ്പർ ലോറി പാഞ്ഞെത്തി ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്.
02:29 PM (IST) Jan 08
നായ്ക്കളും പൂച്ചകളും ശത്രുക്കളാണെന്നും അതിനാൽ നമ്മൾ കൂടുതൽ പൂച്ചകളെ പ്രോത്സാഹിപ്പിക്കണമെന്നും അതായിരിക്കും പരിഹാരമെന്നും ആയിരുന്നു ജസ്റ്റിസ് സന്ദീപ് മേത്തയുടെ വാക്കുകൾ.
01:57 PM (IST) Jan 08
ഹരിപ്പാട് ആനയ്ക്കരികിൽ സ്വന്തം കൈകുഞ്ഞുമായി സാഹസം കാണിച്ച പാപ്പാൻ അറസ്റ്റിൽ. കൊല്ലം കൊട്ടിയം സ്വദേശി അഭിലാഷ് ആണ് പിടിയിലായത്.
01:30 PM (IST) Jan 08
തെരഞ്ഞെടുപ്പിന് വേഗത്തിലൊരുങ്ങാന്‍ കോൺഗ്രസ്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എഐസിസി സ്ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും.
01:20 PM (IST) Jan 08
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഐ ടി വിഭാഗം മേധാവി പ്രദീക് ജയിനിന്റെ വസതിയിലും ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. റെയ്ഡിനിടെ മുഖ്യമന്ത്രി മമതാ ബാനർജി സ്ഥലത്തെത്തി, ഇത് ബി ജെ പിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചു
12:38 PM (IST) Jan 08
വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബിജെപി. വെള്ളാപ്പള്ളി നടേശൻ തന്റെ സമുദായം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ എന്താണ് തെറ്റെന്നും അത് ചർച്ച ചെയ്യണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
12:33 PM (IST) Jan 08
സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി എത്തിയത്. ഇമെയിൽ വഴി എത്തിയ ഭീഷണിയെ തുടർന്ന് പൊലീസ് പരിശോധന നടത്തിവരികയാണ്. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിലും ബോബ് ഭീഷണി സന്ദേശം വന്നിരുന്നു.
12:17 PM (IST) Jan 08
ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നീക്കി.
12:00 PM (IST) Jan 08
ആർഎസ്എസ് - ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2008 ഡിസംബർ 31നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 12 പേരാണ് അറസ്റ്റിലായത്.
11:53 AM (IST) Jan 08
ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി, ഷാളണിയിച്ച് സ്വീകരിച്ചു.
11:37 AM (IST) Jan 08
താൻ സുഹൃത്തായ വ്യവസായ പറഞ്ഞ വിവരങ്ങളാണ് കൈമാറിയത്. വ്യവസായിയുമായി ഇന്നും സംസാരിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
11:32 AM (IST) Jan 08
ഏഷ്യാനെറ്റ് ന്യൂസിൻ്റെ ന്യൂസ് അവർ ചർച്ചയിൽ മുഖ്യമന്ത്രിയെയും വെള്ളാപ്പളളിയെയും ഹസ്കർ വിമർശിച്ചിരുന്നു. ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്നാണ് ഹസ്കറിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
10:48 AM (IST) Jan 08
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് 500% താരിഫ് ചുമത്താൻ ട്രംപ് ഭരണകൂടം പുതിയ ബിൽ കൊണ്ടുവരുന്നു. റഷ്യയുടെ യുദ്ധ ഫണ്ടിംഗ് തടയുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നീക്കം, എണ്ണയ്ക്ക് പുറമെ യുറേനിയം ഇറക്കുമതിക്കും ബാധകമാകും
10:32 AM (IST) Jan 08
ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്.
10:07 AM (IST) Jan 08
സർക്കാർ ഭൂമി കയ്യേറിയ രണ്ടുപേരാണ് പിടിയിലായത്. വസീം ബെയ്ഗ്, വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് സർക്കാർ ഭൂമി കയ്യേറി ഇപ്പോഴത്തെ താമസക്കാർക്ക് മറിച്ചുവിറ്റതെന്നാണ് കണ്ടെത്തൽ
09:42 AM (IST) Jan 08
പാലക്കാട്ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത
09:33 AM (IST) Jan 08
സിഎച്ച്സി മുതൽ മെഡിക്കൽ കോളേജിൽ വരെ വീഴ്ചയുണ്ടായി.ആശുപത്രികൾക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
09:02 AM (IST) Jan 08
തളിപ്പറമ്പ് മണ്ഡലത്തിൽ മാധ്യമ പ്രവർത്തകരായ രണ്ട് സിപിഎം നേതാക്കളും പരിഗണന പട്ടികയിലുണ്ടെന്നാണ് വിവരം. അച്ഛൻ ജയിച്ചു കയറിയ മണ്ഡലത്തിൽ അടുത്ത പരീക്ഷണത്തിനിറങ്ങുമോ എംവി നികേഷ് കുമാർ എന്നാണ് ഉറ്റുനോക്കുന്നത്.
08:13 AM (IST) Jan 08
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവശസ്ത്രക്രിയക്കിടെ വയറിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്. ഈ മാസം 28 ന് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ ഹർഷിന ഏകദിന സത്യാഗ്രഹമിരിക്കും. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെയാണ് സമരമെന്ന് ഹർഷിന പറഞ്ഞു.
08:12 AM (IST) Jan 08
ശബരിമല സ്വർണക്കൊള്ള കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ, സ്വർണ്ണവ്യാപാരി നാഗ ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് ജസ്റ്റിസ് എ ബദറുദ്ദിൻ വാദം കേൾക്കുക. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നാണ് രണ്ട് പ്രതികളുടെയും വാദം.
08:12 AM (IST) Jan 08
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ഉടുമ്പൻചോല മണ്ഡലത്തിൽ സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് എംഎം മണി വീണ്ടും മത്സരിക്കുമെന്ന് റിപ്പോർട്ട്. ടേം വ്യവസ്ഥയിൽ മണിക്ക് ഇളവ് നൽകണമെന്ന് സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാൻ ധാരണയായിട്ടുണ്ട്. ജയസാധ്യത കണക്കിലെടുത്താണ് തീരുമാനം.
08:12 AM (IST) Jan 08
സുപ്രധാന സിനഡ് നടക്കുന്നതിനിടെ സിറോ മലബാർ സഭ ആസ്ഥാനത്തെത്തി സഭാ നേതാക്കളുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. സഭ ആസ്ഥാനത്തെ അത്താഴ വിരുന്നിലും സതീശൻ പങ്കെടുത്തു. സഭാ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കളെ സഭാ നേതൃത്വം കാണുന്നത് അപൂർവ്വമാണ്.