കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങളില്‍ രാധാകൃഷ്ണനെതിരെ അന്വേഷണം നടന്നിരുന്നു. ഇതിനെ തുടർന്നാണ് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശിച്ചത്.

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥൻ പി രാധാകൃഷ്ണനെ സർവ്വീസിൽ നിന്ന് പുറത്താക്കി. റെയ്ഡ് വിവരങ്ങൾ ചോർത്തൽ അടക്കമുള്ള കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് നൽകാതെ നിർബന്ധിത വിരമിക്കൽ ഉത്തരവ് നൽകിയത്.അഖിലേന്ത്യാ സിവിൽ സർവ്വീസ് ചട്ടം 56 ജെ പ്രകാരം വെള്ളിയാഴ്ചയാണ് ഉത്തരവിറക്കിയത്. എന്നാൽ ഭാഗം കേൾക്കാതെയാണ് നടപടിയെന്നാണ് പി രാധാകൃഷ്ണൻ പറയുന്നത്. വിമാനത്താവളം വഴിയുള്ള സ്വർ‍ണക്കടത്ത് അന്വേഷണഘട്ടത്തിൽ തന്നെ കൊച്ചി സോണൽ ഓഫീസിലെ അന്വേഷണ ഉദ്യോഗസ്ഥനായ പി രാധാകൃഷ്ണനെതിരെ ആരോപണമുയർന്നിരുന്നു. കേസിലെ സുപ്രധാന റെയ്ഡ് വിവരങ്ങൾ ചോർത്തിയെന്നായിരുന്നു ബിജെപി ആരോപണം,, അന്ന് ബിജെപി അടക്കം പരസ്യമായി ഉദ്യോഗസ്ഥനെതിരെ രംഗത്ത് വന്നിരുന്നു. പിന്നാലെ ചെന്നൈയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. അന്യായമായ സ്ഥലം മാറ്റം ചോദ്യം ചെയ്ത് രാധാകൃഷ്ണൻ ട്രിബ്യൂണലിനെ സമീപിച്ചതും കേന്ദ്രവുമായുള്ള ഏറ്റുമുട്ടലിന് കാരണമായി. ആഭ്യന്തര അന്വേഷണത്തിന് ഒടുവിലാണ് നടപടി.

എൻഫോഴ്സ്മെന്റ് ഡെ.ഡയറക്ടർക്ക് നിർബന്ധിത വിരമിക്കൽ; പി.രാധാകൃഷ്ണന് എതിരെ നടപടി