സിപിഎം മുൻ ഏരിയ സെക്രട്ടറി വി ആർ രാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു. അട്ടപ്പാടി ഏരിയ സെക്രട്ടറിയായിരുന്നു. 42 വർഷം അട്ടപ്പാടിയിലെ സിപിഎം സജീവ പ്രവർത്തകനായിരുന്നു.

പാലക്കാട്: സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു. അട്ടപ്പാടി ഏരിയ സെക്രട്ടറിയായിരുന്ന വി ആർ രാമകൃഷ്ണനാണ് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ അഗളി പഞ്ചായത്തിൽ സിപിഎം വിമതനായി മത്സരിച്ചിരുന്നു. പിന്നാലെ അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീർ ഫോൺ വിളിച്ച് വധഭീഷണി മുഴക്കിയത് വിവാദമായിരുന്നു.

42 വർഷമായി അട്ടപ്പാടിയിലെ സിപിഎം സജീവ പ്രവർത്തകനും രണ്ടു ടേമുകളിലായി ആറു വർഷം അട്ടപ്പാടി ഏരിയ സെക്രട്ടറിയുമായിരുന്ന ആളാണ് വി ആർ രാമകൃഷ്ണൻ. 12 വർഷം ജെല്ലിപ്പാറ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി സിപിഎം പ്രാദേശിക നേതൃത്വം രം​ഗത്തെത്തിയിട്ടുണ്ട്. നാലര വർഷം മുൻപ് രാമൃഷ്‌ണനെ പുറത്താക്കിയതാണെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. നാലരവർഷം മുമ്പ് പാർട്ടി അംഗത്വം നൽകാതിരുന്നത് മുതൽ സിപിഎമ്മുമായി സഹകരിക്കുന്നില്ലെന്ന് രാമകൃഷ്ണനും വ്യക്തമാക്കി.