ബീഹാറിൽ 121 സീറ്റുകളിലേക്കുള്ള ആദ്യ ഘട്ട പോളിങ് ഇന്ന് നടക്കും

11:06 PM (IST) Nov 06
കഴിഞ്ഞ തവണത്തേക്കാൾ ഉത്സാഹം തുടക്കത്തിൽ തന്നെ ബിഹാറിലെ പോളിംഗ് ബൂത്തുകളിൽ കാണാനായി. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൻറെയും 2024 ലോക്സഭ മത്സരത്തിന്റെയും കണക്കുകൾ ബീഹാർ മറികടന്നു.
09:26 PM (IST) Nov 06
പാസ്പോർട്ടിൽ കൃത്രിമം കാണിച്ചെത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. കൊല്ലം പള്ളിത്തോട്ടം സ്വദേശി മുഹമ്മദ് അജാസ് അസ്ലാം ആണ് പിടിയിലായത്.
09:12 PM (IST) Nov 06
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിൽ
09:07 PM (IST) Nov 06
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുമായി ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മീഷണർ സി ആർ രാധാകൃഷ്ണൻ.
08:41 PM (IST) Nov 06
ഈ മാസം ഒന്നാം തീയതി മുതലാണ് തട്ടിപ്പ് സംഘം ഡോക്ടറെ ബന്ധപ്പെട്ടത്. മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ താമസിക്കുന്ന 80 വയസ്സുള്ള ഡോക്ടറാണ് തട്ടിപ്പിൽ പെട്ടത്. സൈബർ പോലീസ് കേസെടുത്തു.
07:40 PM (IST) Nov 06
കലൂർ സ്റ്റേഡിയത്തിൽ നവീകരണ ജോലികൾ തുടരുന്നതിനിടെ സ്പോൺസറായ ആർബിസിയുടെ സൈറ്റ് ഓഫീസിൽ മോഷണമെന്ന് പൊലീസിൽ പരാതി. ജിസിഡിഎ ആണ് സ്പോൺസർക്ക് വേണ്ടി കൊച്ചി പൊലീസിന് പരാതി നൽകിയത്.
07:06 PM (IST) Nov 06
തൃക്കാക്കര നഗരസഭയിലെ കൗൺസിലർ എം ജെ ഡിക്സണിന്റെ രാജിയിൽ വിശദീകരണവുമായി സിപിഐ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡിക്സണിനെ നേരത്തെ തന്നെ പാർട്ടി പുറത്താക്കിയിരുന്നെന്നാണ് സിപിഐയുടെ വിശദീകരണം.
06:24 PM (IST) Nov 06
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ അറസ്റ്റിലായ മലയാളി വൈദികന് കോടതി ജാമ്യം. തിരുവനന്തപുരം സ്വദേശി ഫാദർ ഗോഡ്വിനാണ് ജാമ്യം അനുവദിച്ചത്.
05:53 PM (IST) Nov 06
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യയെ തുടർന്ന് സസ്പെൻഡ് ചെയ്ത പ്രധാന അധ്യാപിക ലിസിയെ തിരിച്ചെടുത്തു. അന്വേഷണം പുരോഗമിക്കുമ്പോൾ അധ്യാപികയെ തിരിച്ചെടുത്തതിനെതിരെ കുട്ടിയുടെ കുടുംബം പരാതി നൽകി.
05:13 PM (IST) Nov 06
കുഞ്ഞിന്റെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ശരീരത്തിൽ നിന്ന് അമിത അളവിൽ രക്തം വാർന്നു പോയിരുന്നു.
04:27 PM (IST) Nov 06
തൃക്കാക്കര സിപിഐ കൗൺസിലർ എം ജെ ഡിക്സൺ പാർട്ടി അംഗത്വം രാജിവെച്ചു. കൗൺസിലർ സ്ഥാനത്തു നിന്നും രാജി വെച്ചിട്ടുണ്ട്. ഇനി സിപിഎമ്മിനൊപ്പമായിരിക്കും പ്രവർത്തിക്കുന്നതെന്ന് ഡിക്സൺ അറിയിച്ചു.
03:53 PM (IST) Nov 06
ക്രൈസ്തവ സഭയെ വിദേശ സഭയായി ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുന്നതായി മാർ ആൻഡ്രൂസ് താഴത്ത്. പ്രധാനമന്ത്രിയെ കണ്ട് ആശങ്ക അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അധ്യാപകരുടെ നിയമന കാര്യത്തിൽ തീരുമാനം വൈകുന്നതിൽ വിദ്യാഭ്യാസ വകുപ്പിനെയും അദ്ദേഹം വിമർശിച്ചു
03:02 PM (IST) Nov 06
സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം മണക്കാട് സുരേഷ് രാജിവെച്ചു. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും രാജിക്കത്ത് കൈമാറി.
02:43 PM (IST) Nov 06
ഇടുക്കി മൂങ്കലാറിൽ സംസ്കാര ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് വീണ് അപകടം. അപകടത്തിൽ മുങ്കലാര്‍ സ്വദേശി കറുപ്പസ്വാമി മരിച്ചു. കല്ലറയുടെ കോണ്‍ക്രീറ്റ് സ്ലാബ് കുഴിയിലേക്ക് വീഴുകയായിരുന്നു
02:31 PM (IST) Nov 06
കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവർ തമ്മിൽ അടിപിടി. ഇവർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറുടെ ശരീരത്തിലേക്ക് വീണതായി പരാതിയുണ്ട്.
01:40 PM (IST) Nov 06
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് റാപ്പര്‍ വേടന് നൽകിയതിൽ പ്രതികരിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി. വിവർശനവും സുദർശനവുമൊക്കെയുണ്ടാവുമെന്നും അത് അതിന്‍റെ വഴിക്ക് പോകട്ടെയെന്നും കൈതപ്രം
12:38 PM (IST) Nov 06
ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്. ഗണേഷ്‍കുമാറിനെ നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കണമെന്ന് കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അബ്ഗുള്‍ അസീസ് പരസ്യമായി ആഹ്വാനം ചെയ്തു
12:25 PM (IST) Nov 06
വര്‍ക്കയിൽ ട്രെയിനിൽ വെച്ച് പെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്ക് തള്ളിയിട്ട മദ്യപിച്ചെത്തിയ പ്രതിയെ കീഴ്പ്പെടുത്തിയ ചുവന്ന ഷര്‍ട്ടുക്കാരന്‍റെ ദൃശ്യം പുറത്ത്. അതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചതും ഇയാളാണ്.
11:53 AM (IST) Nov 06
കുവൈറ്റിലേക്ക് ജോബ് വിസ വാഗ്ദാനം ചെയ്ത് നാല് സുഹൃത്തുക്കളില്‍ നിന്ന് ഏഴു ലക്ഷത്തി തൊണ്ണൂറായിരം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. ചാലക്കുടി സ്വദേശിയായ ബിബിനെയാണ് തൃശൂര്‍ റൂറല്‍ പോലീസ് പിടികൂടിയത്.
11:43 AM (IST) Nov 06
തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന യുവതി റോഡ് മുറിച്ച് ഹോട്ടലിന്റെ ഭാഗത്തേക്ക് കടക്കുമ്പോഴണ് അപകടം.തൃശ്ശൂർ ഭാഗത്തുനിന്ന് ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്ന മുള്ളൂർക്കര വണ്ടിപറമ്പിൽ വീട്ടിൽ മണികണ്ഠൻ ഓടിച്ചിരുന്ന ബൈക്കാണ് യുവതിയെ ഇടിച്ചുതെറിപ്പിച്ചത്.
11:21 AM (IST) Nov 06
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലവിലെ ഭരണസമിതിയുടെ കാലാവധി നീട്ടില്ല. പുതിയ ഭരണസമിതി നിലവിൽ വരും. ടികെ ദേവകുമാര്‍ പ്രസിഡന്‍റായേക്കും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം നാളെ സിപിഎം യോഗത്തിലുണ്ടാകും
11:07 AM (IST) Nov 06
മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ കലാക്രമണത്തിൽ എഴു വള്ളങ്ങൾ തകര്‍ന്നു. ഇന്നലെ വൈകീട്ട് മീൻപിടുത്തം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് തകർന്നത്
10:22 AM (IST) Nov 06
ട്രെയിൻ കയറുന്നതിന് മുമ്പ് പ്രതിയും ബന്ധുവും ചേർന്ന് മദ്യപിച്ചതായി ബാറിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതേസമയം, സംഭവത്തിലെ പ്രധാന സാക്ഷിയെ അന്വേഷിക്കുകയാണ് പൊലീസ്.
10:10 AM (IST) Nov 06
കിഫ്ബി വഴി 2000കോടിയിലധികം രൂപയുടെയും റൂസോ പദ്ധതിയുടെ 588 കോടിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി മന്ത്രി അറിയിച്ചു. കിഫ്ബി പദ്ധതി വഴി 2000കോടിയിലധികം രൂപയുടെയും റൂസോ പദ്ധതിയുടെ 588 കോടിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു
10:13 AM (IST) Nov 06
ജ്യൂസാണെന്ന് കരുതി കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങൾ ആശുപത്രിയിൽ
10:12 AM (IST) Nov 06
രാജിവെച്ച പട്ടാമ്പി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ടിപി ഷാജി ഇന്ന് വീണ്ടും കോണ്‍ഗ്രസിൽ ചേരും. ഷാജിക്ക് കെ പി സി സി ആസ്ഥാനത്ത് ഇന്ന് സ്വീകരണം നൽകും. എന്നാൽ, കോൺഗ്രസിലേയ്ക്ക് തിരിച്ചുപോകുന്നതിൽ വി ഫോർ പട്ടാമ്പിയിലും അതൃപ്തി.
09:49 AM (IST) Nov 06
ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിൽ. നാലു സീറ്റുകളിൽ മൂന്നിലും ഇടതുപക്ഷ സഖ്യമാണ് മുന്നിട്ടു നിൽക്കുന്നത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളിയായ ഗോപിക മുന്നേറുകയാണ്
09:28 AM (IST) Nov 06
ആരോപണത്തിൽ രേഖാമൂലം പരാതി നൽകണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഇന്നലെയാണ് ഹരിയാനയിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നുവെന്നും കോൺഗ്രസിനെ തോൽപ്പിക്കാൻ വൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് രാഹുൽ രാഗത്തെത്തിയത്.
09:20 AM (IST) Nov 06
തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണക്കില്ലെന്ന് യുഡിഎഫ്. കോഴിക്കോട് ജില്ലയിലടക്കം വെൽഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണയുണ്ടാകില്ലെന്ന് മുസ്ലീം ലീഗും കോണ്‍ഗ്രസും വ്യക്തമാക്കി
09:13 AM (IST) Nov 06
08:53 AM (IST) Nov 06
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യാജ വോട്ട് ആരോപണത്തിൽ പറഞ്ഞ ബ്രസീലിയൻ മോഡൽ പ്രതികരണവുമായി രംഗത്ത്. ബ്രസീലിയൻ മോഡൽ ലാരിസ്സയാണ് തന്‍റെ പഴയ ചിത്രം തട്ടിപ്പിന് ഉപയോഗിച്ചെന്ന വീഡിയോ സന്ദേശവുമായി രംഗത്തെത്തിയത്
08:30 AM (IST) Nov 06
19 കോടിയാണ് നഷ്ടപ്പെടുത്തിയത്. പിന്നീട് ഈ തുക കൊണ്ടാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയം സിന്തറ്റിക്ക് ട്രാക്ക് ആക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന കോഫി ടൈം പരിപാടിയിലാണ് സുരേഷ് ഗോപിയുടെ ആരോപണം.
08:07 AM (IST) Nov 06
കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
08:03 AM (IST) Nov 06
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന വടക്കാഞ്ചേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചായിരുന്നു അപകടം. ഷൊർണൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്.
07:27 AM (IST) Nov 06
അധികാര വഴിയിൽ 20 കൊല്ലത്തിന് ശേഷം തിരിച്ചെത്താൻ ശ്രമിക്കുന്ന ആർ ജെ ഡിക്ക് ഏറെ നിർണായകമാണ്. മറുവശത്ത് എൻ ഡി എയും അരയും തലയും മുറുക്കി രംഗത്തുണ്ട്. 18 മന്ത്രിമാർ ഇന്ന് ജനവിധി തേടുന്നുണ്ട് എന്നത് എൻ ഡി എ സഖ്യത്തെ സംബന്ധിച്ചടുത്തോളം നിർണായകമാണ്