നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ അറസ്റ്റിലായ മലയാളി വൈദികന് കോടതി ജാമ്യം. തിരുവനന്തപുരം സ്വദേശി ഫാദർ ​ഗോഡ്വിനാണ് ജാമ്യം അനുവദിച്ചത്.

ദില്ലി: മധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികന് കോടതി ജാമ്യം അനുവദിച്ചു. രത്‍ലം ജില്ലാ കോടതിയാണ് തിരുവനന്തപുരം സ്വദേശി ഫാദർ ​ഗോഡ്വിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞമാസം 25നാണ് തിരുവനന്തപുരം സ്വദേശി ​ഗോഡ്വിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 12 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. കേസ് ഡയറി കോടതിയിൽ ഹാജരാക്കാതെ പൊലീസ് നടപടികൾ വൈകിപ്പിക്കുകയാണെന്ന് സഹപ്രവർത്തകർ ആരോപിച്ചിരുന്നു. 25 വർഷമായി ഉത്തരേന്ത്യയിലും 12 വർഷമായി മധ്യപ്രദേശിലെ ജബുവയിലും പ്രവർത്തിക്കുന്നയാളാണ് വൈദികൻ ​ഗോഡ്വിൻ.

YouTube video player