തൃക്കാക്കര സിപിഐ കൗൺസിലർ എം ജെ ഡിക്സൺ പാർട്ടി അംഗത്വം രാജിവെച്ചു. കൗൺസിലർ സ്ഥാനത്തു നിന്നും രാജി വെച്ചിട്ടുണ്ട്. ഇനി സിപിഎമ്മിനൊപ്പമായിരിക്കും പ്രവർത്തിക്കുന്നതെന്ന് ഡിക്സൺ അറിയിച്ചു.
എറണാകുളം: എറണാകുളം തൃക്കാക്കര സിപിഐയിൽ വിഭാഗീയത. സിപിഐ കൗൺസിലർ എം ജെ ഡിക്സൺ പാർട്ടി അംഗത്വം രാജിവെച്ചു. കൗൺസിലർ സ്ഥാനത്തു നിന്നും രാജി വെച്ചിട്ടുണ്ട്. ഇനി സിപിഎമ്മിനൊപ്പമായിരിക്കും പ്രവർത്തിക്കുന്നതെന്ന് ഡിക്സൺ അറിയിച്ചു. തുടർന്ന് ഡിക്സണിന് സിപിഎം പ്രവർത്തകർ സ്വീകരണം നൽകി. തൃക്കാക്കര നഗരസഭയിൽ ഇനി സിപിഐക്ക് ഒരു അംഗം മാത്രമാണ് ബാക്കിയുള്ളത്.



