പാസ്പോർട്ടിൽ കൃത്രിമം കാണിച്ചെത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി.  കൊല്ലം പള്ളിത്തോട്ടം സ്വദേശി മുഹമ്മദ് അജാസ് അസ്ലാം ആണ് പിടിയിലായത്.

കൊച്ചി: പാസ്പോർട്ടിൽ കൃത്രിമം കാണിച്ചെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളം എമി​ഗ്രേഷൻ വിഭാ​ഗം അധികൃതരാണ് ഇയാളെ പിടികൂടിയത്. കൊല്ലം പള്ളിത്തോട്ടം സ്വദേശി മുഹമ്മദ് അജാസ് അസ്ലാം ആണ് പിടിയിലായത്. ഇയാൾ കുവൈത്തിൽ നിന്നുമാണ് എത്തിയത്. മുഹമ്മദ് അജാസിന്റെ പാസ്പോർട്ടിലെ ഇരുപത് പേജുകൾ കീറിയ നിലയിലായിരുന്നു. നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ ഇയാളെ കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

YouTube video player