തൃക്കാക്കര നഗരസഭയിലെ കൗൺസിലർ എം ജെ ഡിക്സണിന്റെ രാജിയിൽ വിശദീകരണവുമായി സിപിഐ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡിക്സണിനെ നേരത്തെ തന്നെ പാർട്ടി പുറത്താക്കിയിരുന്നെന്നാണ് സിപിഐയുടെ വിശദീകരണം.
എറണാകുളം: എറണാകുളം തൃക്കാക്കര നഗരസഭയിലെ കൗൺസിലർ എം ജെ ഡിക്സണിന്റെ രാജിയിൽ വിശദീകരണവുമായി സിപിഐ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡിക്സണിനെ നേരത്തെ തന്നെ പാർട്ടി പുറത്താക്കിയിരുന്നെന്നാണ് സിപിഐയുടെ വിശദീകരണം. ഇന്നാണ് സിപിഐ കൗൺസിലർ എം ജെ ഡിക്സൺ പാർട്ടി അംഗത്വവും നഗരസഭ കൗൺസിലർ സ്ഥാനവും രാജിവെച്ചതായി അറിയിച്ചത്. ഇനി സിപിഎമ്മിനൊപ്പമായിരിക്കും പ്രവർത്തിക്കുന്നതെന്നും സിപിഐ മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിൽ വ്യാപകമായി സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായും ഡിക്സൺ പറഞ്ഞു. തുടർന്ന് ഡിക്സന് സിപിഎം പ്രവർത്തകർ സ്വീകരണം നൽകി. തൃക്കാക്കര നഗരസഭയിൽ ഇനി സിപിഐക്ക് ഒരു അംഗം മാത്രമാണ് ബാക്കിയുള്ളത്.



