മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ കലാക്രമണത്തിൽ എഴു വള്ളങ്ങൾ തകര്‍ന്നു. ഇന്നലെ വൈകീട്ട് മീൻപിടുത്തം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് തകർന്നത്
മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ കലാക്രമണത്തിൽ എഴു വള്ളങ്ങൾ തകര്‍ന്നു. ഇന്നലെ വൈകീട്ട് മീൻപിടുത്തം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തിൽ നശിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു പാലപ്പെട്ടി അജ്മേര്‍ നഗരിൽ കടലേറ്റം. വളളത്തിൽ ഉണ്ടായിരുന്ന എഞ്ചിനുകൾക്കും കേടുപറ്റിയിട്ടുണ്ട്. പൊന്നാനിയിൽ നിന്ന് ഫീഷറീസിന്‍റെ ബോട്ട് എത്തിച്ച് തകർന്ന വള്ളങ്ങൾ കരയിലേക്ക് എത്തിക്കുന്നതിനായി നടപടികൾ തുടങ്ങി.

