മഴക്കോട്ടിടാത്ത കുട്ടി

By മേഘ രാധാകൃഷ്ണന്‍First Published Jul 19, 2018, 6:14 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • മേഘ രാധാകൃഷ്ണന്‍ എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

മുതിര്‍ന്ന കുട്ടിയായി എന്ന തോന്നലിലാണ്  ഞാന്‍ മൂന്നാം ക്ലാസിലേക്ക് കടക്കുന്നത്. സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരാന്‍ രണ്ടു വഴികളാണ് ഉള്ളത്. ഒന്ന്, റോഡ് സൈഡ് വഴി. ഓംനി വാനില്‍ പിള്ളാരെ പിടിക്കാന്‍ വരുന്ന  അധോലോക സംഘത്തെ മാത്രം കരുതിയിരുന്നാല്‍ മതി. രണ്ടാമത്തെ വഴി ഇത്തിരി റിസ്‌ക്കാണ്.  പാട വരമ്പിലൂടെ നടന്നു പോണം. ദൂരം കൂടുതലാണ്. കഴായികളും പാമ്പും തവളേം ഒക്കെ ഉള്ള വഴി. 

സ്‌കൂള്‍ തുറക്കും മുമ്പ് അമ്മ മോള്‍ക്ക് വേണ്ടി മഴക്കോട്ട്  വാങ്ങി റെഡി ആക്കി. പണ്ട് എനിക്ക് മഴക്കോട്ട് ഇടുന്നത്  എന്തോ നാണക്കേട് ആയിരുന്നു. പാടത്ത് കുത്തി നിര്‍ത്തിയിരിക്കുന്ന കോലങ്ങളുടെ കോസ്റ്റിയൂം ആയിട്ടാണ് ഞാന്‍ മഴക്കോട്ടിനെ താരതമ്യപ്പെടുത്തിയത്. നല്ല ഉടുപ്പിന്റെ മേലെ ഒരു പ്‌ളാസ്റ്റിക് ആവരണം ഇടുന്നത് എന്റെ സൗന്ദര്യബോധത്തിന് മേലുള്ള വെല്ലുവിളി ആയിരുന്നു. 

കുട്ടികള്‍ ഭൂരിഭാഗവും കുടയാണമ്മേ കൊണ്ട് വരണത്. എനിക്കും അത് മതി' എന്ന് ഞാന്‍. 

'അയ്യോ കുട്ടീ തിരിച്ച് നീ ഇത്രേം ദൂരം നടന്നു വരുമ്പോ മഴ മുഴോന്‍ നനയും, കാറ്റും കൂടെ വന്നാല്‍ നീയും കുടയും പറന്നു പോം'-അമ്മ പറയും. 

അങ്ങനെ ഏഴ് കളര്‍ ഉള്ള മഴവില്‍ കുട കിട്ടി. അറ്റത്ത് വിസില്‍ പിടിപ്പിച്ചിരിക്കുന്നു. ഹായ് ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം'. കുടയാണ് അന്തസ്സ് എന്നുള്ള മട്ടില്‍ അങ്ങനെ അതും പിടിച്ച് സ്‌കൂള്‍ യാത്രകള്‍ തുടങ്ങി. 

അങ്ങനെയിരിക്കെ ആ ദിവസം. എന്നും റോഡരികിലൂടെ സ്‌കൂളില്‍ പോവുകയും വരികയും ചെയ്യുന്ന ചങ്ക്സ് അന്ന് ഓഫ് റോഡ് ചൂസ് ചെയ്തു. 'ഇന്ന് പാടം വഴിക്ക് വീട് പിടിക്കാം മക്കളെ' എന്നായി സീനിയര്‍ നാലാം ക്ലാസ്‌കാരന്‍.

അവന്റെ കയ്യിലും കുടയാണ്. പിന്നെ കൂടെ ഉള്ളത് ഇരട്ടകളായ രഞ്ജിത്തും രഞ്ജിനിയും . ജാഥയായി നാല്‍വര്‍ സംഘം ഇങ്ങനെ നടക്കാണ്. പെട്ടന്ന് നല്ല കാറ്റ് വീശി തുടങ്ങി. മഴക്കാറ്റിന്റെ കാക്കക്കൂട്ടം. പെട്ടെന്ന് ഇരട്ടക്കുട്ടികള്‍ മഴക്കോട്ട് എടുത്തിട്ടു. ആ മഴക്കോട്ട് കാണാന്‍ ഒരു ലുക്കും ഇല്ലെങ്കിലും എന്ത് കോണ്‍ഫിഡന്‍സോടെയാണ് അവര്‍ അതിനുള്ളില്‍ നിക്കുന്നത് എന്നാലോചിച്ച് ഞാന്‍ അത്ഭുതപ്പെട്ടുപോയി. 

ഞാന്‍ മഴവില്‍ക്കുട തുറന്നു. മഴത്തുള്ളികളുടെ ഒരായിരം സൂചികള്‍ കയ്യില്‍ കുത്താന്‍ തുടങ്ങി.. പണി പാളിക്കൊണ്ടിരിക്കയാണെന്ന് എനിക്ക് മനസിലായി. പോരാത്തതിന് ഇടിയും. വഴിയിലെങ്ങും കേറി നില്‍ക്കാന്‍ ഒരു വീട് പോലും ഇല്ല. വരമ്പത്ത് കൂടെ നാല് അന്തോം കുന്തോം ഇല്ലാത്ത പിള്ളേര്‍ ഇടി വെട്ട് പേടിച്ച ഓടുന്നു, ചാടുന്നു, വീഴുന്നു.. സീനിയര്‍ പയ്യന്‍ കുടയൊക്കെ എങ്ങനെയോ അഡ്ജസ്റ്റ് ചെയ്ത് ഓടുന്നുണ്ട്.

എനിക്കാണെങ്കില്‍ ഫ്രോക്ക് തടയുന്നുണ്ട്.  എന്റെ കുടയുടെ ശക്തിയിലുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെടാന്‍ തുടങ്ങി. മഴക്കോട്ടുകാരോട് അന്ന് എനിക്ക് ആദ്യമായി അസൂയ തോന്നി. യാതൊരു തടസ്സവും കൂടാതെ ഓടുകയാണ് രണ്ടും. ബാഗ്, അതിനുള്ളിലെ ബുക്ക്   ഉടുപ്പ്, മുടി എല്ലായിടത്തും തണുപ്പ് അരിച്ചിറങ്ങി.  ഒ എന്‍ വി കവിതയിലെ വരി പോലെ 'കുപ്പായം കുതിര്‍ന്നൊട്ടി ചേര്‍ന്ന തന്‍ ഉടല്‍ കാണ്‍കെ കുട്ടിക്ക് നാണം, മഴ നഗ്‌നനാക്കിയോ തന്നെ' എന്ന അവസ്ഥയിലായി ഞാന്‍.  

ഒടുക്കം നനഞ്ഞു കുതിര്‍ന്ന് പാടം അവസാനിക്കുന്ന സ്ഥലത്തുള്ള വീട്ടില്‍ കേറിനിന്നു.  മഴയുമായുള്ള മല്‍പ്പിടിത്തത്തിനു ശേഷം നനഞ്ഞൊട്ടി ഞാന്‍ വീടെത്തി. അധികം കാത്തിരിക്കേണ്ടി വന്നില്ല. വിറച്ചു വിറച്ചു ഒരാഴ്ച അസല്‍ പനിക്കാലം. അമ്മയുടെ ലീവ് കളഞ്ഞ് എന്റെ പനി ആഘോഷം നടന്നു. 

ഒരാഴ്ച്ച കഴിഞ്ഞു സ്‌കൂളില്‍ പോകുമ്പോ ബാഗില്‍ മഴവില്‍ കുടയുടെ സ്ഥാനത്ത് ഞാന്‍ തന്നെ ആ മഴക്കോട്ടിനെ എടുത്ത് പ്രതിഷ്ഠിച്ചു എന്ന ക്ലൈമാക്‌സ് നിങ്ങള്‍ ഊഹിച്ചു കാണുമല്ലോ! 
 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍  ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​​

രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!

ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി

പ്രശാന്ത് നായര്‍ തിക്കോടി: ഭൂമിയില്‍ ഏറ്റവും മനോഹരമായ  പുലരിയുടെ തലേന്ന്

മന്‍സൂര്‍ പെരിന്തല്‍മണ്ണ: മഴയുടെ മലപ്പുറം താളം!

റിജാം റാവുത്തര്‍: മറ്റൊന്നും പോലെയല്ല ഈ മഴമേളം!​

ഷഫീന ഷെഫി: മഴ മണക്കുന്ന വീട്!

തസ്ലീം കൂടരഞ്ഞി: മഴ നനയാന്‍ കൊതിച്ച്  കുട തുറക്കാത്തൊരു കുട്ടി​

ജോബിന്‍ ജോസഫ് കുളപ്പുരക്കല്‍: ആ മഴ ഞങ്ങളെയും കൊണ്ടുപോയേനെ...

രണ്‍ജിത്ത് മോഹന്‍: മരണമെത്തുന്ന കര്‍ക്കടകപ്പകലുകള്‍!

ശ്രുതി രാജന്‍: ആ പുകച്ചുരുളുകള്‍ പ്രണയത്തിന്‍േറതു കൂടിയായിരുന്നു!​

ഷോബിന്‍ സെബാസ്റ്റ്യൻ: പാലാക്കാര്‍ക്ക് മഴ മറ്റ് ചിലതാണ്!

ഷീബാ വിലാസിനി: കര വെറും കാഴ്ചക്കാരിയാവുന്ന നേരങ്ങള്‍
 

click me!