Asianet News MalayalamAsianet News Malayalam

മരണമെത്തുന്ന കര്‍ക്കടകപ്പകലുകള്‍!

  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • രണ്‍ജിത്ത് മോഹന്‍ എഴുതുന്നു
rain notes Ranjith Mohan
Author
First Published Jul 17, 2018, 7:43 PM IST

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

rain notes Ranjith Mohan

ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും...

കുമാരനാശാന്റെ ഈ വ്‌രികള്‍ കേട്ടാല്‍ ആരും മഴയെ ഓര്‍ക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഈ കവിതകള്‍ കേട്ടാല്‍ ഓര്‍മ്മകള്‍ തണുത്ത തറയില്‍ വിരിപ്പില്‍ ഇരുന്ന് ഈ കവിതകള്‍ പ്രാര്‍ത്ഥനയായി ചെല്ലിയ കാലത്തേക്കെന്നെ കൊണ്ടു പോവും. വലിച്ച് കെട്ടിയ തറപ്പാള, തറയിലെ വിരിപ്പിനടിയില്‍ നിന്നും നനവ് വസ്ത്രത്തിലേയ്ക്ക് ഇഴഞ്ഞ് കയറുന്നു, ശ്രുതി പോലെ കര്‍ക്കിടക മഴ, കൂട്ടമായി പ്രാര്‍ത്ഥിക്കുന്നവര്‍ക്കിടയില്‍ ഒച്ച പുറത്ത് കേള്‍പ്പിക്കാതെ പാടുന്ന ഞാനും .

നാട്ടില്‍ ഒരു ഭജന സംഘം ഉണ്ട്. ഇപ്പോള്‍ അത്ര സജീവമല്ലങ്കിലും.  മരണവീടുകളില്‍ ചടങ്ങുകള്‍ തീരും വരെ ഭജന സംഘം വക പ്രാര്‍ത്ഥനയുണ്ടാവും. കാലം ഒരു 25 വര്‍ഷം പുറകിലാണ്. തോടുകള്‍ റോഡുകളായി മാറി തുടങ്ങിയിരുന്നില്ല. മഴക്കാലം തുടങ്ങിയാല്‍ ഇടവഴികള്‍ നിറയെ വളളംകളിയുള്ള വെള്ളം. ഇടവവും മിഥുനവും കഴിഞ്ഞ് കാലുമായി കറുത്ത കര്‍ക്കിടകം. ചിത്രഗുപ്തന്‍ വര്‍ഷാവസാന കണക്കുകള്‍ വേഗം തീര്‍പ്പാക്കുന്ന മാസം. ചില നാളുകളില്‍ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ പറയാറുണ്ട് കാലുള്ള പിറവിയാണ് ആരെയെങ്കിലും കാലപുരിക്ക് അയക്കും. അങ്ങനെ തന്നെ ആയിരുന്നു കര്‍ക്കിടവും. 

ഒന്നല്ല ഒരു പാട് പേരെയും കൊണ്ടാണ് കര്‍ക്കിടകം തിരികെ പോയിരുന്നത്. മരണം എന്ന പ്രഹേളിക ആദ്യമായി കണ്ണു തുറിച്ച് നിന്നത് ഒരു കര്‍ക്കിടകത്തിലായിരുന്നു. ഒതളങ്ങ കഴിച്ച് മരിച്ച കൂട്ടുകാരന്റെ ജഡം കാണാന്‍ ചെന്നതെ ഓര്‍മ്മയുള്ളു. പിന്നെ വീട്ടില്‍ പുതച്ച് മൂടി കിടക്കുമ്പോള്‍ കണ്ണില്‍ അവന്‍ തലേന്ന് വീശാന്‍ പോയ വലയില്‍ അപ്പോഴും ഉണ്ടായിരുന്ന ചീഞ്ഞ മീനുകളുടെ കണ്ണുകളായിരുന്നു. മഴയുടെ വരവറിയിച്ച് വിളറിയ വെയില്‍ ശീമക്കൊന്ന ഇലകളില്‍ തൂങ്ങി നില്‍ക്കുന്ന വൈകുന്നേരങ്ങള്‍ വിഷാദത്തിന്‍േറതായിരുന്നു. പിന്നെ കുറച്ച് മുതിര്‍ന്നപ്പോള്‍ മരണത്തിന്റെ രഹസ്യം തേടിയതും ആ പേടി മാറ്റാനായിരുന്നു.

പിന്നെയും പിന്നെയും കര്‍ക്കിടക മഴയ്ക്ക് ഒപ്പം മരണങ്ങളും എത്തി. വിലാപം പോലുള്ള നാമജപവും അകമ്പടിയായി മഴയും. വളം കടി പിടിച്ച് ചൊറിയുന്ന വിരലുകളുമായി കുടപിടിച്ച് മരണ പ്രാര്‍ത്ഥനക്ക് നില്‍ക്കുന്ന ഞാന്‍. കാലില്‍ ഇപ്പോഴും മഴ തണുത്ത നഖങ്ങളാല്‍ മാന്തി വിളിക്കുന്ന പോലെ. പിന്നെ മഴയും മരണവും തുറന്ന് തന്ന ഒരു സാധ്യതയായിരുന്നു രാത്രികളിലെ ഭജനകള്‍. മിക്കവാറും ഒന്നില്‍ കൂടുതല്‍ വീടുകളില്‍ ഭജനകള്‍ നടത്തണ്ടി വരും. കര്‍ക്കിടകം അതിനുള്ള അവസരം തരും. 

കൂട്ടുകാരുമായി ചേര്‍ന്ന് ഇരുട്ടിലെ സഞ്ചാരങ്ങള്‍. ഇടവഴികളില്‍ വെള്ളം നീന്തിയും തമാശകള്‍ ഒപ്പിച്ചും ഉള്ള യാത്രകള്‍. ഈ കാര്യത്തിന് ആയത് കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ എളുപ്പമാണ്. ഭജന വീടുകളില്‍ നിന്നും കിട്ടാറുള്ള ഭക്ഷണവും ഒരാകര്‍ഷണമായിരുന്നു. പയര്‍ പുഴുങ്ങിയത്, അട, അവല്‍ തുടങ്ങിയവ പിന്നെ ഒരിക്കലും ഇത്ര രുചികരമായി തോന്നീട്ടില്ല. അര്‍ത്ഥമറിയാതെ എങ്കിലും കൂട്ടമായി ചെല്ലിയ ചന്തമേറിയ പൂവിലും പോലുള്ള കവിതകള്‍. മുതിര്‍ന്നപ്പോള്‍ ആണ് ആശാന്റെ കവിതകളാണ് അവയില്‍ പലതും എന്നറിഞ്ഞത്. ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുന്ന ഈശനും , സമസ്ത ഭവ്യങ്ങളും ഉള്ളിലാഴ്ത്തുന്ന സ്‌നേഹപരപ്പും ഇപ്പോഴും ജ്വലിക്കുന്നു മതാതീതമായ ഈശ്വര സങ്കല്‍പമായി. 

കാലം മാറിയിട്ടും ഇന്നും പേരിനെങ്കിലും ഭജനകള്‍ നടക്കാറുണ്ട് മരണവീടുകളില്‍. ഇന്നും മഴയുടെ തോഴനായി തന്നെയാണ് നാട്ടിലെ പല മരണങ്ങളെത്തുന്നത് . ഈര്‍പ്പം നിറഞ്ഞ മണ്ണില്‍ ചവിട്ടി നിന്ന് കുന്തിരിക്കം പുകയുടെ ഇടയില്‍ നിന്ന് ഇന്നും ഭജന സംഘം പ്രാര്‍ത്ഥനകള്‍ ചെല്ലി കൊണ്ടിരിക്കുന്നു 'ഓതുന്നില്ലെന്നു മേ ഞങ്ങള്‍ പോയാള്‍ക്കുള്ള ഗതാഗതം, എല്ലാം നിന്നില്‍ സമര്‍പ്പിപ്പു കാത്തു കൊള്ളുക ദേഹിയെ'.

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍  ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​​

രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!

ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി

പ്രശാന്ത് നായര്‍ തിക്കോടി: ഭൂമിയില്‍ ഏറ്റവും മനോഹരമായ  പുലരിയുടെ തലേന്ന്

മന്‍സൂര്‍ പെരിന്തല്‍മണ്ണ: മഴയുടെ മലപ്പുറം താളം!

റിജാം റാവുത്തര്‍: മറ്റൊന്നും പോലെയല്ല ഈ മഴമേളം!​

ഷഫീന ഷെഫി: മഴ മണക്കുന്ന വീട്!

തസ്ലീം കൂടരഞ്ഞി: മഴ നനയാന്‍ കൊതിച്ച്  കുട തുറക്കാത്തൊരു കുട്ടി​

ജോബിന്‍ ജോസഫ് കുളപ്പുരക്കല്‍: ആ മഴ ഞങ്ങളെയും കൊണ്ടുപോയേനെ...
 

Follow Us:
Download App:
  • android
  • ios