
ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.
'റോസ്ന അവിടെയൊന്നു നിന്നേച്ചു പോയാ മതിയേ'
ഡിപ്പാര്‍ട്‌മെന്റില്‍ ഒരു കാര്യോമില്ലാതെ പോയപ്പോ സാര്‍ പറഞ്ഞ ഈ വാക്കുകളാണ് ഓരോ മഴയത്തും ചെറുചിരിയും പെയ്യിച്ച് ഞാന്‍ കേള്‍ക്കുന്നത്. വളരെയേറെ പന്തികേടുകള്‍ ആ വാക്കുകളില്‍ എങ്ങാണ്ടൊക്കെ പതിയിരിപ്പൊണ്ടെന്ന് എനിക്ക് നന്നായിട്ടു മനസിലായി.
കാരണവൊണ്ട്.
സെമസ്റ്റര്‍ പരീക്ഷക്ക് മുന്നോടിയായിട്ട് വരുന്ന മോഡല്‍ പരീക്ഷ കഴിഞ്ഞിട്ടൊള്ള എന്റെ ആദ്യ ഡിപ്പാര്‍ട്‌മെന്റ് സന്ദര്‍ശനമാരുന്നു അത്. അതോണ്ട് തന്നെ ഊഹിക്കാലോ അതെന്നാത്തിനാരിക്കുംന്ന്.. മാത്രവല്ല ആ സാറിന്റെ പരീക്ഷക്ക് എട്ടുനെലേല്‍ പൊട്ടുന്നൊള്ള കാര്യോം എനിക്ക് ഒറപ്പാരുന്നു.
'എന്നാ സാറെ കാര്യം?'
ചെറിയ ചിരിയൊക്കെ കഷ്ടപ്പെട്ട് വരുത്തീട്ട് ഞാനവിടെയങ്ങ് നിന്നേച്ചു.
പ്രതീക്ഷിച്ചപോലെ തന്നെ സാര്‍ ഒരുകെട്ട് പേപ്പറിങ്ങോട്ട് എടുത്തു തന്നു. സ്വന്തം പേപ്പര്‍ ഇങ്ങെടുത്തേക്കാനും പറഞ്ഞു. നിറച്ചു ചൊവപ്പ് വരകളും കുത്തും വെട്ടുമൊക്കെയായിട്ട് എന്റെ പേപ്പര്‍ എന്നെ പല്ലിളിച്ചു ചിരിച്ചു കാണിച്ചു.
ആ ചിരീടെ അര്‍ത്ഥം എന്നാത്തിനാടി ദ്രോഹി എന്നെത്തന്നെ എഴുതാന്‍ എടുത്തേ എന്നാന്നു തോന്നുന്നു.
വളരെ കനപ്പെട്ട് ആ പേപ്പര്‍ ഞാന്‍ എടുക്കുന്നത് കണ്ടിട്ടാണോ എന്തോ സാര്‍ അതങ്ങ് മേടിച്ചു. പക്ഷെ കൃത്യമായ ഒരു പേജ് സാറിന്റെ മനസിലൊണ്ടാരുന്നെന്നെ. കണ്ണടച്ചിട്ടെന്നപോലെ ആ പേജും മുന്നില്‍ നിവര്‍ത്തി വെച്ചേച്ചിട്ട് ഒരൊറ്റ ചോദ്യം. 'റോസ്ന ബി എ ഇംഗ്ലീഷ് ആണോ അതോ മലയാളം ആണോ?'
കൂടെ നിന്ന ചങ്ക് കൂട്ടുകാര് മൂന്നൂടെ തറപ്പിച്ചൊന്നു നോക്കി. അവരറിയാതെ ഞാന്‍ ക്ലാസ്സ് മാറിയോന്ന് ഓര്‍ത്തു കാണും.
'ബി എ ഇംഗ്ലീഷ് തന്നെയാ സാറേ'- ഉത്തരവൊക്കെ പെട്ടെന്ന് കൊടുത്തേച്ചു.
പിന്നെന്നാത്തിനാ റോസ്ന ഇംഗ്ലീഷ് പരീക്ഷാപേപ്പറിന്റെ ഒത്തനടുക്ക് മലയാളം എഴുതിവെച്ചേക്കുന്നേ?
I am trapped!
എന്റെ പരീക്ഷപേപ്പറലോ? മലയാളമോ? ഞാനോ?
വാദിച്ചു ജയിക്കാന്‍ എനിക്ക് പറ്റത്തില്ലാരുന്നു. കാരണം സാറു പറഞ്ഞത് സത്യമാണ്. മലയാളത്തില്‍ ഞാനെഴുതിലയിരുന്നു. എന്നാല്‍, ബോധം വീണ നേരത്ത് മലയാളത്തിലെഴുതിയ അതേ വരികള്‍ വെട്ടിക്കളഞ്ഞതും ഈ ഞാന്‍ തന്നെ ആരുന്നു. വെട്ടിക്കുത്തിയ വരകള്‍ക്കിടയിലും മുന്നോട്ടാഞ്ഞു നിന്ന വരികളെ സാര്‍ കണ്ടുപിടിച്ചു. കണ്ടുപിടിച്ചെന്ന് മാത്രവല്ല അത് ഏറെക്കുറെ എല്ലാരുവായിട്ടും പങ്കുവെക്കുവേം ചെയ്തു.
'ഇതാര്‍ക്കെഴുതിയ ലേഖനവാ? ഒന്നു വായിച്ചേ'- പേപ്പറും നോക്കി കണ്ണുമഞ്ഞളിച്ചു നിന്ന എന്നോടായിട്ട് സാര്‍ പറഞ്ഞു.എഴുതി വെട്ടിയതാണെങ്കിലും എനിക്കറിയാമായിരുന്നു ആ വരികള്‍. തമ്മില്‍ പ്രണയിച്ച മേഘങ്ങളിലൊന്ന് മഴയായി പൊഴിഞ്ഞു പെയ്തിറങ്ങിയപ്പോള്‍ അവരുടെ വിരഹവേളയെ വരികളാക്കിയ ആ നിമിഷവും ഞാനോര്‍ത്തു.
'മഴയായിരുന്നു അന്ന്...ആ മഴ പെയ്യുകയായിരുന്നു..മഴയെന്നും വികാരമാണ്.. ചിലപ്പോള്‍ എല്ലാ വികാരവും മഴയില്‍ പെയ്യുവാണെന്നും തോന്നും.. അങ്ങനെയൊരു മഴ സകല വികാരവും വിടര്‍ത്തി മുന്നില്‍ നിന്നു പെയ്യുമ്പോള്‍ കൂടെപെയ്യാനേ എനിക്കാവൂ'-ഇതായിരുന്നു ദാണ്ടെ ആ വരികള്.
പെയ്തിറങ്ങി എന്നത് സത്യം. അത് എഴുതിയത് ഇംഗ്ലീഷ് പരീക്ഷയുടെ പേപ്പറില്‍ ആയിപ്പോയെന്നു മാത്രം!
പരീക്ഷയും കഴിഞ്ഞു പേപ്പര്‍ കെട്ടിക്കൊടുക്കുന്നതിനിടയില്‍ മലയാളാക്ഷരങ്ങള്‍ കണ്ടുഞെട്ടിയ ഞാന്‍ തന്നെയാണ് അത് വെട്ടിക്കളഞ്ഞതും. പിന്നെയതാരും കണ്ടുപിടിക്കില്ലന്നും ഒറപ്പിച്ചാരുന്നു. എവിടന്ന്..
'ഒരു ഉത്തരക്കടലാസില്‍ എങ്ങനെ ഈ കവിത വന്നു റോസ്നാ. അത്ര മനോഹരമായിരുന്നോ എന്റെ ക്വസ്റ്റിയന്‍പേപ്പര്‍?'-എല്ലാവരും ചിരിക്കാന്‍ പാകത്തിന് സാര്‍ ചോയിച്ചു.
'അല്ല സാറെ നല്ല സൂപ്പര്‍ മഴയാരുന്നു'-ചിരിച്ചോണ്ട് ഞാന്‍ മറുപടി പറഞ്ഞു.
മഴപെയ്താ മനംപെയ്യുന്ന എന്നെ പറഞ്ഞിട്ടും കാര്യവില്ലന്നു ഞാന്‍ തന്നെ എന്നോട് പറഞ്ഞു.
ആ പരീക്ഷക്ക് ഞാന്‍ അന്തസ്സായിട്ട് പൊട്ടുവേം ചെയ്‌തേ...
കോളേജ് ജീവിതത്തില്‍ മാത്രമല്ല മഴയോര്‍മകള്‍. ഓര്‍മ്മവെച്ച കാലം മുതലേ ഓരോ മഴക്കാലവും ഒരുപാട് ഓര്‍മ്മകള്‍ പെയ്യിച്ചേ പോവാറുള്ളു.അതൊക്കെ ഉള്ളിലിപ്പോഴും നനഞ്ഞു വിറച്ചു പൊതപ്പും മൂടി കെടപ്പൊണ്ട്.
ഇനിയും തോരാത്ത മഴകള്‍
സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!
ധന്യ മോഹന്‍: പെരുമഴയത്തൊരു കല്യാണം!
ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍
ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കുഞ്ഞുണ്ടായ കഥ...
നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട്
കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു; കടല്‍ ഞങ്ങളെയും!
ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല
സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!
കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?
ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്‍!
സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം
ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ
ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!
ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു
ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!
രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!
നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍
ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം
ഗീതാ സൂര്യന്‍: മഴയില്‍ നടക്കുമ്പോള്‍ ഞാനുമിപ്പോള്‍ കരയും
റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്
ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!
മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!
ഫാത്തിമ വഹീദ അഞ്ചിലത്ത് : ആ കടലാസ് തോണികള്‍ വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു
ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ മണ്ണിലൊരുവള്‍ മഴ അറിയുന്നു!
ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!
സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം
നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍
മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...
ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!
അനാമിക സജീവ് : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!
രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു
ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!
രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!
ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി
പ്രശാന്ത് നായര്‍ തിക്കോടി: ഭൂമിയില്‍ ഏറ്റവും മനോഹരമായ പുലരിയുടെ തലേന്ന്
മന്‍സൂര്‍ പെരിന്തല്‍മണ്ണ: മഴയുടെ മലപ്പുറം താളം!
റിജാം റാവുത്തര്‍: മറ്റൊന്നും പോലെയല്ല ഈ മഴമേളം!
ഷഫീന ഷെഫി: മഴ മണക്കുന്ന വീട്!
തസ്ലീം കൂടരഞ്ഞി: മഴ നനയാന്‍ കൊതിച്ച് കുട തുറക്കാത്തൊരു കുട്ടി
ജോബിന്‍ ജോസഫ് കുളപ്പുരക്കല്‍: ആ മഴ ഞങ്ങളെയും കൊണ്ടുപോയേനെ...
രണ്‍ജിത്ത് മോഹന്‍: മരണമെത്തുന്ന കര്‍ക്കടകപ്പകലുകള്‍!
ശ്രുതി രാജന്‍: ആ പുകച്ചുരുളുകള്‍ പ്രണയത്തിന്‍േറതു കൂടിയായിരുന്നു!
ഷോബിന്‍ സെബാസ്റ്റ്യൻ: പാലാക്കാര്‍ക്ക് മഴ മറ്റ് ചിലതാണ്!
ഷീബാ വിലാസിനി: കര വെറും കാഴ്ചക്കാരിയാവുന്ന നേരങ്ങള്‍
മേഘ രാധാകൃഷ്ണന്‍: മഴക്കോട്ടിടാത്ത കുട്ടി
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.