ആ കര്‍ക്കടകമഴ പോയത്, പ്രിയപ്പെട്ടൊരാളെയും കൊണ്ട്

ശാന്തിനി ടോം |  
Published : Jul 14, 2018, 03:58 PM ISTUpdated : Oct 04, 2018, 02:59 PM IST
ആ കര്‍ക്കടകമഴ പോയത്, പ്രിയപ്പെട്ടൊരാളെയും കൊണ്ട്

Synopsis

ആ മഴ ഇനിയും തോര്‍ന്നിട്ടില്ല ശാന്തിനി ടോം എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

നന്നേ കറുത്തിരുണ്ട കർക്കിടകപുലരി....! വർഷങ്ങൾക്ക് ശേഷമാണു ഈ സമയത്ത് നാട്ടിൽ. മറുനാട്ടിലെ ചൂടിലും തണുപ്പിലും ജീവിതം പച്ചപിടിപ്പിക്കാൻ പാടുപെടുന്ന ഹതഭാഗ്യരിൽ ഒരാളായിട്ട് വർഷങ്ങളെത്രയായി! ഗൃഹാതുരത്വത്തിന്റെ നോവ് പകരാൻ മാത്രം വല്ലപ്പോഴുമെത്തുന്ന അതിഥിയായിത്തീർന്ന മഴയോർമകൾ! 

കോരിച്ചൊരിയുന്ന കർക്കിടകമഴ ഇഷ്ടമായിരുന്നു കുട്ടിയായിരുന്നപ്പോൾ..... അരത്തിണ്ണയിൽ തൂളിവീഴുന്ന മഴത്തുള്ളിത്തണുപ്പിൽ അങ്ങനെ ഇരിക്കും, ആ സംഗീതവും ശ്രദ്ധിച്ച്. മഴയൊന്ന് തെല്ല് ശക്തി കുറഞ്ഞു അവസാനഘട്ടത്തിലെത്തുമ്പോഴാണു കേൾക്കാൻ സുഖം. വാഴയിലയിൽ, ചേമ്പിലയിൽ, മുറ്റത്തിരിക്കുന്ന പാത്രങ്ങളിൽ, നടക്കല്ലിൽ എന്ന് വേണ്ട സർവ്വ വസ്തുക്കളിലും വ്യത്യസ്തമായ താളം മുഴക്കിയാവും മഴപ്പാട്ട്. അതും ശ്രവിച്ചിരിക്കുമ്പോൾ നല്ല ചൂടുള്ള പുഴുക്കുമായി അമ്മയെത്തും. കപ്പ, ചക്ക, ചേന ഇവയിലേതെങ്കിലും ഒന്നാവും, കൂടെ നല്ല ചുക്കുകാപ്പിയും. പിന്നെ, ഏറ്റവും സുഖം എന്താണെന്ന് വച്ചാൽ പഠിക്കാനാരും പറയില്ല. മഴക്കാലത്ത് ഒരു കാറ്റ് വീശിയാൽ അപ്പൊ കറന്‍റ് പോകും. പിന്നെ പൊതുവേ ഇരുണ്ട അന്തരീക്ഷവും..... പഠനം എങ്ങനെ നടക്കും! അന്നൊക്കെ  മഴയെന്‍റെ ചങ്ങാതിയായിരുന്നു.

പിന്നീട്, അൽപം കൂടി വളർന്നപ്പോൾ മഴ ഒരു ശല്യമായി തോന്നിത്തുടങ്ങി. അപ്രതീക്ഷിതമായി ഓടിയെത്തുന്ന മഴയിൽ കുടയ്ക്ക്  പോലും കാര്യമായി സഹായിക്കാനാവില്ല. നനഞ്ഞു കുതിർന്ന് ശരീരത്തോടൊട്ടിപ്പിടിച്ച വസ്ത്രങ്ങളിൽ നടക്കേണ്ടി വന്നപ്പോൾ അനുഭവിച്ച അപകർഷത... അപ്പോൾ മഴയെ ഞാൻ ശപിച്ചു തുടങ്ങിയിരുന്നു.

മുത്തശ്ശന് പോവാൻ വേണ്ടി വിളിച്ച വണ്ടി വന്നു. അയൽപക്കക്കാരൊക്കെ യാത്രയയക്കാനും വന്നു.

പിന്നെയുള്ളതൊരു നൊമ്പരമാണ്. ഹൃദ്രോഗിയായ മുത്തശ്ശന് ഇടയ്ക്കിടെ  ഒന്നോ രണ്ടോ ദിവസത്തെ ആസ്പത്രിവാസം പതിവായിരുന്നു. മക്കളെ അതിയായി സ്നേഹിച്ചിരുന്ന കർക്കശ്ശക്കാരനായിരുന്നു മുത്തശ്ശൻ.  ദൂരദിക്കുകളിൽ ജോലി ചെയ്തിരുന്ന മക്കളെ മുൻകൂട്ടി അറിയിച്ചിട്ടേ അദ്ദേഹം ഓരോ തവണയും ഡോക്ടറെ കാണാൻ പോകൂ. കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടി ആയതിനാൽ എന്നോട് വലിയ വാത്സല്യം ആയിരുന്നു. എനിക്ക് അദ്ദേഹം അറിവിന്‍റെ ഒരു വലിയ സർവകലാശാല തന്നെയായിരുന്നു. എന്ന് മാത്രമല്ല ജീവിതത്തിൽ ആദ്യത്തെ സെക്രട്ടറി ജോലി ഞാൻ മുത്തശ്ശന്  വേണ്ടിയാണ് ചെയ്തത്. കുടുംബവീട് വിട്ട് വേറെ വീടുവച്ച് എന്‍റെ മാതാപിതാക്കൾ താമസം മാറിയപ്പോഴും തറവാട്ട് വീട്ടിൽ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ഞാൻ താമസിച്ചു. കൊച്ചിച്ചന്മാർക്ക് ലെറ്റർ ഡ്രാഫ്റ്റ് ചെയ്യുക, വരവുചിലവു കണക്കുകളുടെ ബാലൻസ്ഷീറ്റ് തയ്യാറാക്കി അവർക്ക് അയച്ചു കൊടുക്കുക, കാലാവസ്ഥക്കനുസൃതമായി കൃഷിപണികൾ പൂർത്തിയാക്കാൻ പണിക്കാരുമായി കോർഡിനേറ്റ് ചെയ്യുക, ഇതൊക്കെയായിരുന്നു എന്റെ ആദ്യകാല പാഠ്യേതര ഉത്തരവാദിത്വങ്ങൾ. സംഭവം എനിക്കിഷ്ടമായിരുന്നു, കാരണം അടുക്കളഭാഗത്ത് കൂടി പോവണ്ടല്ലോ!

അങ്ങനെയിരിക്കേ, കുറച്ചു ദിവസങ്ങളായി തോന്നിതുടങ്ങിയിരുന്ന അസ്വസ്ഥത മുത്തശ്ശനു താങ്ങാനാവാതെ വന്നപ്പൊഴാണ്, പൊതുവേ യാത്ര ചെയ്യാൻ താൽപര്യമില്ലാത്ത അദ്ദേഹത്തിന്‍റെ കുറിപ്പടികളുമായി പോയി അമ്മ ഡോക്ടറെ കണ്ട് കാര്യം പറഞ്ഞത്. സാധാരണ മരുന്ന് കുറിച്ച് കൊടുക്കാറുള്ള ഡോക്ടർ പക്ഷേ, മുത്തശ്ശനെ അഡ്മിറ്റ് ചെയ്യാനാണ് ഇത്തവണ നിർദ്ദേശിച്ചത്. പിറ്റേ ദിവസം രാവിലെ മുതൽ ഇരുണ്ട് മഴ തൂകി നിന്ന വല്ലാത്തൊരു കാലാവസ്ഥയിൽ, മുത്തശ്ശന് പോവാൻ വേണ്ടി വിളിച്ച വണ്ടി വന്നു. അയൽപക്കക്കാരൊക്കെ യാത്രയയക്കാനും വന്നു. ഉമ്മറത്തിണ്ണയിലെ ഭിത്തിയിലെ ദൈവങ്ങളെ ഒന്ന് നോക്കി, മുത്തശ്ശൻ നടക്കല്ലിറങ്ങി... വീണ്ടും തിരിഞ്ഞ് വീടാകെയൊന്ന് നോക്കി... സാമ്രാജ്യം കൈവിട്ട് പോകുമോ എന്നൊരാശങ്കയുള്ള നോട്ടം... ചാറ്റൽമഴയിൽ നനയാതിരിക്കാൻ കുട ചൂടി, താങ്ങായി അച്ഛൻ കൂടെ നടന്നു. പൊടുന്നനെ തിരിഞ്ഞു എന്നോടായി മുത്തശ്ശൻ പറഞ്ഞു "കൊച്ചേ, എല്ലാർക്കും ടെലഗ്രാം അടിച്ചേക്ക്, ഇന്ന് തന്നെ"- ഞാൻ തലയാട്ടി. 'Father serious, start immediately' എനിക്ക് മനപാഠമായിട്ട് കാലം കുറെയായിരുന്നല്ലോ.

അങ്ങനെ, ആ ടെലഗ്രാം അവർക്ക് പോയില്ല, പകരം മൂന്നുപേർക്കും വീട്ടിൽ സ്റ്റോക്ക്  വച്ചിരുന്ന നീലനിറമുള്ള ഇൻലന്‍റെടുത്ത് ഞാൻ കത്തെഴുതി അയച്ചു.

അന്ന് തോരാമഴയായിരുന്നു. ഇടിയും മിന്നലുമായി തുള്ളിതോരാത്ത പെരുമഴ. ആ അന്തരീക്ഷത്തിൽ പുറത്ത് പോകുന്നതിന് മുത്തശ്ശി എന്നെ വിലക്കി. ടെലഗ്രാം ചെയ്യാനുള്ള നിർദ്ദേശത്തെപ്പറ്റി പറഞ്ഞപ്പോൾ മുത്തശ്ശിയെന്നെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. "എന്തിനാ വെറുതെ അവരെ വിഷമിപ്പിക്കുന്നെ? ഇതു പതിവുള്ളതല്ലേ? ഗ്യാസ് വിലങ്ങീട്ടുണ്ടായ വേദനയാ, വേറൊന്നൂല്ല".

അങ്ങനെ, ആ ടെലഗ്രാം അവർക്ക് പോയില്ല, പകരം മൂന്നുപേർക്കും വീട്ടിൽ സ്റ്റോക്ക്  വച്ചിരുന്ന നീലനിറമുള്ള ഇൻലന്‍റെടുത്ത് ഞാൻ കത്തെഴുതി അയച്ചു. മുത്തശ്ശന്‍റെ അസുഖവിവരം അറിയിക്കാൻ. മൂന്ന് ദിവസങ്ങൾക്ക് ശേഷം മുത്തശ്ശനെ കാണാൻ ഞാൻ ആസ്പത്രിയിലെത്തിയ ദിവസം. അസുഖം കൂടി, ശ്വാസം മുട്ടി, സംസാരിക്കാനാവാത്ത അവസ്ഥയിൽ മുത്തശ്ശൻ. ആരെയോ പ്രതീക്ഷിച്ചെന്നവണ്ണം ഒരു ദിവസം കൂടി തള്ളിനീക്കി അദ്ദേഹം. നാലാം ദിവസം പൊടുന്നനെ അനക്കമില്ലാതായപ്പോൾ ഡോക്ടർമാർ ഓടിവന്ന് ആ നെഞ്ചിൽ കൈകൊണ്ടു ഇടിച്ചതും ഞാൻ പൊട്ടികരഞ്ഞതും ഇപ്പോഴും ഓർമ്മയുണ്ട്. അങ്ങനെ പ്രകൃതി കരഞ്ഞ് നിന്ന ആ കർക്കിടകപുലരിയിൽ മുത്തശ്ശൻ ഒരോർമ്മയായി.

ഇന്നും ടെലഗ്രാം എന്ന വാക്ക് കേൾക്കുമ്പോൾ ഉള്ളിൽ കുറ്റബോധം നിറയും... അന്ന് ഞാൻ മഴയും കാറ്റും വകവയ്ക്കാതെ മുത്തശ്ശൻ പറഞ്ഞതനുസരിച്ചിരുന്നെങ്കിൽ, ഒരുപക്ഷെ, മക്കളുടെ മുഖം അവസാനമായി കാണാൻ ആ മനസ്സ് കൊതിച്ചിരുന്നിരിക്കാം. അവരോട് പറയാൻ എന്തെങ്കിലും മനസ്സിൽ സൂക്ഷിച്ചിരുന്നുമിരിക്കാം. ഇടമുറിയാതെ കോരിച്ചൊരിഞ്ഞു പെയ്ത് എന്റെ വഴിമുടക്കിയായി നിന്ന ആ കർക്കിടക മഴയോടിന്നുമെനിക്ക് വെറുപ്പാണ്. അന്നത്തെ ആ നഷ്ടം ഇന്നുമെന്റെ തീരാനഷ്ടവും.

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍  ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​​

രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!

ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി

പ്രശാന്ത് നായര്‍ തിക്കോടി: ഭൂമിയില്‍ ഏറ്റവും മനോഹരമായ  പുലരിയുടെ തലേന്ന്

മന്‍സൂര്‍ പെരിന്തല്‍മണ്ണ: മഴയുടെ മലപ്പുറം താളം!

റിജാം റാവുത്തര്‍: മറ്റൊന്നും പോലെയല്ല ഈ മഴമേളം!​

ഷഫീന ഷെഫി: മഴ മണക്കുന്ന വീട്!

തസ്ലീം കൂടരഞ്ഞി: മഴ നനയാന്‍ കൊതിച്ച്  കുട തുറക്കാത്തൊരു കുട്ടി​

ജോബിന്‍ ജോസഫ് കുളപ്പുരക്കല്‍: ആ മഴ ഞങ്ങളെയും കൊണ്ടുപോയേനെ...​

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

കാന്താരി കൃഷി ചെയ്യാം സിമ്പിളായി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ത്യ ഇഷ്ടമല്ലാത്തതു കൊണ്ടല്ല, കോടികളുണ്ടെങ്കിലും മടങ്ങി വരാത്തത്; ചർച്ചയായി കുറിപ്പ്