Asianet News MalayalamAsianet News Malayalam

വരച്ചത് മോണാലിസയുടെ 26 ചിത്രങ്ങൾ, മോണാലിസയോട് പ്രണയമാണെന്നും ആകർഷണമുണ്ടെന്നും ചിത്രകാരൻ

ഇതുവരെ മോണാലിസയുടെ വ്യത്യസ്തമായ 26 ചിത്രങ്ങൾ ഡൊമിംഗോ വരച്ചിട്ടുണ്ട്. ഡൊമിംഗോയുടെ ചില സൃഷ്ടികൾ ലക്ഷക്കണക്കിന് ഡോളറിനാണ് വിറ്റുപോയത്. 

artist says he is obsessed with Mona Lisa
Author
Spain, First Published May 2, 2022, 3:47 PM IST

1503 -ൽ ലിയനാർഡോ ഡാവിഞ്ചി വരച്ച മോണാലിസ(Mona Lisa) എന്ന ചിത്രം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന കലാസൃഷ്ടികളിൽ ഒന്നാണ്. എന്നാൽ, ചിത്രത്തിലെ സ്ത്രീയോട് തനിക്ക് വല്ലാത്തൊരു അഭിനിവേശമാണെന്നും, അവരോട് തനിക്ക് ലൈംഗികമായി ആകർഷണമുണ്ടെന്നും വെളിപ്പെടുത്തുകയാണ് സ്പാനിഷ് ചിത്രകാരനായ(Artist) ഡൊമിംഗോ സപാറ്റ(Domingo Zapata). അയാൾ പറയുന്നത് തന്റെ എല്ലാ വിജയത്തിനും പിന്നിൽ മോണാലിസയുമായുള്ള ഈ ബന്ധമാണ് എന്നാണ്. കൂടാതെ, ചിത്രത്തിലെ സ്ത്രീയുമായി താൻ എല്ലാ ദിവസവും രാത്രി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വപ്നം കാണാറുണ്ടെന്നും ചിത്രകാരൻ പറയുന്നു.  

ആർട്ടിസ്റ്റ് ഡൊമിംഗോ മോണാലിസയുടെ ഒന്നിലധികം വ്യത്യസ്ത ചിത്രങ്ങൾ വരച്ചിട്ടുണ്ട്. എന്നാൽ, ആ പ്രൊജക്ടിനിടയിൽ തനിക്ക് മോണാലിസയോട് വല്ലാത്തൊരു ഭ്രമം തോന്നിയെന്ന് ഡൊമിംഗോ അവകാശപ്പെടുന്നു. എല്ലാ രാത്രിയിലും അവളെ അയാൾ സ്വപ്നം കാണാറുണ്ടെന്നും പറയുന്നു. "സ്വപ്നങ്ങളിൽ അവളുമായി ഞാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു" കലാകാരൻ പറഞ്ഞു. മോണാലിസയുമായുള്ള പ്രണയം തന്നെ ലോകത്തിലെ ഏറ്റവും പ്രശസ്തനായ കലാകാരൻമാരിൽ ഒരാളാക്കി മാറ്റിയെന്ന് അയാൾ പറഞ്ഞു. അയാളുടെ ക്ലയിന്റുകളിൽ കൂടുതലും സമ്പന്നരാണ്. 15 വർഷമായി അയാൾ മോണാലിസയെ വരക്കുകയാണ്. എന്നാൽ, അവളെ വരച്ച് വരച്ച് ഒടുവിൽ അവളോട് വല്ലാത്തൊരു പ്രണയം തോന്നിയെന്നാണ് അയാളുടെ വാദം.  

ഇതുവരെ മോണാലിസയുടെ വ്യത്യസ്തമായ 26 ചിത്രങ്ങൾ ഡൊമിംഗോ വരച്ചിട്ടുണ്ട്. ഡൊമിംഗോയുടെ ചില സൃഷ്ടികൾ ലക്ഷക്കണക്കിന് ഡോളറിനാണ് വിറ്റുപോയത്. അടുത്തിടെ, സെന്റ് ബാർട്ട്‌സിൽ നടന്ന യുനിസെഫ് ചാരിറ്റി ലേലത്തിൽ അയാളുടെ മോണാലിസ ബുൾഫൈറ്റർ എന്ന പെയിന്റിംഗ് $1 മില്യണിനാണ് (6.50 കോടിക്ക് മുകളിൽ) വിറ്റു പോയത്. ഇത്രയേറെ രൂപയ്ക്ക് പെയിന്റിംഗ് വിറ്റു പോയപ്പോൾ, താൻ ശരിക്കും ഞെട്ടിപ്പോയെന്ന് അയാൾ പറയുന്നു.
 
 

Follow Us:
Download App:
  • android
  • ios