താലിബാൻ ഇപ്പോൾ അവരുടെ സ്റ്റുഡിയോകൾ തകർക്കുകയും എല്ലാം മറയ്ക്കുകയും ചെയ്യുന്നുവെന്ന് അഫ്ഗാനിസ്ഥാനിലെ സംഗീതജ്ഞരായ തന്‍റെ സുഹൃത്തുക്കൾ പറഞ്ഞതായി അഫ്ഗാൻ ഡിസൈനർ ഷമയേൽ പവ്ത്ഖാമേ ഷാലിസി ഡിഡബ്ല്യുവിനോട് പറഞ്ഞു.

താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം, രാജ്യത്തുടനീളം ഭയം ഉയർന്നുവന്നു. അത് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് രാജ്യത്തെ സ്ത്രീകളെയും കുട്ടികളെയുമാണെങ്കിലും, സർ​ഗാത്മകമായി പ്രവര്‍ത്തിക്കുന്ന ആളുകളും വളരെയധികം സമ്മർദ്ദത്തിലായിരുന്നു. 

അടുത്തിടെ, അഫ്ഗാൻ ചലച്ചിത്ര സംവിധായികയും അഫ്ഗാൻ ഫിലിം ജനറൽ ഡയറക്ടറുമായ സഹാറ കരിമി അഫ്ഗാനിസ്ഥാനിലെ ചലച്ചിത്ര സമൂഹത്തെയും അപകടത്തിൽ പെടുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കാൻ തയ്യാറാകണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കത്തെഴുതുകയുണ്ടായി. "ഇത് ഒരു മാനുഷിക പ്രതിസന്ധിയാണ്, എന്നിട്ടും ലോകം നിശബ്ദമാണ്... അവർ എല്ലാ കലകളും നിരോധിക്കും. ഞാനും മറ്റ് സിനിമാക്കാരും അവരുടെ ഹിറ്റ് ലിസ്റ്റിൽ അടുത്തതായിരിക്കാം.” എന്നാണ് അവര്‍ എഴുതിയത്.

Scroll to load tweet…

കഴിഞ്ഞ 20 കൊല്ലമായി കലാമേഖലയിലുണ്ടാക്കിയിരിക്കുന്ന എല്ലാ നേട്ടങ്ങളും ഇല്ലാതെയായേക്കാം എന്ന് ആളുകള്‍ സന്ദേഹപ്പെടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, രാജ്യത്തുടനീളമുള്ള കലാകാരന്മാർ അവരുടെ കലയെ എങ്ങനെ നശിപ്പിക്കുന്നുവെന്ന് ഒമൈദ് ഷെരീഫി ട്വിറ്ററിൽ പങ്കുവെച്ചു. അദ്ദേഹം എഴുതി, "ഭയത്താൽ സ്വന്തം കല നശിപ്പിക്കാൻ തുടങ്ങിയ അഫ്ഗാൻ കലാകാരന്മാരെ കാണുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ എന്റെ ഹൃദയം തകരുന്നു. #അഫ്ഗാനിസ്ഥാൻ വീണ്ടും കറുപ്പും വെളുപ്പും ആയിത്തീരുന്നു. അതിന്റെ സൗന്ദര്യവും വൈവിധ്യവും നിറങ്ങളും നഷ്ടപ്പെടുന്നു. ഇത് വീണ്ടും സംഭവിക്കാന്‍ ലോകം അനുവദിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു!"സാമൂഹികമാധ്യമങ്ങളിലൂടെ ഈ ദൃശ്യം കാണുന്ന ആളുകളെല്ലാം തങ്ങളുടെ ദുഖം പങ്കുവച്ചു. 

Scroll to load tweet…

താലിബാൻ ഇപ്പോൾ അവരുടെ സ്റ്റുഡിയോകൾ തകർക്കുകയും എല്ലാം മറയ്ക്കുകയും ചെയ്യുന്നുവെന്ന് അഫ്ഗാനിസ്ഥാനിലെ സംഗീതജ്ഞരായ തന്‍റെ സുഹൃത്തുക്കൾ പറഞ്ഞതായി അഫ്ഗാൻ ഡിസൈനർ ഷമയേൽ പവ്ത്ഖാമേ ഷാലിസി ഡിഡബ്ല്യുവിനോട് പറഞ്ഞു. താലിബാൻ നഗരം പിടിച്ചെടുക്കുമ്പോൾ കാബൂളിൽ സംഗീതമോ ചുവരെഴുത്തുകളോ പോലെ തങ്ങളുടെ കലാമേഖലയില്‍ തുടരുന്ന മറ്റ് കലാകാരന്മാരുമായും അവർ ബന്ധപ്പെട്ടിട്ടുണ്ട്. പ്രതിരോധത്തിനായി അവര്‍ വിവിധഗാനങ്ങളും മറ്റും തയ്യാറാക്കുന്നു. 

താലിബാൻ ഭരണകൂടത്തെ പ്രതികൂലമായി ചിത്രീകരിക്കുന്ന കലാകാരന്മാർ കൂടുതൽ ഭീഷണിയിലാണ്, ഷാലിസി പറഞ്ഞു. കലയെ പൊതുവെ താലിബാൻ ഒരു ഭീഷണിയായി കാണുന്നുണ്ട്. എന്നാല്‍, താലിബാന്‍ പറയുന്നത് ഇത്തവണ തങ്ങള്‍ പഴയതുപോലെ ആയിരിക്കില്ല എന്നാണ്. എന്നാല്‍, സംഭവിക്കുന്നത് എന്താവുമെന്ന ആശങ്ക ഒഴിയുന്നേയില്ല അഫ്​ഗാനിസ്ഥാനിൽ.