Asianet News MalayalamAsianet News Malayalam

ജനങ്ങളിൽ ബോധവത്ക്കരണത്തിന് ചുവരുകളിൽ ചായം ചാലിച്ച് ഷീബ

 പാലക്കാട് ജില്ലയിൽ പത്തോളം അംഗൻവാടികൾ സമാർട്ടാക്കിയതിന്‍റെ പിന്നിൽ ഷീബയുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾക്കും പങ്കുണ്ട്. ദിവസങ്ങളോളം കുടുംബസമേതം താമസിച്ചാണ് ചുവരുകൾക്ക് ജീവന്‍ പകരുന്നത്.

Sheeba painted on the walls to create awareness among the people bkg
Author
First Published Feb 27, 2023, 1:27 PM IST


ചുവരുകളിൽ ചായം ചാർത്തി ജനങ്ങളിൽ ബോധവത്ക്കരണം നടത്തുകയാണ് ഷീബ. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിൽ ലക്ഷ്മി നിവാസിൽ ജോഷിയുടെ ഭാര്യയാണ് ഛായക്കൂട്ടിലൂടെ ജനങ്ങളിലേക്ക് ബോധവത്ക്കരണം നടത്തുന്നത്. മുഹമ്മ, കഞ്ഞിക്കുഴി, മാരാരിക്കുളം തുടങ്ങിയ ഇടങ്ങളിൽ ഷീബയുടെ നിറക്കൂട്ട് പതിയാത്ത ചുവരുകൾ കുറവാണ്. ഷീബ തനിച്ചല്ല ഒപ്പം ഭർത്താവ് ജോഷിയും മക്കളായ സ്വാതി ലക്ഷ്മിയും ശ്രുതി ലക്ഷ്മിയും ഉണ്ടാവും. 

സ്കൂൾ അവധി ദിവസങ്ങളിൽ മാത്രമാണ് മക്കളെയും കൂട്ടുന്നത്. ചാരമംഗലം ഡി ബി എച്ച് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സ്വാതി ലക്ഷ്മി. ഇതേ സ്കൂളിലെ ഒന്നാം ക്ലാസിൽ പഠിക്കുകയാണ് ശ്രുതി ലക്ഷ്മി. മറ്റ് ജില്ലകളിലും ചുവർചിത്രങ്ങൾ വരയ്ക്കാൻ പോകാറുണ്ട്. പാലക്കാട് ജില്ലയിൽ പത്തോളം അംഗൻവാടികൾ സമാർട്ടാക്കിയതിന്‍റെ പിന്നിൽ ഷീബയുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾക്കും പങ്കുണ്ട്. ദിവസങ്ങളോളം കുടുംബസമേതം താമസിച്ചാണ് ചുവരുകൾക്ക് ജീവന്‍ പകരുന്നത്. വേനൽ കടുത്തതോടെ കുടിവെള്ളം പാഴാക്കരുതെന്ന ബോധവത്ക്കരണമാണവുമായണ് ഷീബ അമ്പലപ്പുഴയിൽ എത്തുന്നത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം തകഴിയിൽ ചുവർചിത്രങ്ങൾ  വരച്ചിരുന്നു.  

 

 

കൂടുതല്‍ വായനയ്ക്ക്:    വെങ്കലയുഗത്തില്‍ മനുഷ്യന്‍ മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തെന്ന് പുരാവസ്തു ഗവേഷകര്‍ !

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ശിശുവിഹാറിന്‍റെ മതിലിലും മെഡിക്കൽ കോളേജ് ആശുപത്രിയുടെ സമീപത്തും ചുവരുകളിൽ കുടിവെള്ളത്തിനായി കേഴുന്നവരുടെ ദയനീയ മുഖം ഷീബയുടെ കരവിരുതിൽ പതിഞ്ഞു. ജൽജീവൻ പദ്ധതിയുടെ ഭാഗമായി വെള്ളം പാഴാക്കരുതെന്ന ആശയവുമായാണ് ഷീബയും ഭർത്താവ് ജോഷിയും എത്തിയത്. പെയിന്‍റിങ്ങ് ജോലികളാണ് ജോഷി ചെയ്യുന്നത്. ചുവരുകൾ വെള്ളപൂശി അനുയോജ്യമായ നിറങ്ങൾ പകർന്ന് കഴിഞ്ഞാൽ അടുത്ത ഊഴം ഷീബയുടേതാണ്. പേനയും പെൻസിലും ഉപയോഗിച്ച് ചിത്രം വരച്ചിരുന്ന ഷീബ കോവിഡ് കാലത്താണ് ചുവർചിത്രങ്ങളിലേക്ക് എത്തുന്നത്. വീടിനുള്ളിൽ കഴിച്ച് കൂട്ടുന്നതിനിടെ നേരം പോക്കിനായി തുടങ്ങിയതാണ് ചിത്രരചന. സ്വന്തം വീട്ടിൽ മുറിക്കുള്ളിൽ തുടങ്ങിവെച്ച നിറക്കൂട്ട് പിന്നീട് ഇവരുടെ ജീവിതത്തിന് തന്നെ നിറം ചാർത്തുകയാണ്. 

കൂടുതല്‍ വായനയ്ക്ക്:  പുറത്തുവരുന്നത് മോശം വാര്‍ത്തകള്‍, എന്നാല്‍ സംഭവിക്കുന്നത് നല്ലത് മാത്രം; ഇന്ത്യന്‍ അനുഭവം പങ്കുവച്ച് യുഎസ് യാത്രിക 
 

Follow Us:
Download App:
  • android
  • ios