മധ്യ ചൈനയിൽ നിന്നുള്ള ചെൻ ക്വിൻ എന്ന യുവതി പല്ലുകൾ ഉപയോഗിച്ച് കാരറ്റിൽ സങ്കീർണ്ണമായ ശില്പങ്ങൾ നിർമ്മിച്ച് ശ്രദ്ധ നേടുന്നു. ഈ അസാധാരണ കഴിവ് സമൂഹ മാധ്യമങ്ങളിൽ അവർക്ക് 12 ലക്ഷത്തോളം ആരാധകരെ നേടിക്കൊടുത്തു. "ഇന്‍റർനെറ്റിലെ ആദ്യത്തെ പല്ല് ശിൽപി" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചെൻ, വൻമതിൽ പോലുള്ള ശ്രദ്ധേയമായ മാതൃകകൾ വരെ ഇത്തരത്തിൽ നിർമ്മിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ടിച്ച് പൊട്ടിച്ചും കരണ്ടെടുത്തു യുവതി ശില്പങ്ങളുണ്ടാക്കിയപ്പോൾ സമൂഹ മാധ്യമങ്ങളിൽ അവളെ പിന്തുടർന്നത് 12 ലക്ഷത്തോളം പേർ. മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ നിന്നുള്ള 25 -കാരിയായ ചെൻ ക്വിൻ ആണ് തന്‍റെ അസാധാരണ കഴിവിലൂടെ സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് പിന്തുടർച്ചക്കാരെ ആകർഷിച്ചത്. തന്‍റെ വീഡിയോകളിൽ ചെൻ ക്വിൻ കാരറ്റുകൾ കടിച്ച് മുറിച്ച് മനോഹരവും സങ്കീർണവുമായ ശില്പങ്ങൾ ഉണ്ടാക്കുന്നത് കാണാം.

ഇന്‍റർനെറ്റിലെ ആദ്യത്തെ പല്ല് ശിൽപി

ചെറിയ മൃഗങ്ങളും കാർട്ടൂണ്‍ കഷാപാത്രങ്ങളും മുതൽ സങ്കീർണമായ വാസ്തുവിദ്യാ മാതൃകകൾ വരെ ചെൻ ക്വിൻ ഇത്തരത്തിൽ കടിച്ച് മുറിച്ച് ഉണ്ടാക്കുന്നെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടികളിൽ വൻമതിലിന്‍റെയും മഞ്ഞ ക്രെയിൻ ടവറിന്‍റെയും മാതൃകകളും, ഫീനിക്സ് കിരീടങ്ങൾ, മിയാവോ ജനത ധരിക്കുന്ന പരമ്പരാഗത വെള്ളി തൊപ്പികൾ തുടങ്ങിയ ധരിക്കാവുന്ന വസ്തുക്കൾ വരെ ഉൾപ്പെടുന്നു. തന്‍റെ വീഡിയോകളിൽ ശില്പങ്ങൾ ഏങ്ങനെയാണ് ഉണ്ടാക്കുന്നതെന്നതിന്‍റെ മുഴുവന്‍ പ്രക്രിയയും അവർ ചിത്രീകരിക്കുന്നു. കാരറ്റിനെ പതുക്കെ പതുക്കെ കടിച്ച് തനിക്ക് ഉണ്ടാക്കേണ്ട ശില്പത്തിന്‍റെ ഒരു മാതൃക ആദ്യം സൃഷ്ടിക്കുന്നു. അതിനായി തന്‍റെ പല്ലല്ലാതെ മറ്റൊരു ഉപകരണവു ഉപയോഗിക്കുന്നില്ലെന്ന് അവ‍ർ വെളിപ്പെടുത്തുന്നു. . "ഇന്‍റർനെറ്റിലെ ആദ്യത്തെ പല്ല് ശിൽപി" എന്ന് ചെൻ ക്വിൻ സ്വയം വിശേഷിപ്പിക്കുന്നു.

Scroll to load tweet…

അപ്രതീക്ഷിതമായി കണ്ടെത്തിയ കഴിവ്

നിരവധി ഓൺലൈൻ ഉപയോക്താക്കൾ അവരുടെ കൃത്യതയും സർഗ്ഗാത്മകതയും കണ്ട് അത്ഭുതപ്പെട്ടു. ചിലർ തമാശയായി പറഞ്ഞത് അവർ "വായിൽ ഒരു 3D പ്രിന്‍റർ ഒളിപ്പിച്ചു വച്ചിരിക്കുന്നത് പോലെയാണ്" എന്നാണ്. അതേസമയം താൻ പരിശീലനം ലഭിച്ച ഒരു ശിൽപിയല്ലെന്നാണ് ക്വിൻ അവകാശപ്പെടുന്നത്. അതേസമയം ചെൻ ക്വിൻ സ്കൂളിലും യൂണിവേഴ്സിറ്റിയിലും ഗ്രാഫിക് ഡിസൈനും 3D മോഡലിംഗും പഠിച്ചിട്ടുണ്ട്. ഒപ്പം കുട്ടിക്കാലം മുതൽ ചിത്രരചന ഇഷ്ടപ്പെട്ടിരുന്നു. 2025 -ലെ വസന്തകാല ഉത്സവ അവധിക്കാലത്ത്, അലസമായി ഒരു കാരറ്റ് ചവച്ച് കൊണ്ട് ചെറിയ വീഡിയോകൾ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് തനിക്ക് ഇത്തരമൊരു അസാധാരണമായ കഴിവുണ്ടെന്ന് ചെൻ ക്വിൻ യാദൃശ്ചികമായി കണ്ടെത്തിയത്. ആദ്യം ചെറിയ ആകൃതികൾ സൃഷ്ടിച്ചു. എന്നാൽ, പെട്ടെന്ന് തന്നെ തന്‍റെ സാങ്കേതികത മെച്ചപ്പെടുത്താൻ കഴിഞ്ഞെന്നും അവർ കൂട്ടിച്ചേർക്കുന്നു. കാരറ്റ് മുറിക്കാൻ ചിലപ്പോൾ കത്തി ഉപയോഗിക്കാറുണ്ടെങ്കിലും, പല്ലുകൾ ഉപയോഗിച്ചാണ് എല്ലാ വിശദമായ ജോലികളും പൂർത്തിയാക്കുന്നത്. ഇതുവരെ, നൂറിലധികം കാരറ്റ് ശിൽപങ്ങൾ ചെൻ സൃഷ്ടിച്ചിട്ടുണ്ട്. സ്വന്തം കൃഷിയിടത്തിലെ കാരറ്റാണ് ചെൻ ശില്പങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. അതേസമയം നിരന്തരം കാരറ്റ് കടിക്കുന്നതിനാൽ പല്ലുകളിലും കവിളുകളിലും ശക്തമായ വേദനയുണ്ടെന്നും താടിയെല്ലിൽ ചില മാറ്റങ്ങൾ ദൃശ്യമാണെന്നും ചെൻ കൂട്ടിച്ചേർക്കുന്നു.