Asianet News MalayalamAsianet News Malayalam

Today Horoscope : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ?

വിചാരിക്കുന്ന കാര്യങ്ങൾ ചെയ്തു തീർക്കും.കുടുംബത്തിൽ സന്തോഷം നിലനിൽക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കടം കൊടുത്ത പണം തിരിച്ചു കിട്ടും.

Horoscope Today Astrological prediction April 16 2022
Author
Trivandrum, First Published Apr 16, 2022, 7:49 AM IST

മേടം:(അശ്വതി, ഭരണി, കാർത്തിക 1/4)

മനക്ലേശമുള്ള ദിവസമാണിന്ന്. വിവാഹ ജീവിതം ഊഷ്മളമാകും.ചെലവുകൾ നിയന്ത്രിക്കും.രാഷ്ട്രീയപ്രവർത്തകർക്ക് ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വരും.

ഇടവം:(കാർത്തിക3/4, രോഹിണി, മകയിരം 1/2) 

വരുമാനം വർദ്ധിക്കും.പുതിയ വാഹ നം സ്വന്തമാക്കും.പല കാര്യങ്ങളും മന്ദഗതിയിൽ ആകും.പ്രാർത്ഥനകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.

മിഥുനം:(മകയിരം 1/2,തിരുവാതിര, പുണർതം 3/4)  

വിചാരിക്കുന്ന കാര്യങ്ങൾ ചെയ്തു തീർക്കും.കുടുംബത്തിൽ സന്തോഷം നിലനിൽക്കും സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കടം കൊടുത്ത പണം തിരിച്ചു കിട്ടും. 

കർക്കിടകം:(പുണർതം1/4, പൂയ്യം,ആയില്യം) 

ഏറ്റെടുക്കുന്ന കാര്യങ്ങൾ എല്ലാം വി ജയകരമായി പൂർത്തിയാക്കും. പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.വരുമാനം മെച്ചപ്പെടും. 

ചിങ്ങം:(മകം,പൂരം,ഉത്രം1/4)

പരീക്ഷയിൽ മികച്ച  വിജയം നേടും. വീട്ടുകാരെല്ലാം ഒത്തു കൂടും. ഔദ്യോഗിക രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. വരുമാനം വർദ്ധി ക്കും. 

കന്നി: (ഉത്രം3/4, അത്തം,ചിത്തിര1/2)    

ദൈവാനുകൂല്യം കൊണ്ട് മാത്രം ചില കാര്യങ്ങൾ സാധിക്കും.ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ദമ്പതികൾ തമ്മിൽ അകന്നുകഴിയേണ്ടിവരാം.യാത്രകൾ ഗുണകരമാകും. 

തുലാം:(ചിത്തിര1/2, ചോതി,വിശാഖം3/4)

 ഉപരിപഠനത്തിന് അവസരം ലഭിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുകിട്ടും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും.  നിയമ കാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം 

വൃശ്ചികം:(വിശാഖം1/4,അനിഴം,തൃക്കേട്ട)  

പല നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. യാത്ര ആവശ്യമായി വരും. തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങളുണ്ടാകും.സാമ്പത്തിക  നില മെച്ചപ്പെടും.

ധനു:(മൂലം, പൂരാടം,ഉത്രാടം) 

മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിക്കാനിടയുണ്ട്.പുതിയ പല കാര്യങ്ങളും ഏറ്റെടുത്ത് വിജയി പ്പിക്കും.ആരോഗ്യം തൃപ്തികരമാണ്. 

മകരം:( ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2) 

പല രീതിയിൽ പണചിലവ് വന്നുചേരും.നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.വസ്തു ഇടപാടുകൾ ലാഭകരമാകും.സ്വർണ്ണാഭരണങ്ങൾ സമ്പാദിക്കും. 

കുംഭം:(അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

പല കാര്യങ്ങളും പ്രതീക്ഷിക്കുന്നതു പോലെ നടക്കും.ആരോഗ്യം തൃപ്തി കരമാണ്.അനാവശ്യ ചിലവുകൾ അധികമാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. 

മീനം:( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

സാമ്പത്തിക നില മെച്ചപ്പെടും.വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടും.ബന്ധുക്കളുമായുളള കലഹങ്ങളും തർക്കങ്ങളും പരിഹരിക്കും. 

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

Follow Us:
Download App:
  • android
  • ios