ഇന്ന് ( 21- 4- 2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.   

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)

സാഹിത്യകാരന്മാർക്കും കലാകാരന്മാർക്കും നല്ല സമയമാണ്. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും. 

ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം1/2) 

വീട് മാറി താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കും. വരുമാനം വർദ്ധിക്കും. പുതിയ ബിസിനസ് ആരംഭിക്കും.

മിഥുനം:- ( മകയിരം 1/2 , തിരുവാതിര, പുണർതം 3/4) 

ജനമധ്യത്തിൽ പ്രശസ്തി വർദ്ധിക്കും. പരീക്ഷകളിൽ വിജയിക്കും .വിദേശ യാത്ര നടത്താൻ അവസരം ഉണ്ടാകും . 

കർക്കടകം:- (പുണർതം 1/4 പൂയം,ആയില്യം) 

ജീവിതം സന്തോഷകരമായിരിക്കും. ചില പ്രധാന കാര്യങ്ങളിൽ മധ്യസ്ഥം വഹിക്കും. ആശുപത്രിവാസം വേണ്ടി വരും.

ചിങ്ങം:-(മകം. പൂരം, ഉത്രം1/4) 

ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളും വിജയിക്കും.വീട് വിപുലീകരിക്കാൻ ശ്രമം നടത്തും. യാത്രകൾ ചെയ്യും.

കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2) 

യുവജനങ്ങളുടെ വിവാഹം നടക്കും. ഭൂമി വാങ്ങാൻ സാധിക്കും .പാർട്ട്ണർഷിപ്പ് ബിസിനസ്  ലാഭകരമാകും. 

തുലാം:- (ചിത്തി ര1/2 , ചോതി, വിശാഖം3/4) 

വായ്പകൾ അനുവദിച്ചു കിട്ടും. ഉദ്യോഗസ്ഥർക്ക് പ്രമോഷൻ  ലഭിക്കും. വില പിടിച്ച ഗൃഹോപകരണങ്ങൾ വാങ്ങും. 

വൃശ്ചികം:-(വിശാഖം1/4 അനിഴം, തൃക്കേട്ട)

സന്താന ങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.സഹപ്രവർത്തകരുമായി തർക്കം ഉണ്ടാവാതെ ശ്രദ്ധിക്കുക 

ധനു:-(മൂലം, പൂരാടം, ഉത്രാടം1/4) 

ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും . പ്രവർത്തനരംഗത്ത് ഊർജസ്വലത പ്രകടിപ്പിക്കും. 

മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2) 

അവിവാഹിതരുടെ വിവാഹ നിശ്ചയം നടക്കും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും .

കുംഭം:-(അവിട്ടം 1/2,  ചതയം, പൂരുരുട്ടാതി 3/4)

കൃഷിയിൽ  നിന്നും ആദായം ലഭിക്കും. പല കാര്യങ്ങളിലും തീരുമാനമെടുക്കാൻ  വൈകും. പൂർവിക സ്വത്ത് ലഭിക്കും 

മീനം:- (പൂരുരുട്ടാതി1/4 ,ഉത്രട്ടാതി, രേവതി)

പുതിയ വാഹനം വാങ്ങാൻ സാധിക്കും. സന്തോഷകരമാകും. പഠനകാര്യങ്ങളിൽ പുരോഗതിയുണ്ടാകും.

(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

 

  


.
Sent 27m ago