ഇന്ന് (24-4-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
ആത്മീയ ര്യങ്ങളോട് താല്പര്യം വർദ്ധിക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയും.
ഇടവം:- (കാർത്തിക 3/4 , രോഹിണി, മകയിരം1/2)
പൊതുവേ അലസത തോന്നുന്ന ദിവസമാണ്. പല കാര്യങ്ങൾക്കും തടസ്സം ഉണ്ടാകും. പുതിയ സംരംഭങ്ങൾക്ക് ഇന്ന്നന്നല്ല.
മിഥുനം:-(മകയിരം 1/2 , തിരുവാതിര, പുണർതം 3/4)
ഏറ്റെടു ത്ത കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കും. കുടുംബജീവിതം സന്തോഷകരമാകും.
കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം)
പുതിയ ഉത്തര വാദിത്തങ്ങൾ ഏറ്റെടുക്കും.ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കുംയാത്ര കൊണ്ട് നേട്ടമുണ്ടാ കും.
ചിങ്ങം:-(മകം, പൂരം, ഉത്രം 1/4)
ഉല്ലാസയാത്രയിൽ പങ്കെടുക്കും. ആരോഗ്യം തൃപ്തികരമാണ്.പുതിയ പ്രണയ ബന്ധങ്ങൾ നാമ്പെടുക്കും.
കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2)
കുടുംബത്തിൽ സമാധാനവും ഐശ്വര്യവും നിലനിൽക്കും. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ കഴിയും.
തുലാം:-(ചിത്തിര 1/2 , ചോതി, വിശാഖം 3/4)
കുടുംബത്തിൽ സമാധാനം നിലനിൽക്കും. പ്രവർത്തനരംഗത്ത് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും.
വൃശ്ചികം:-(വിശാഖം 1/4 , അനിഴം, തൃക്കേട്ട)
സ്ഥിതി മെച്ചപ്പെടും.പുതിയ സൗഹൃദങ്ങ ൾ ഗുണം ചെയ്യും.ബന്ധുക്കളുടെ തെറ്റിദ്ധാരണ മാറ്റാൻ കഴിയും.
ധനു:-(മൂലം, പൂരാടം,ഉത്രാടം1/4)
കുടുംബത്തിൽ ഒരു മംഗളകർമ്മം നട ക്കും. പ്രസിദ്ധി നേടാനാകും. മേലധികാ രികളുടെ പ്രീതി സമ്പാദിക്കും.
മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2)
പുതിയ സംരംഭങ്ങൾക്ക് അനുകൂല മായ സമയമാണ്. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ് .
കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4)
ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴി ഞ്ഞു മാറാതിരിക്കാൻ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതം ഊക്ഷ്മളമായി തുടരും.
മീനം:- (പൂരുരുട്ടാതി 1/4 ,ഉത്രട്ടാതി, രേവതി)
ആരോഗ്യം ശ്രദ്ധിക്കുക.പങ്കാളിയെ കൊ ണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.സാമ്പത്തി ക ഞെരുക്കം അലട്ടും.
.(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)