ഇന്ന് (28 - 4- 2025  ) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു. 

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)

സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കുടുംബ ജീവിതം സമാധാനം നിറഞ്ഞതായിരിക്കും. വിദ്യാർത്ഥികൾക്ക് സമയം നന്ന്.

ഇടവം:- (കാർത്തിക3/4 രോഹിണി, മകയിരം1/2) 

വീട്ടിൽ ഒരു മംഗളകർമ്മം നടക്കും. ദീർഘകാല പ്രതീക്ഷകൾ സഫലമാകും ആരോഗ്യം തൃപ്തികരമാണ് .

മിഥുനം:-(മകയിരം 1/2,  തിരുവാതിര, പുണർതം 3/4) 

പുതിയ ഉത്തരവാദിത്തം ഏടുക്കും.മേലു ദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.കു ടുംബ ജീവിതം സന്തോഷകരമാണ്. 

കർക്കടകം:- (പുണർതം1/4,  പൂയം, ആയില്യം) 

ദീർഘ കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും.

ചിങ്ങം:-(മകം. പൂരം, ഉത്രം1/4) 

പ്രവർത്തന രംഗത്ത് സമാധാനം നില നിൽക്കും. പുതിയ ബിസിനസ് ആരംഭിക്കും. കുടുംബസ്വത്ത് കൈവശം വന്നു ചേരും 

കന്നി:- (ഉത്രം 3/4 ,  അത്തം, ചിത്തിര 1/2) 

സാമ്പത്തിക ഞെരുക്കം വിട്ട് മാറും. ദീർഘകാലമായി കാത്തിരുന്ന ഒരു കാര്യം സഫലമാകും.

തുലാം:-(ചിത്തിര 1/2,  ചോതി, വിശാഖം 3/4) 

തൊഴിൽ രംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാകാം. ആത്മീയ കാര്യങ്ങളോട് വിമുഖത തോന്നും. 

വൃശ്ചികം:-(വിശാഖം 1/4,  അനിഴം, തൃക്കേട്ട)

അവിവാഹിതരുടെ വിവാഹം നിശ്ചയി ക്കും.പൊതുവേ ദൈവാധീനം ഉള്ള കാലമാണ്. പ്രതിസന്ധികൾ തരണം ചെയ്യും.

ധനു:-(മൂലം, പൂരാടം,ഉത്രാടം 1/4) 

എതിരാളികളെ വശത്താക്കും. ദാമ്പത്യ ജീവിതം ഊഷ്മളമായിരിക്കും. പണം ഇടപാടുകളിൽ കരുതൽ വേണം.

മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം1/2) 

അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ത മ്മിൽ ഒന്നിക്കും.സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.

കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4)

കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും.  മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക .

മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)

ആരോഗ്യം തൃപ്തികരമാണ്. കുടുംബത്തിൽ സമാധാനവും യാത്രകൾ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം.

 (ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)