ഇന്ന് (19- 3- 2025 ) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസമാണെന്ന്. ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ സാധിക്കും.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം1/2)
പലവിധ എതിർപ്പുകളും ഉണ്ടാവാൻ ഇടയുണ്ട്. അസുഖങ്ങൾ പിടിപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
മിഥുനം:-(മകയിരം 1/2 , തിരുവാതിര, പുണർതം 3/4)
മക്കളുടെ വിജയത്തിൽ അഭിമാനിക്കാ നാവും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനും ഇടയുണ്ട്.
കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം)
കുടുംബാംഗങ്ങളോടൊപ്പം ഒരു യാത്ര ചെയ്യേണ്ടതായി വരാം. തൊഴിൽപരമായ ചില നേട്ടങ്ങളും ഉണ്ടാകും.
ചിങ്ങം:-(മകം, പൂരം, ഉത്രം 1/4)
സന്തോഷകരമായ ഒരു ദിവസമായി അനുഭവപ്പെടും. ചില ഭാഗ്യാനുഭവങ്ങളും ഉ ണ്ടാകും.
കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2)
ദീർഘകാലമായി കാത്തിരുന്ന ചില കാര്യങ്ങൾ നടക്കും.തോറ്റ വിഷയങ്ങൾ രണ്ടാമത് എഴുതി പാസാകും.
തുലാം:-(ചിത്തിര 1/2 , ചോതി, വിശാഖം 3/4)
ഔദ്യോഗികമായ പല തിരക്കുകളും ഉണ്ടാ വുന്ന ദിവസമാണിന്ന്. പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എടുക്കേണ്ടിവരും.
വൃശ്ചികം:-(വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രതീക്ഷിക്കാത്ത ചില യാത്രകൾ ചെയ്യേണ്ടതായി വരാം. പണം അധികമായി ചെലവാകും.
ധനു:-(മൂലം, പൂരാടം, ഉത്രാടം1/4)
സുഹൃത്തുക്കളുമായി ഒത്തുകൂടാൻ ഇടയുണ്ട്. വീടുവിട്ട് കഴിയാനും യോഗം കാ ണുന്നു. സാമ്പത്തിക നേട്ടം ഉണ്ടാകും.
മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)
ജോലി മാറ്റത്തിന് ശ്രമിക്കുന്നവർക്ക് അ നുകൂലമായ ദിവസമാണിന്ന്.പങ്കാളിയുടെ സഹായം പ്രയോജനപ്പെടും.
കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
അസുഖങ്ങൾ പൂർണമായി വിട്ടുമാറും. സാമ്പത്തികമായി മികച്ച ദിവസമാണിന്ന്. എതിർപ്പുകൾ താനേ ഇല്ലാതാകും.
മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)
പലവിധ പ്രതിബന്ധങ്ങളും നേരിടേണ്ടി വരാം. പുതിയ സംരംഭങ്ങൾക്കും നല്ലത് ദിവസം അല്ല. സമാധാനം കുറയും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
