Asianet News MalayalamAsianet News Malayalam

Today astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

വീട്ടിലെ മുതിർന്നവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. വീട്ടിലെ അന്തരീക്ഷം അച്ചടക്കത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്നതിൽ നിങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. കർമ്മരംഗത്ത് ഗുണകരമായി വളരെ മാറ്റങ്ങൾ അനുഭവപ്പെടുന്നതാണ്. 

horoscope today astrological prediction for September 14 2022
Author
First Published Sep 14, 2022, 7:55 AM IST

മേടം രാശി...

ഏതു കാര്യത്തിലും അപ്രതീക്ഷിതായ ചില നേട്ടങ്ങൾ ഉണ്ടാകും. പൊതുവേ ഗുണദോഷസമ്മിശ്രാവസ്ഥ അനുഭവപ്പെടുന്നതാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഭാഗികമായി നടപ്പിൽ വരും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. തൊഴിലിടത്തിൽ മത്സരബുദ്ധിയോടെ ആരെങ്കിലും വെല്ലുവിളി ഉയർത്താം.

ഇടവം രാശി...

പ്രവർത്തനരംഗത്ത് പലവിധ നേട്ടങ്ങൾ കൈവരിക്കും. പതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ നേട്ടങ്ങൾ കൈവരും. രാഷ്ട്രീയരംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് ഗുണകരമായി വളരെ മാറ്റങ്ങൾ അനുഭവപ്പെടുന്നതാണ്. 

മിഥുനം രാശി...

ഏറ്റെടുത്ത പ്രവൃത്തികൾ ഉത്തരവാദിത്തത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. രാഷ്ട്രീയ രംഗത്ത് ശോഭിക്കും. കൂട്ടുകച്ചവടത്തിൽ ആദായം ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ചില കാര്യങ്ങൾ ഭാഗികമായി നടക്കും. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും. 

കർക്കിടകം രാശി...

ശാരീരിക വിഷമതകൾ ഉണ്ടായേക്കാം. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകുന്നതിന് സാദ്ധ്യത. കുടുംബ തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിക്കും. ഇത് അടുത്ത സുഹൃത്തുമായി മോശം ബന്ധത്തിന് കാരണമാകും. കർമ്മരംഗത്ത് ധനനഷ്ടങ്ങൾ പ്രതീക്ഷിക്കാം. 

ചിങ്ങം രാശി...

കായികരംഗത്ത് ശോഭിക്കും. സാമ്പത്തിക രംഗം മെച്ചപ്പെടും. ഗൃഹനിർമ്മാണം നടത്തുന്നവർ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുക. ആരോഗ്യനിലയും തൃപ്തികരം. ഭൂമിയോ വാഹനമോ വാങ്ങുന്നതിനോ വിൽക്കുന്നതിനോ നല്ല ദിവസമാണ്.  

കന്നി രാശി...

കുടുംബത്തിൽ നിന്നും നല്ല അനുഭവങ്ങൾ വർധിക്കും. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. കുടുംബത്തിലും വിവിധ അസ്വസ്ഥതകൾ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു.

തുലാം രാശി...

കുടുംബപരമായ ബാധ്യതകൾ വർധിക്കും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. യാത്രാക്ലേശവും അനുഭവപ്പെടും. അലസത ജോലിയ ബാധിക്കാം. അയൽക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. 

വൃശ്ചികം രാശി...

പുതിയ പഠനാവസരങ്ങൾ തേടിയെത്തും.  വാഹന സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. വരവിനെക്കാൾ ചെലവ് വരാം. നേരിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. 

ധനു രാശി...

വിദേശവാസയോഗവും, ധനാഭിവൃദ്ധിയും ഉണ്ടാവും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും നടപ്പിലാകും. പ്രവർത്തനരംഗത്ത് പലവിധ നേട്ടങ്ങൾ കൈവരിക്കുന്നതിനു സാധിക്കും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. 

മകരം രാശി...

അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം. കുട്ടികളുമായി ബന്ധപ്പെട്ട് ചില വിഷമങ്ങൾ വരാം. അകാരണമായ ഭയം, അസ്വസ്ഥത എന്നിവ നേരിടാം. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാം. പനിയും ശാരീരിക ക്ഷീണവും ഉണ്ടാകാം.

കുംഭം രാശി...

യാത്രാഗുണം ഉണ്ടാകും. ആരോഗ്യപരമായ കാര്യങ്ങൾ മെച്ചപ്പെടും. മനസ്സിന് ഉന്മേഷവും സന്തുഷ്ടിയും ഉണ്ടാകുന്നതാണ്. വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും.

മീനം രാശി...

പഠന കാര്യങ്ങൾ മെച്ചപ്പെടും. പ്രണയകാര്യങ്ങൾ അനുകൂലമാവും. പലവിധ പ്രതിസന്ധികൾ ഉണ്ടാകും. ജലദോഷം, ചുമ, അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ധനപരമായി വളരെയധികം നേട്ടങ്ങൾ കൈവരിക്കും. 

ദിവസഫലം; ഈ രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം

 

Follow Us:
Download App:
  • android
  • ios