Asianet News MalayalamAsianet News Malayalam

Maha Sudarshana Homam : മഹാസുദര്‍ശന പൂജയും ഹോമവും ചെയ്യുന്നത് എന്തിനാണ്?

എല്ലാ ദിവസവും ചൊല്ലാം. 108 തവണ ചൊല്ലുന്നത് അത്യുത്തമമാണ്. വിഷ്ണുപ്രീതിയ്ക്ക് ഏറ്റവും പ്രധാനം സുദര്‍ശനചക്രത്തെ പ്രീതിപ്പെടുത്തുകയെന്നുള്ളതാണ്. ഹോമം നടത്തുമ്പോള്‍ വിഷ്ണുവിന് പൂജയും സുദര്‍ശന ചക്രത്തിന് ഹോമവുമാണ് ചെയ്യുന്നത്.

importance of Maha Sudarsana Homam and Puja
Author
Trivandrum, First Published Jun 30, 2022, 12:58 PM IST

സുദർശനം എന്നത് മഹാവിഷ്ണുവിന്റെ വലതുകൈയ്യിൽ എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുന്ന ആയുധമാണ്. സുദർശനം എന്ന പേരിന്റെ അർത്ഥം നല്ല ദൃഷ്ടി എന്നാണ്. ഏതെങ്കിലും ദോഷദൃഷ്ടികൾ നമ്മളെ സ്വാധീനിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിനെ ആയിരം ആരങ്ങളുള്ള ചക്രം കൊണ്ട് അറത്ത് നമുക്ക് ഈശ്വര ദർശനം നൽകുക എന്നാണ് സുദർശ ചക്ര ധ്യാനത്തിന്റെ ലക്ഷ്യം. 

സുദർശന ചക്രത്തിലൂടെ വിഷ്ണുവിനെ പ്രീതിപ്പെടുത്താനും കാര്യസാദ്ധ്യത്തിന് വേണ്ടിയും ചൊല്ലുന്നതാണ് മഹാസുദർശന മന്ത്രം. വിഷ്ണുവിന് പ്രധാനം വ്യാഴാഴ്ചക ദിവസങ്ങളാണ്. അതുകൊണ്ടു എല്ലാ വ്യാഴാഴ്ചയും ഇത് ചൊല്ലുന്നത് അങ്ങേയറ്റം ശ്രേഷ്ഠമാണ്.

പ്രശ്നവശാൽ ബാധാമൂർത്തികളെ ആവാഹിച്ച് ഒഴിവാക്കേണ്ട സാഹചര്യങ്ങളിലും,ജാതകവശാലോ പ്രശ്നവശാലോ ബുധനും വ്യാഴത്തിനും അനിഷ്ട സ്ഥിതി വന്നാലും സുദർശന ഹോമം നടത്തും. ഇത് ചൊല്ലുന്ന സമയം മനസ്സും ശരീരവും ശുദ്ധമായിരിക്കണം. പീഠത്തിൽ ഇരുന്നു വേണം ചൊല്ലാൻ.

Read more  പ്രഭാതത്തിൽ സൂര്യദേവനെ പ്രാർത്ഥിക്കൂ; സർവൈശ്വര്യം ഫലം

രാവിലെ കുളി കഴിഞ്ഞ് അലക്കിയ വസ്ത്രം ധരിച്ചാണ് ചൊല്ലേണ്ടത്. വ്യാഴപ്രീതി ലഭിക്കാൻ ഉത്തമ പരിഹാരമാണ്. എല്ലാ ദിവസവും ചൊല്ലാം. 108 തവണ ചൊല്ലുന്നത് അത്യുത്തമമാണ്. വിഷ്ണുപ്രീതിയ്ക്ക് ഏറ്റവും പ്രധാനം സുദർശനചക്രത്തെ പ്രീതിപ്പെടുത്തുകയെന്നുള്ളതാണ്. ഹോമം നടത്തുമ്പോൾ വിഷ്ണുവിന് പൂജയും സുദർശന ചക്രത്തിന് ഹോമവുമാണ് ചെയ്യുന്നത്.

സുദർശന ഹോമത്തിലൂടെ ശത്രു ദോഷം ആഭിചാര ദോഷം എന്നിവയെ ഒഴിവാക്കാനാവും.ലഘു സുദർശന ഹോമം, മഹാ സുദർശന ഹോമം എന്നിങ്ങനെ ഇത് രണ്ട് രീതിയിൽ നടത്താം.ദോഷ തീവ്രത വളരെ കൂടുതലാണെങ്കിലാണ് മഹാസുദർശന ഹോമം നടത്തുന്നത്.  

Read more  പ്രദോഷ വ്രതം ശിവ പ്രീതിയ്ക്ക് ഉത്തമം

ക്ഷേമൈശ്വര്യങ്ങൾ വർദ്ധിപ്പിക്കാനും പിതൃ ദോഷശാന്തിക്കും സുദർശന ഹോമം നടത്താറുണ്ട്. എള്ള്, അക്ഷതം, പഞ്ചഗവ്യം, കടലാടി, കടുക്, നെയ്യ്, പാൽപ്പായസം എന്നീ ദ്രവ്യങ്ങളാണ് ഹോമത്തിന് ഉപയോഗിക്കുന്നത്. ഇതിനൊപ്പം മഹാസുദർശന യന്ത്രം ധരിക്കുകയും ചെയ്യും.ഗണപതിഹോമത്തോടെ ആരംഭിച്ച് സുദർശന ഹോമവും തുടർന്ന് ഭഗവതി സേവയും എന്ന രീതിയിലാണ് സാധാരണ ഇത് നടത്തുന്നത് .

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

Follow Us:
Download App:
  • android
  • ios