Asianet News MalayalamAsianet News Malayalam

Mohini Ekadashi 2023 : വൈശാഖമാസത്തിലെ മോഹിനി ഏകാദശി ; വ്രതം അനുഷ്ഠിക്കുന്നവർ ശ്രദ്ധിക്കേണ്ടത്...

ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ രാത്രി ഉറങ്ങാതെ ഭജന കീര്‍ത്തനത്തിനായി സമയം ചെലവഴിക്കണം. രാവിലെ തുളസിക്ക് വെള്ളം സമര്‍പ്പിക്കുക. ഇതിനുശേഷം വൈകുന്നേരം തുളസിയുടെ അടുത്ത് പശുവിന്‍ നെയ്യ് വിളക്ക് തെളിയിക്കുക. ഏകാദശി തീരുന്നതിന് മുമ്പ് ഒരു ഉത്തമ വ്യക്തിക്ക് ഭക്ഷണവും ദക്ഷിണയും നല്‍കണം. 
 

know the significance of mohini ekadashi vratham 2023 rse
Author
First Published May 4, 2023, 1:26 PM IST

പുരാണങ്ങൾ പ്രകാരം ഈ ദിവസമാണ് അസുരന്മാരിൽ നിന്ന് അമൃത് തിരിച്ചുവാങ്ങാൻ മഹാവിഷ്ണു മോഹിനിയുടെ രൂപം ധരിച്ചത്. ഒരു വർഷം 24 ഏകാദശി ഉണ്ടാകും. ചില വർഷം അത് 26 ആകും. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശി ദിവസത്തിലാണ് മോഹിനി ഏകാദശി. 

സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ചില പരിഹാരങ്ങൾ ഈ ദിവസം ചെയ്യാം. ഇത് ചെയ്യുന്നതിലൂടെ  വരാനിരിക്കുന്ന വിഷമതകൾ മാറുമെന്നാണ് വിശ്വാസം. ഇത്തവണ മെയ് ആറ് ശനിയാഴ്ചയാണ് മോഹിനി ഏകാദശി വരുന്നത്.

ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ രാത്രി ഉറങ്ങാതെ ഭജന കീർത്തനത്തിനായി സമയം ചെലവഴിക്കണം. രാവിലെ തുളസിക്ക് വെള്ളം സമർപ്പിക്കുക. ഇതിനുശേഷം വൈകുന്നേരം തുളസിയുടെ അടുത്ത് പശുവിൻ നെയ്യ് വിളക്ക് തെളിയിക്കുക. ഏകാദശി തീരുന്നതിന് മുമ്പ് ഒരു ഉത്തമ വ്യക്തിക്ക് ഭക്ഷണവും ദക്ഷിണയും നൽകണം. 

മോഹിനി ഏകാദശിക്ക് ഒരു ദിവസം മുമ്പ് ഒരു തുളസിയില പറിച്ചെടുത്ത് സൂക്ഷിക്കുക. ഏകാദശി നാളിൽ അൽപം പാലിൽ കുങ്കുമപ്പൂവും തുളസിയിലയും ഇടുക. ഇത് മഹാവിഷ്ണുവിനും ലക്ഷ്മിക്കും സമർപ്പിക്കുക.അത് കുടുംബ സമേതം പ്രസാദമായി കഴിക്കുക. ഇത് ചെയ്യുന്നതിലൂടെ സാമ്പത്തിക ബുദ്ധി മുട്ടുകൾ നീങ്ങുകയും വീട്ടിൽ ഐശ്വര്യ ഉണ്ടാകുമെന്നും വിശ്വസിക്കുന്നു.

മറ്റൊരു ഐതീഹ്യം പ്രസിദ്ധനായ ഭദ്രാവതി രാജാവ് ദുർന്നടപ്പുകാരനായ ഇളയ പുത്രനെ രാജഭ്രഷ്ടനാക്കി വനത്തിലേക്ക് അയച്ചു. അവിടെ അവൻ പശ്ചാത്താ പവിവശനായി തീരുകയും. കൗണ്ഡിന്യ മുനിയുടെ ഉപദേശ പ്രകാരം മോഹിനീവ്രതമനുഷ്ഠിച്ച് പുണ്യം നേടി വിഷ്ണു പദം പൂകി എന്നുമാണ് കഥ.

ദശമിനാളിൽ ഒരു നേരം മാത്രം അരിയാഹാരം കഴിക്കാം. ഏകാദശിനാളിൽ പൂർണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനം പോലും പാടില്ല. അത് കഴിയാത്തവർക്ക് അരി ആഹാരം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയർ പുഴുക്ക്, പഴവർഗ്ഗങ്ങൾ എന്നിവയും ഭക്ഷിയ്ക്കാം. 

ഏകാദശിനാളിൽ വിഷ്ണുക്ഷേത്ര ദർശനം നടത്തണം. പകലുറക്കം അരുത്. ഈ മഹാപുണ്യദിനത്തിൽ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും ഉത്തമം. ദ്വാദശിനാളിൽ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയിൽ തുളസീതീർത്ഥം കുടിച്ച് കഴിഞ്ഞ് ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. മോഹിനി ഏകാദശി ദിവസം തുളസിയില പറി ക്കരുത്. ഏകാദശി ദിനത്തിൽ മുടി, മീശ, താടി, നഖം എന്നിവ മുറിക്കരുത്.

തയ്യാറാക്കിയത്: 
ഡോ: പിബി.രാജേഷ്

ചന്ദ്ര​ഗ്രഹണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

 

Latest Videos
Follow Us:
Download App:
  • android
  • ios