മേട മാസഫലം, നിങ്ങൾക്ക് എങ്ങനെ?  ജ്യോത്സ്യനും ജെം കണ്‍സല്‍ട്ടന്റുമായ ഡോ. പി.ബി. രാജേഷ് എഴുതുന്നു.

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4) 

പങ്കു കച്ചവടത്തിൽ നഷ്ടം സംഭവിക്കാൻ ഇടയുണ്ട്. കുടുംബത്തിൽ കലഹങ്ങൾക്കും സാധ്യത കാണുന്നു. യാത്രയിൽ അപകടം ഉണ്ടാവാതെ ശ്രദ്ധിക്കുക. സാമ്പത്തിക നില തൃപ്തികരമായി തുടരും. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ്. ദൈവാധീനമുള്ള കാലമായതിനാൽ വലിയ ദോഷങ്ങൾ ഉണ്ടാവില്ല. നിസ്സാരമായ അസുഖങ്ങൾ വിട്ടു വിട്ടു ഉണ്ടാവാം.

ഇടവം:- (കാർത്തിക 3/4 , രോഹിണി, മകയിരം 1/2) 

സ്വന്തമായി ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയകരമായി മാറും. കലാകാരന്മാർക്ക് ഗുണകരമായ സമയമാണ്. ഓഹരി ഇടപാടുകൾ ലാഭകരമായി മാറും. പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. പങ്കാളിയുടെ സഹായം ഉണ്ടാവും. യാത്രകൾ മാറ്റിവെക്കേണ്ടി വരും. പുതിയ പ്രണയബന്ധനകൾ ഉടലെടുക്കും. തുടർ പഠനത്തിന് അവസരം ഉണ്ടാകും 

മിഥുനം:-(മകയിരം 1/2 , തിരുവാതിര, പുണർതം 3/4) 

പൂർവിക സ്വത്ത് കൈവശം വന്നുചേരും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കാനും സാധ്യതയുണ്ട്. രാഷ്ട്രീയപ്രവർത്തകർക്ക് ഗുണകരമായ കാലമാണ്. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ഉണ്ടാകും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്ര ദ്ധിക്കുക. ആരോഗ്യം തൃപ്തികരമാണ്.

കർക്കടകം:- (പുണർതം 1/4 , പൂയം, ആയില്യം) 

ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ കൈവരി ക്കാൻ സാധിക്കും. ദീർഘകാലമായി അ നുഭവിക്കുന്ന പ്രതിസന്ധികൾ താനേ ഒഴി വാകും.പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. പണം ധാരാളമായി കൈവശം വന്നുചേരും. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യത്തിനും യോഗം ഉണ്ട്.
സ്വന്തമായി ഭൂമി വാങ്ങാൻ കഴിയും അം ഗീകാരവും ബഹുമതിയും ലഭിക്കും.

ചിങ്ങം:-(മകം, പൂരം, ഉത്രം1/4) 

ഏർപ്പെടുന്ന കാര്യങ്ങളെല്ലാം വിജയിക്കുന്ന കാലമാണ്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും. കുടുംബജീവിതം സന്തോഷകരമായി മാറും. എന്നാൽ വിചാരിക്കാത്ത ചില തടസ്സങ്ങളും നേരിടേണ്ടി വരാം. പുതിയ ജോലി തേടുന്നവർക്ക് അത് ലഭിക്കും. ആഭരണങ്ങൾ സ്വന്തമാക്കാൻ കഴിയും.

കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2) 

ഗുണദോഷ സമ്മിശ്രമായ കാലമാണിത്. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കും. മേൽ ഉദ്യോഗസ്ഥരുടെ എതിർപ്പ് നേരിടേണ്ടി വരാം. യാത്രാവേളയിൽ വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും നഷ്ടപ്പെടാതെ ശ്രദ്ധിക്കുക. കലാരംഗത്ത് ശോഭിക്കാൻ കഴിയും. ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കു ന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും. വീട് നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കും.

തുലാം:-(ചിത്തിര 1/2 ചോതി, വിശാഖം 3/4) 

ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. എതിരാളികളെ കൊണ്ടു പോലും ചി ല നേട്ടങ്ങൾ കൈവരിക്കും. ആത്മീയ കാര്യങ്ങളോട് താൽപര്യം കുറയും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങ ൾക്ക് പരിഹാരം ഉണ്ടാകും. സർക്കാർ ഓഫീസുകളിൽ നിന്നും കിട്ടേണ്ട രേഖകൾ ലഭിക്കും.

വൃശ്ചികം:-(വിശാഖം 1/4, അനിഴം, തൃക്കേട്ട)

പൊതുവേ ഈശ്വരാധീനം ഉള്ള കാലമാണ്. അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. പങ്കാളിയെ കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാകും. പൂർവിക സ്വത്ത് കൈവശം വന്നു ചേരും. കാർഷിക കാര്യങ്ങളോട് താല്പര്യം വർദ്ധിക്കും. ഉന്നത വ്യക്തികളുമായുള്ള സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല.

ധനു:-(മൂലം, പൂരാടം,ഉത്രാടം1/4) 

കുടുംബത്തിലൊരുമംഗളകർമ്മംനടക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കും.പുതിയ വാഹനം വാങ്ങാനും യോഗം കാണുന്നു. ഉന്നത അധികാരങ്ങൾ ലഭിക്കും. അടുത്ത ഒരു ബന്ധുവുമായി അഭിപ്രായ ഭിന്നത ഉണ്ടാവാം. ദൈവാധീനം കുറഞ്ഞ കാ ലമായതിനാൽ പല കാര്യങ്ങൾക്കും ഒന്നി ലേറെ പ്രാവശ്യം ശ്രമിക്കേണ്ടി വരാം.പ്രാർ ത്ഥനകളും മറ്റും മുടങ്ങാതെ നടത്തുക.

മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം1/2) 

പ്രതീക്ഷിക്കാത്ത പല സഹായങ്ങളും ല ഭിക്കുന്നതാണ്. പണയം വെച്ച ഉരുപിടികൾ തിരിച്ച് എടുക്കാൻ സാധിക്കും. വിദ്യാർ ത്ഥികൾക്ക് പഠനത്തിൽ കൂടുതൽ താല്പര്യം ഉണ്ടാകും. പങ്കാളികൾ തമ്മിൽ അഭി പ്രായഭിന്നത ഉണ്ടാകാം. ഭൂമി വാങ്ങാനുള്ള ആഗ്രഹം നീണ്ടു പോകും.മക്കളുടെ വിജയത്തിൽ അഭിമാനിക്കാൻ കഴിയും. പുതിയ ജോലി ലഭിക്കും.

കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സാമ്പത്തികമായി നേട്ടം ഉണ്ടാകുന്നകാല മാണ്. കലാകാരന്മാർക്ക് അവരുടെ മേഖ ലയിൽ ശോഭിക്കാൻ കഴിയും.പങ്കാളിയെ കൊണ്ട് ചില ഭാഗ്യ അനുഭവങ്ങൾ പ്രതീ ക്ഷിക്കാം.രാഷ്ട്രീയപവർത്തകർക്ക്കൂടു തൽ അധികാരങ്ങൾ ലഭിക്കും .ഇഷ്ടപ്പെ ട്ട ഭൂമി വാങ്ങാൻ സാധിക്കും. സ്ത്രീകൾ ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ കഴിയും. ആരോഗ്യം ശ്രദ്ധിക്കുക.

മീനം:- (പൂരുരുട്ടാതി1/4 ,ഉത്രട്ടാതി, രേവതി)

വരുമാനം മെച്ചപ്പെടും. പ്രാർത്ഥനകളും മറ്റും മുടങ്ങാതെ നടത്തുക. പുതിയ സം രംഭങ്ങൾക്ക് കാലം അനുകൂലമല്ല. വീട് മാറി താമസിക്കേണ്ടി വരാം. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ത്വ ക്ക് രോഗങ്ങൾ ശല്യം ചെയ്യാൻ ഇടയു ണ്ട്. പ്രണയിതാക്കൾക്ക് സന്തോഷകര മായ കാലമാണ്. മനക്ലേശത്തിനും ഇട യുണ്ട്. ബന്ധുക്കളുടെ സഹായം ലഭിക്കും.