Asianet News MalayalamAsianet News Malayalam

Onam Phalam 2023 : ഓണഫലം 2023 ; നിങ്ങൾക്കെങ്ങനെ?

ഓരോ നക്ഷത്രക്കാരുടെയും വിശദമായ ഓണഫലത്തെ കുറിച്ച് എഴുതുകയാണ് ജോത്സ്യൻ ഡോ. പിബി രാജേഷ്.

onam phalam 2023 onam star prediction 2023 by dr pb rajesh
Author
First Published Aug 27, 2023, 8:57 AM IST

ഈ ഓണക്കാലം നിങ്ങൾക്കെങ്ങനെ? ഈ പുതുവർഷം പല നക്ഷത്രക്കാർക്കും മികച്ച ഫലങ്ങൾ കൊണ്ടുവരുമെന്നാണ് ജ്യോതിഷ ഫലം പറയുന്നത്. ഓരോ നക്ഷത്രക്കാരുടെയും വിശദമായ ഓണഫലത്തെ കുറിച്ച് എഴുതുകയാണ് ജോത്സ്യൻ ഡോ. പിബി രാജേഷ്.

അശ്വതി...

അവിവാഹിതരുടെ വിവാഹം നടക്കും. സാമ്പത്തിക നില പുരോഗമിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. പരീക്ഷയിൽ മികച്ച വിജയം നേടും. പുതിയ ഉദ്യോഗം നേടും.

ഭരണി...

കഴിഞ്ഞ വർഷത്തേക്കാൾ മികച്ച കാലമാണിത്. ഭൂമി വാങ്ങാൻ കഴിയും. അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിച്ചു ചേരും.ആരോഗ്യം മെച്ചപ്പെടും. ആരോഗ്യം തൃപ്തികരമാണ്.

കാർത്തിക...

ഗുണദോഷ സമ്മിശ്രമായ കാലമാണ്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ ആകും. തീർത്ഥയാത്രയിൽ പങ്കെടുക്കും. അവിവാഹിതരുടെ വിവാഹം നടക്കും.

രോഹിണി...

ദീർഘ കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. വിദേശത്ത് ജോലി ലഭിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ഉണ്ടാകും.

മകയിരം...

 പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ടു പോകും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാകും. വർഷത്തിന്റെ അവസാനഭാഗം അത്ര മെച്ചമല്ല.

തിരുവാതിര...

ചിലവുകൾ വർദ്ധിക്കും. തീർത്ഥയാത്ര നടത്തും. മക്കളെക്കുറിച്ച് ആകുലത വർദ്ധിക്കും. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല. ആരോഗ്യം തൃപ്തികരമാണ്.

പുണർതം...

ഗുണാധിക്യം ഉള്ള ഒരുവർഷമാണിത്. ദീർഘകാലമായി കാത്തിരുന്ന ചില കാര്യങ്ങൾ നടക്കും. സന്താനഭാഗ്യം പ്രതീക്ഷിക്കാം. വർഷാവസാനം ചിലവുകൾ അധികമാകും.

പൂയം...

 പൊതുവേ തൃപ്തികരമായ കാലമാണ്. ആഗ്രഹിച്ച വാഹനം വാങ്ങാൻ കഴിയും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. വർഷാവസാനം കൂടുതൽ ഗുണകരമാകും.

ആയില്യം...

തൊഴിൽപരമായ ബുദ്ധിമുട്ടുകൾ തുടരും. കുടുംബ ജീവിതം സമാധാനപരമാകും.സ്വന്തമായി ഭൂമി വാങ്ങാൻ സാധിക്കും. പ ഴയ വാഹനം മാറ്റി പുതിയത് വാങ്ങും.

മകം...

സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. വളരെയധികം ഭാഗ്യമുള്ള ഒരു കാലമാണിത്.കുടുംബത്തിൽ ഒരു സന്തതി പിറക്കും.വർഷത്തിന്റെ അവസാനഭാഗം അത്ര നന്നല്ല.

പൂരം...

പ്രവർത്തനരംഗത്ത് ക്രമാനുഗതമായ വളർച്ച ഉണ്ടാവും.ആരോഗ്യം തൃപ്തികരമാണ് .കുടുംബത്തിൽ സമാധാനം ഉണ്ടാകും.ദൈവാ ധീനം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കും.

ഉത്രം...

വിദേശത്തു നിന്ന് സന്തോഷകരമായ വാർത്ത പ്രതീക്ഷിക്കാം. അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും .പുതിയ വീട് വാങ്ങാനുള്ള ആഗ്രഹം സഫലമാകും.

അത്തം...

സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ കഴിയും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ആരോഗ്യം തൃപ്തികരമായ തുടരും. വർഷത്തിന്റെ അവസാന പാദം  മികച്ചതാണ്.

ചിത്തിര...

അന്യനാട്ടിൽ കഴിയുന്നവർ സ്വന്തം നാട്ടിലേക്ക് മടങ്ങും. കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യം തൃപ്തികരമാണ്. പുതിയ സംരംഭങ്ങൾ വിജയിക്കും.

ചോതി... 

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. അവിവാഹിതരുടെ വിവാഹം നടക്കും. വർഷാവസാനം നന്നല്ല. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.

വിശാഖം...

ദീർഘകാലമായി കാത്തിരുന്ന ചില കാര്യങ്ങൾ ഈ വർഷം നടക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. അവിവാഹിതരുടെ വിവാഹം നടക്കും. സാമ്പത്തിക പുരോഗതി നേടും

അനിഴം...

വർഷത്തിന്റെ ആരംഭത്തെക്കാൾ മികച്ചതാകും വർഷാന്ത്യം. പ്രാർത്ഥനകളും വഴിപാടുകളും തീർത്ഥയാത്രയും നടത്തുന്നത് ദോഷ പരിഹാരമാണ്. ആരോഗ്യം ശ്രദ്ധിക്കുക.

തൃക്കേട്ട...

സാമ്പത്തിക ഞെരുക്കം ഉണ്ടാകാൻ ഇടയുണ്ട്.എന്നാൽ വർഷാന്ത്യത്തിൽ അതിന് മാറ്റം ഉണ്ടാകും. വിദേശ യാത്ര നടത്തും. കുടുംബജീവിതം സന്തോഷം നിറഞ്ഞതായി തീരും.

മൂലം...

പുതിയ ജോലിയിൽ പ്രവേശിക്കും. വരുമാനം വർദ്ധിക്കും.ഉപരി പഠനത്തിന് അവസരം ലഭിക്കും.സ്വന്തമായി ഭൂമി വാങ്ങാൻ സാധിക്കും. പേരും പെരുമയും വർദ്ധിക്കും. 

പൂരാടം...

ദാമ്പത്യ ജീവിതം ഊക്ഷ്മളമായി തുടരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.

ഉത്രാടം...

ഗുണദോഷസമ്മിശ്രമായ കാമാണ്. ഉദ്യോഗത്തിൽ ചില അനിശ്ചിതത്വങ്ങൾ ഉണ്ടാകാം. പൊതുവേ സമാധാനപരമായ കാലമാണ്. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.

തിരുവോണം...

വീട്ടിൽ ഐശ്വര്യം നിലനിൽക്കും. പുതിയ ജോലിയിൽ പ്രവേശിക്കും.പഴയ വാഹനം മാറ്റി പുതിയത് വാങ്ങും.വർഷാവസാനം കൂടുതൽ ഗുണകരമാകും.

അവിട്ടം...

ആത്മീയ കാര്യങ്ങൾക്കായിപണം ചെലവഴിക്കും.ഗൃഹനിർമ്മാണം പൂർത്തിയാക്കും. ഓഹരി ഇടപാട് ലാഭകരമാകും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. 

ചതയം...

ഒരു പാട് നേട്ടങ്ങൾ ഉണ്ടാവുന്ന കാലമാണിത്  കുടുംബത്തിൽ സമാധാനം നിലനിൽക്കും. പുതിയ വീട് വാങ്ങാൻ ആഗ്രഹിക്കു ന്നവർക്ക് അത് സാധ്യമാകും.

പൂരുരുട്ടാതി...

പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പുതിയ വാഹനം വാങ്ങും. വർഷാവസാനം ചിലവുകൾ വർദ്ധിക്കും മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രാർത്ഥന നടത്തുക.

ഉതൃട്ടാതി...

വരുമാനം വർദ്ധിക്കും.സ്ഥാനകയറ്റം ലഭിക്കും.വീട്ടിൽ ഒരു മംഗളകർമ്മം നടക്കും ദീർഘകാല പ്രതീക്ഷകൾ സഫലമാകും. വർഷത്തിന്റെ അവസാനം കുറച്ച് ഞെരുക്കം ഉണ്ടാകും.

രേവതി...

പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. വർഷാന്ത്യം ദൈവാധീനം കുറഞ്ഞ കാലമാണ്.

എഴുതിയത്:

ഡോ. പിബി രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

Read more പൗർണ്ണമി പൂജയും വ്രതവും ; അറിയേണ്ടതെല്ലാം

 

Follow Us:
Download App:
  • android
  • ios