Asianet News MalayalamAsianet News Malayalam

Weekly Horoscope : വാരഫലം; ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ?

2022 ജനുവരി 23 മുതൽ 29 വരെ ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഈ ആഴ്ചയിലെ ഫലം പറയുന്നു.

Weekly Horoscope 2022 January 23 to January 29
Author
Trivandrum, First Published Jan 23, 2022, 9:18 AM IST

അശ്വതി :- തൊഴിൽ രംഗത്ത് ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കാനും ഇടയുണ്ട്. അവധിയെടുത്ത് നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. സാമ്പത്തിക നില തൃപ്തികരമാണ്. 

ഭരണി:- കുടുംബ ജീവിതം സന്തോഷകരവും സമാധാനപരവും ആകും. അപവാദങ്ങളിൽ നിന്നും മോചനം ലഭിക്കും. പുതിയ ഒരു വരുമാനമാർഗം കണ്ടെത്തും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. ആരോഗ്യം തൃപ്തികരമായി തുടരും. 

കാർത്തിക:- വീടുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടാവുന്നതാണ്. ജോലിയിൽ ഉയർച്ചയുണ്ടാകും.പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാധ്യതയുണ്ട്. ദൂരയാത്രകൾ സുഖകരമായി തീരും. ആരോഗ്യം ശ്രദ്ധിക്കുക. 

രോഹിണി:- വ്യവസായത്തിൽ പുരോഗതിയുണ്ടാകും. പുതുതായി ജോലിയിൽ പ്രവേശിക്കാൻ  ഉദ്ദേശിക്കുന്നവർക്ക് ആഗ്രഹം സഫലമാകും.സർക്കാർ ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടാം. വിദ്യാഭ്യാസത്തിൽ ഉയർച്ചയുണ്ടാകും .പുതിയ ഭൂമി വാങ്ങാൻ സാധിക്കും. 

മകയിരം: സാമ്പത്തികമായി നല്ല പുരോഗതിയുണ്ടാകും. ആഡംബരങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും വീട് മോടി പിടിപ്പിക്കാനും സാധ്യത കാണുന്നു .ആരോഗ്യം സൂക്ഷിക്കുക. നിർത്തിവച്ചിരുന്ന കാര്യങ്ങൾ പുനരാരംഭിക്കും. 

തിരുവാതിര:- പൊതുവേ മനസ്സമാധാനം ഉള്ള വാരമാണിത്. അസുഖങ്ങൾ ഭേദമാകും. ആകർഷണീയമായി സംസാരിച്ചു പലകാര്യങ്ങളും നേടിയെടുക്കും. ഏജൻസി ഇടപാടുകളിൽ നല്ല ലാഭം ലഭിക്കും.

പുണർതം:- യാത്രകൾ കൊണ്ട് പ്രയോജനം കിട്ടും.ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാൻ താമസം നേരിടും.കൃഷിയിൽ നിന്നും ലാഭം വർദ്ധിക്കും. അവിചാരിതമായ ചില തടസ്സങ്ങൾ നേരിടേണ്ടി വരാം. 

പൂയം :- കർമരംഗത്ത് ചില തടസ്സങ്ങൾ ഉണ്ടാവാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. വ്യവഹാര കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.രോഗം മാറി ആരോഗ്യം മെച്ചമാക്കും. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. 

ആയില്യം:- പല കാര്യങ്ങളും ആലോചിക്കാതെ എടുത്തു ചാടുന്നത് കൊണ്ട് കുഴപ്പങ്ങൾ ഉണ്ടാകാം. പാർട്ട്ണർഷിപ്പ് ബിസിനസിൽ പുരോഗതിയുണ്ടാകും .വാടക വരുമാനം വർദ്ധിക്കും .ജോലിസ്ഥലത്ത് മേലധികാരിയുടെ എതിർപ്പ് ഉണ്ടാകാം. 

മകം:- പലവിധത്തിലുള്ള ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കും.സന്താനങ്ങൾക്ക് അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട് .പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. കുടുംബജീവിതം സന്തോഷകരമാകും. 

പൂരം:- ഉദ്യോഗത്തിൽ എല്ലാവിധ പുരോഗതിയും ഉണ്ടാകും. ദൂരയാത്രകൾ ആവശ്യമായി വരാം.ശത്രുക്കളെ പരാജയപ്പെടുത്താൻ സാധിക്കും. പുതിയ വാഹനം കൈവശം വന്നു ചേരും. കുടുംബത്തിൽ ഒരു സന്തതി പിറക്കും. 

ഉത്രം:- സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ഉള്ള പ്രവണത കാണിക്കും. സന്താനങ്ങൾ മുഖേന സാമ്പത്തിക ഗുണമുണ്ടാകും. വിദേശത്തുനിന്ന് ചില സന്തോഷ വാർത്തകൾ എത്തിച്ചേരും. 

അത്തം:-  തൊഴിൽരംഗം അഭിവൃദ്ധിപ്പെടും. ധാരാളം പണച്ചെലവുകൾ വന്നുചേരും. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. സന്താനങ്ങളുടെ വിവാഹക്കാര്യത്തിൽ തീരുമാനമാകും. ഇന്നു വാഹനത്തിന് കേടുപാടുകൾ സംഭവിക്കാം. എതിരാളികളെ പരാജയപ്പെടുത്താൻ സാധിക്കും. 

ചിത്തിര:- കുടുംബകാര്യങ്ങളിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ വന്നുചേരും. കൃഷിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. അപമാനത്തിന് ഇരയാവാനും സാധ്യതയുണ്ട്. വിദ്യാഭ്യാസകാര്യത്തിൽ പുരോഗതി ഉണ്ടാവും. മക്കളുടെ ആവശ്യങ്ങൾക്കായി ചിലവുകൾ വർദ്ധിക്കും.

ചോതി:- ഉദ്യോഗത്തിൽ എല്ലാവിധ പുരോഗതിയും ഉണ്ടാകും.ദൂരയാത്രകൾ ആവശ്യമായി വരും.ശത്രുക്കളെ പരാജയപ്പെടുത്താൻ സാധിക്കും.ഭൂമിയോ വാഹനമോ കൈവശം വന്നു ചേരും. ആരോപണങ്ങൾ കേൾക്കാൻ ഇടയുണ്ട്. 

വിശാഖം:- സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശി ക്കാൻ ഇടവരും.വസ്തുവകകളിൽ നിന്നും വ ലിയ ലാഭം പ്രതീക്ഷിക്കേണ്ട.സന്താനങ്ങളുടെ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രവർത്തനരംഗത്ത് സമാധാനം നിലനിൽക്കും. 

അനിഴം:- ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധി ക്കും കമിതാക്കളുടെ വിവാഹം നിശ്ചയിക്കും. പ്രവർത്തനരംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാ രം ഉണ്ടാകും.വ്യവഹാരങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും .വരുമാനം വർദ്ധിക്കും. 

തൃക്കേട്ട:- കുടുംബാംഗങ്ങളുമായി അഭിപ്രായം ഭിന്നത ഉണ്ടാവാനിടയുണ്ട്.ശത്രുക്കളുടെ ശല്യം ശ്രദ്ധിക്കുക.ആഡംബരങ്ങൾക്ക് അനാവശ്യ മായി പണംചെലവഴിക്കും.ജോലി സംബന്ധമായ ചില പ്രശ്നങ്ങൾ വന്നു ചേരാൻ ഇടയുണ്ട്. ആരോഗ്യം സൂക്ഷിക്കുക. 

മൂലം:- ബിസിനസ്സിൽ  അനുകൂലസമയമാണ് വിദ്യാർഥികൾക്ക് പരീക്ഷയിൽ  പ്രതീക്ഷിച്ച വിജയം ഉണ്ടാകില്ല.പുണ്യ ക്ഷേത്രങ്ങൾ സന്ദർ ശിക്കും. സാമ്പത്തികനില മെച്ചപ്പെടും ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.ശത്രുക്കളുടെ മേൽ വിജയം ഉണ്ടാവും. 

പൂരാടം:- ഉദ്യോഗസ്ഥർക്ക് പ്രമോഷൻലഭിക്കും. പങ്കാളിയുമായുള്ള പിണക്കം തീർന്നു ഒത്തു ചേരും.പഠന കാര്യങ്ങളിൽ കൂടുതൽ കൂടുതൽ ശ്രദ്ധിക്കുക . യാത്രയിൽ തടസ്സങ്ങൾ നേ രിടും .ശാരീരിക അസ്വസ്ഥതകൾക്കും സാധ്യതയുണ്ട്. 

ഉത്രാടം:- മകന്റെ ജോലിയെപ്പറ്റി വ്യാകുലപ്പെ ടും.ഉദരസംബന്ധമായ രോഗങ്ങൾ  വരാനിട യുണ്ട് .വിലപ്പെട്ട ഗൃഹോപകരണങ്ങൾക്കായി പണം ചെലവഴിക്കും .യാത്രകൾ ഗുണകരമാ യിരിക്കും.വിദ്ധാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. 

തിരുവോണം :- കിട്ടാനുള്ള പണത്തിന്റെ കാര്യത്തിൽ തീരുമാനം നീണ്ടുപോകും.വ്യവഹാര കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.അധ്യാപകർക്ക് സ്ഥലം മാറ്റം ഉണ്ടാകാനിടയുണ്ട് .ബന്ധുജനങ്ങളെ സന്ദർശിക്കും.

അവിട്ടം:- ദൂരദിക്കിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങും.കടം കൊടുത്ത പണം പണം മടക്കി കിട്ടും.മറ്റുള്ളവരുടെ തർക്കങ്ങൾ ഇടപെടാതിരിക്കുക.ദീർഘകാലമായി കാത്തിരു ന്ന ഒരു കാര്യം സഫലമാകും. ആരോഗ്യം തൃപ്തികരമാണ്.

ചതയം :- മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കൂടി മാനിച്ച് പ്രവർത്തിക്കും.വിലപിടിപ്പുള്ള രേഖക ൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക. വിദ്യാർത്ഥി കൾ പരീക്ഷയിൽ പരാജയപ്പെടാൻ സാധ്യത യുണ്ട് .സ്നേഹിച്ച കുട്ടിയെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കും. 

പൂരുരുട്ടാതി:- ദൂരയാത്രകൾ ആവശ്യമായി വ രും.വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും  പൂർവ്വികസ്വത്ത് അനുഭവയോഗ്യമാകും. ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും കലകളുമായി ബന്ധപ്പെട്ട ചില അംഗീകാരങ്ങൾ ലഭിക്കും.

ഉത്രട്ടാതി :- എല്ലാ മേഖലകളിൽ നിന്നും ആദായം വർദ്ധിക്കും . വീട്ടിൽ ഒരു മംഗളകർമ്മം നടക്കും. സന്താനങ്ങളുടെ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. ചിലർക്ക് വീടും മാറി താമസിക്കാനും സാധ്യതയുണ്ട് .

രേവതി:- പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയുണ്ട് . ഉന്നതപദവികളും അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്.പുതിയ വാഹനങ്ങൾ അധീനതയിൽ വന്നുചേരാനും യോഗം കാണുന്നു.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

 

Follow Us:
Download App:
  • android
  • ios