Asianet News MalayalamAsianet News Malayalam

2021 CBR 250 RR അവതരിപ്പിച്ച് ഹോണ്ട

പ്രാദേശിക വിപണിയില്‍ 2021 CBR 250 RR അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. 

2021 Honda CBR250RR launched in Japan
Author
Mumbai, First Published Jul 26, 2020, 3:32 PM IST

പ്രാദേശിക വിപണിയില്‍ 2021 CBR 250 RR അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. അപ്‍ഡേറ്റുചെയ്ത മോട്ടോര്‍സൈക്കിള്‍ കൂടുതല്‍ പവറും ടോര്‍ക്കും ഉല്‍പാദിപ്പിക്കും. അതോടൊപ്പം പുതിയ നിറങ്ങളും നല്‍കിയിട്ടുണ്ട്.

പുതിയ മോഡലില്‍ കമ്പനി ഡിസൈന്‍ മാറ്റങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. എന്നാല്‍ 2021 CBR 250 RR -ന്റെ 249 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിനില്‍ ഹോണ്ട നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പിസ്റ്റണുകള്‍ പുതുതായി രൂപകല്‍പ്പന ചെയ്തവയാണ്, പിസ്റ്റണ്‍ റിംഗുകളില്‍ ഒരു ടിന്‍ പ്ലേറ്റിംഗും നല്‍കിയിരിക്കുന്നു, കണക്ടിംഗ് റോഡുകള്‍ കാര്‍ബറൈസ് ചെയ്തിരിക്കുന്നു, ഇഗ്‌നിഷന്‍ ടൈമിംഗിലുംല്‍ മാറ്റം വരുത്തിയിട്ടുണ്ട്. എഞ്ചിനില്‍ നിന്ന് കൂടുതല്‍ ഊര്‍ജ്ജവും ടോര്‍ക്കും എടുക്കാന്‍ ഹോണ്ടയെ ഈ മാറ്റങ്ങളെല്ലാം സഹായിച്ചിട്ടുണ്ട്. 2021 ഹോണ്ട CBR 250 RR 13,000 rpm -ല്‍ 41 bhp കരുത്തും 11,000 rpm -ല്‍ 25 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

2019 മോഡല്‍ 12,500 rpm -ല്‍ 38 bhp കരുത്തും 11,000 rpm -ല്‍ 23 Nm torque ഉം ആണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഇരട്ട-എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണവും ഇരട്ട ബാരൽ എക്‌സ്‌ഹോസ്റ്റും ഉൾക്കൊള്ളുന്ന അഗ്രസ്സീവായ സ്റ്റൈലിംഗാണ് ബൈക്കിന്. 

മാറ്റ് ഗൺ പവർ ബ്ലാക്ക് മെറ്റാലിക്, പേൾ ഗ്ലെയർ വൈറ്റ്, ഗ്രാൻഡ് പ്രിക്സ് റെഡ്, സ്രൈപ്പുകളുള്ള ഗ്രാൻഡ് പ്രിക്സ് റെഡ് എന്നിവ ഉൾപ്പെടെ നാല് കളർ ഓപ്ഷനുകളിൽ 2021 ഹോണ്ട CBR 250 RR ലഭ്യമാണ്. അവയെല്ലാം ഗോൾഡൺ അലോയി വീലുകളുമായാണ് വരുന്നത്.

മാറ്റ് ഗൺ പവർ ബ്ലാക്ക് മെറ്റാലിക്, പേൾ ഗ്ലെയർ വൈറ്റ്, ഗ്രാൻഡ് പ്രിക്സ് റെഡ് നിറങ്ങൾക്ക് 8,21,700 ജാപ്പനീസ് യെൻ ഏകദേശം 5,78,563 രൂപയാണ് വില. എന്നാൽ സ്രൈപ്പുകളുള്ള ഗ്രാൻഡ് പ്രിക്സ് റെഡിന് 8,54,700 ജാപ്പനീസ് യെൻ, ഏകദേശം 6,01,798 രൂപ വിലവരും.

Follow Us:
Download App:
  • android
  • ios