Asianet News MalayalamAsianet News Malayalam

പുതിയൊരു മോഡലുമായി കൂപ്പറിന്‍റെ സ്വന്തം മിനി

മിനി കണ്‍ട്രിമാന്‍ കൂപ്പര്‍ എസ്, മിനി കണ്‍ട്രിമാന്‍ കൂപ്പര്‍ എസ് ജെ.സി.ഡബ്ല്യു എന്നീ രണ്ട് വകഭേദങ്ങളിലാണ് 2021 മിനി കൺട്രിമാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ എത്തിയിട്ടുള്ളത്.

2021 Mini Countryman launched
Author
Mumbai, First Published Mar 8, 2021, 10:35 AM IST

ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ മിനിയുടെ പുതിയ കണ്‍ട്രിമാന്‍ മോഡലുകള്‍ ഇന്ത്യൻ വിപണിയിൽ എത്തി. മിനി കണ്‍ട്രിമാന്‍ കൂപ്പര്‍ എസ്, മിനി കണ്‍ട്രിമാന്‍ കൂപ്പര്‍ എസ് ജെ.സി.ഡബ്ല്യു എന്നീ രണ്ട് വകഭേദങ്ങളിലാണ് 2021 മിനി കൺട്രിമാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ എത്തിയിട്ടുള്ളത്. ഈ മോഡലുകള്‍ക്ക് യഥാക്രമം39.5 ലക്ഷം, 43.4 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വിലയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിന്റ ഓണ്‍ലൈന്‍ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

ഫ്യൂച്ചറിസ്റ്റിക്ക് ഡിസൈന്‍, പുതുതലമുറ ഫീച്ചറുകള്‍ എന്നിവ ഉറപ്പാക്കിയാണ് പുതിയ കണ്‍ട്രിമാന്‍ എത്തുന്നത്.  കണ്‍ട്രാമാന്‍ നിരയില്‍ വൈറ്റ് സില്‍വര്‍, സെയ്ജ് ഗ്രീന്‍ എന്നീ രണ്ട് പുതിയ നിറങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ദീര്‍ഘദൂര യാത്രകള്‍ക്കും സിറ്റി ഡ്രൈവുകള്‍ക്കും ഒരുപോലെ ഇണങ്ങുന്ന വാഹനമായിരിക്കും കണ്‍ട്രിമാന്‍ എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.  ടെയിൽ ലാമ്പുകളും പരിഷ്​കരിച്ചിട്ടുണ്ട്​. ഉയർന്ന വേരിയന്‍റായ ജോൺ കൂപ്പർ വർക്​സിന്​ സ്‌പോർട്ടി ബമ്പറുകൾ, റിയർ സ്‌പോയ്‌ലർ, 18 ഇഞ്ച് വീലുകൾ എന്നിവ ലഭിക്കും. സ്റ്റാന്‍ഡേർഡ്​ വാഹനത്തിന്​ 17 ഇഞ്ച്​ വീലുകളാണ്​. മുമ്പുണ്ടായിരുന്ന ചില്ലി റെഡ്, മിഡ് നൈറ്റ് ബ്ലാക്ക്, ഐലന്റ് ബ്ലൂ, ബ്രിട്ടീഷ് റേസിങ്ങ് ഗ്രീന്‍ എന്നീ നിറങ്ങളിലും ഈ വാഹനമെത്തും. 

ട്വിന്‍ പവര്‍ ടെക്‌നോളജിയില്‍ ഒരുങ്ങിയിട്ടുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് രണ്ട് പതിപ്പുകള്‍ക്കും കരുത്ത് പകരുന്നത്. 192 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. ഏഴ് സ്‍പീഡ് ഡബിള്‍ ക്ലെച്ച് സ്റ്റെപ്പ്‌ട്രോണിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 7.5 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന് 225 കിലോമീറ്ററാണ് പരമാവധി വേഗത. 

എല്‍.ഇ.ഡി. റിങ്ങിന്റെ അകമ്പടിയില്‍ 8.8 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 5.5 ഇഞ്ച് വലിപ്പമുള്ള ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ലെതറില്‍ പൊതിഞ്ഞ സീറ്റുകളും ഡാഷ്‌ബോര്‍ഡും, വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ ഇന്റീരിയറിനെ വേറിട്ടതാക്കുന്നു.  പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, റിയർ വ്യൂ ക്യാമറ, ഡ്രൈവറിനായി മെമ്മറി ഫംഗ്ഷനോടുകൂടിയ പവേർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, എയർബാഗുകൾ, ഇ.ബി.എസ്​, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയവയും ലഭിക്കും.

നിലവില്‍ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ള്യുവിന്‍റെ കീഴിലാണ് ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ മിനി.  രണ്ട് മോഡലുകളും ബി.എം.ഡബ്ല്യുവിന്റെ ചെന്നൈയിലെ പ്ലാന്റില്‍ പ്രദേശികമായി നിര്‍മിച്ചാണ് നിരത്തുകളില്‍ എത്തുക. 

Follow Us:
Download App:
  • android
  • ios