ബുള്ളറ്റിന് ബ്രേക്കിംഗ് കാര്യക്ഷമത കുറയുമെന്നും അപകടങ്ങളിലേക്ക് നയിച്ചേക്കുമെന്നും റിപ്പോര്‍ട്ട്. തിരിച്ചുവിളിച്ച് പരിശോധിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്
സാങ്കേതിക പ്രശ്‌നം കാരണം റോയൽ എൻഫീൽഡ് (Royal Enfield) പുതിയ ക്ലാസിക് 350 (Classic 350) മോട്ടോർസൈക്കിളുകളുടെ 26,300 യൂണിറ്റുകൾ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. ബ്രേക്ക് റിയാക്ഷൻ ബ്രാക്കറ്റ് പ്രശ്‌നം (Brake Reaction Bracket Issue) കാരണമാണ് നടപടിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. മോട്ടോർസൈക്കിൾ സ്വിംഗ് ആമിൽ ഘടിപ്പിച്ചിരിക്കുന്ന ബ്രേക്ക് റിയാക്ഷൻ ബ്രാക്കറ്റിന് പ്രത്യേക റൈഡിംഗ് സാഹചര്യങ്ങളിൽ കേടുപാടുകൾ സംഭവിക്കുമെന്ന് റോയൽ എൻഫീൽഡ് കമ്പനിയുടെ സാങ്കേതിക സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
നാലു മാസം, ഒരുലക്ഷം യൂണിറ്റുകള്‍, കുതിച്ചുപാഞ്ഞ് ക്ലാസിക് 350
റിയർ ബ്രേക്ക് പെഡലിൽ അസാധാരണമാംവിധം ഉയർന്ന ബ്രേക്കിംഗ് ലോഡ് പ്രയോഗിക്കുമ്പോൾ, അത് പ്രതികരണ ബ്രാക്കറ്റിന് കേടുപാടുകൾ വരുത്തിയേക്കാം. ഇത് അസാധാരണമായ ബ്രേക്കിംഗ് ശബ്‌ദത്തിലേക്ക് നയിച്ചേക്കാം, അങ്ങനെ അങ്ങേയറ്റത്തെ സാഹചര്യങ്ങളിൽ ബ്രേക്കിംഗ് കാര്യക്ഷമത കുറയുകയും അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
ഈ വർഷം സെപ്റ്റംബർ 1 നും ഡിസംബർ 5 നും ഇടയിൽ നിർമ്മിച്ച സിംഗിൾ-ചാനൽ എബിഎസ്, റിയർ ഡ്രം ബ്രേക്ക് ക്ലാസിക് 350 മോഡലുകളെയാണ് പ്രശ്‌നം ബാധിക്കുന്നത്. ഈ യൂണിറ്റുകൾക്കായി സ്വിംഗ് ആമിന്റെ ബ്രേക്ക് റിയാക്ഷൻ ബ്രാക്കറ്റ് ശക്തിപ്പെടുത്തുന്നതിന് ഈ യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നതായി കമ്പനി പറയുന്നു. ചില റൈഡിംഗ് സാഹചര്യങ്ങളിൽ ഇതുപോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാമെന്നും ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ അസൗകര്യങ്ങളോടെ ഇത് എത്രയും വേഗം പരിഹരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി പ്രസ്‍താവനയിൽ പറഞ്ഞു.
അതിശയവില, പുത്തന്‍ ക്ലാസിക്ക് 350 കേരളത്തിലും
റോയൽ എൻഫീൽഡിന്റെ സേവന ടീമുകളും കൂടാതെ/അല്ലെങ്കിൽ പ്രാദേശിക ഡീലർഷിപ്പുകളും മേല്‍ സൂചിപ്പിച്ച കാലയളവിൽ നിർമ്മിച്ച വാഹനങ്ങളുടെ ലിസ്റ്റിൽ വരുന്ന മോട്ടോർ സൈക്കിൾ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (വിഐഎൻ) ഉപഭോക്താക്കളെ ബന്ധപ്പെടാൻ തുടങ്ങും. ക്ലാസിക് 350 മോഡലുകളുടെ ഉടമകൾക്ക് ഇത് കണ്ടെത്താൻ റോയൽ എൻഫീൽഡ് വെബ്‌സൈറ്റോ പ്രാദേശിക വർക്ക് ഷോപ്പുകളോ സന്ദർശിക്കാവുന്നതാണ്. വിവരങ്ങൾ പരിശോധിക്കാൻ ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഹെൽപ്പ് ലൈൻ നമ്പറായ 1800 210 007-ൽ വിളിക്കുകയും ചെയ്യാം.
ഈ സെപ്റ്റംബര്‍ മാസത്തിലാണ് 2021 റോയൽ എൻഫീൽഡ് ക്ലാസിക് 350 ലോഞ്ച് ചെയ്യുന്നത്. നിരവധി മാറ്റങ്ങളോടെ 1.84 ലക്ഷം രൂപ മുതല്‍ 2.15 ലക്ഷം വരെ എക്സ് ഷോറൂം വിലയിലാണ് വാഹനം എത്തുന്നത്. ഇന്ത്യയിലും യുകെയിലുമുള്ള റോയൽ എൻഫീൽഡിന്റെ രണ്ട് അത്യാധുനിക ടെക്നോളജിസെന്ററുകളിൽ പ്രവർത്തിക്കുന്ന ഡിസൈനർമാരുടെയും എഞ്ചിനീയർമാരുടെയും ടീമുകൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്‍ത പുതിയ ക്ലാസിക്350-ൽ ഒരു മികച്ച സവാരി അനുഭവം ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.
ഗിന്നസ് ബുക്കില്‍ കയറി പുത്തന്‍ ബുള്ളറ്റ് രാജ, കാരണം അതിശയകരം..!
മിറ്റിയോര്‍ 350 ഉള്ള അതേ J-പ്ലാറ്റ്‌ഫോമിലാണ് അപ്‌ഡേറ്റ് ചെയ്‌ത ക്ലാസിക്ക് 350 മോട്ടോർസൈക്കിൾ നിർമ്മിച്ചിരിക്കുന്നത്. പുതിയ ക്ലാസിക് 350-ലും മിറ്റിയോര്‍ 350-ൽ നിന്ന് നിരവധി പ്രധാന ഘടകങ്ങൾ കടമെടുത്തിട്ടുണ്ട്. യുഎസ്ബി ചാർജർ, പുതുതായി രൂപകൽപ്പന ചെയ്‍ത ടെയിൽലൈറ്റ്, പുതുക്കിയ എക്‌സ്‌ഹോസ്റ്റ് പൈപ്പ്, 13 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്ക്, കൂടുതൽ സുഖപ്രദമായ റൈഡിംഗ് അനുഭവത്തിനായി പുതുക്കിയ സീറ്റുകൾ എന്നിവ റെട്രോ ക്രൂയിസറിൽ സജ്ജീകരിച്ചിരിക്കുന്നു. ബൈക്കിലെ ആധുനികവും ആഗോളതലത്തിൽ വിലമതിക്കപ്പെട്ടതുമായ 349 സിസിഎയർ-ഓയിൽകൂൾഡ്സിംഗിൾ സിലിണ്ടർ എഞ്ചിൻ, പുതിയ ക്ലാസിക്350 സവാരി അനുഭവത്തിൽ ഒരു പുതിയ സുഖവും സുഗമവും പരിഷ്കരണവും നൽകുമെന്ന് കമ്പനി പറയുന്നു. 349 സിസി, ഫ്യുവൽ-ഇൻജക്റ്റ്, എയർ/ഓയിൽ-കൂൾഡ്എഞ്ചിൻ, ക്ലാസിക്61500 ആർപിഎമ്മിൽ 20.2 ബിഎച്ച്പി കരുത്തും 6100ആർപിഎമ്മിൽ27 എൻഎം ടോർക്കും സൃഷ്‍ടിക്കും.
