Asianet News MalayalamAsianet News Malayalam

2022 Jeep Compass Trailhawk : 2022 ജീപ്പ് കോംപസ് ട്രെയിൽഹോക്ക് നാളെ ഇന്ത്യയിൽ എത്തും

ഓഫ്-റോഡ്-ഓറിയന്‍റഡ് എസ്‌യുവിയുടെ അപ്‌ഡേറ്റ് ചെയ്‍ത പതിപ്പ് നാളെ (2022 ഫെബ്രുവരി 28) ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കാർ നിർമ്മാതാവ് ഇപ്പോൾ പ്രഖ്യാപിച്ചതായി കാര്‍ വെയ്‍ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

2022 Jeep Compass Trailhawk to be launched in India on 28 February
Author
Mumbai, First Published Feb 27, 2022, 2:30 PM IST

മാസം ആദ്യം ഐക്കണിക്ക് അമേരിക്കന്‍ (USA) വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യ പുതിയ കോംപസ് ട്രെയിൽഹോക്കിനെ (2022 Jeep Compass Trailhawk) ടീസ് ചെയ്‌തിരുന്നു. ഓഫ്-റോഡ്-ഓറിയന്‍റഡ് എസ്‌യുവിയുടെ അപ്‌ഡേറ്റ് ചെയ്‍ത പതിപ്പ് നാളെ (2022 ഫെബ്രുവരി 28) ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കാർ നിർമ്മാതാവ് ഇപ്പോൾ പ്രഖ്യാപിച്ചതായി കാര്‍ വെയ്‍ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ ടോൺ പെയിന്റ്ജോബ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ചുവപ്പ് നിറത്തിലുള്ള റിയർ ടോ ഹുക്ക് എന്നിവ പുതുക്കിയ ജീപ്പ് കോമ്പസ് ട്രെയിൽഹോക്കിൽ ഉണ്ടാകും. റോക്ക് മോഡ് ഉള്ള സെലക്-ടെറൈൻ ഡ്രൈവ് മോഡുകൾ, ഡൈനാമിക് സ്റ്റിയറിംഗ് ടോർക്ക്, ഫ്രീക്വൻസി സെലക്ടീവ് ഡാംപിംഗ് സസ്പെൻഷൻ എന്നിവയാണ് വാഹനത്തിലെ മറ്റ് ചില ശ്രദ്ധേയമായ സവിശേഷതകൾ.

പനോരമിക് സൺറൂഫ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ടെയിൽ-ഗേറ്റ്, 10.2- എന്നിവയോടുകൂടിയാണ് പുതിയ ജീപ്പ് കോമ്പസ് ട്രെയ്ൽഹോക്ക് ഉള്ളിൽ വരുന്നത്. ഇഞ്ച് പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തില്‍ ഉണ്ട്. 

170 bhp കരുത്തും 350Nm ടോര്‍ഖ് ഉത്പാദിപ്പിക്കുന്ന അതേ 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനാണ് കോമ്പസിന്റെ പുതിയ ട്രയൽ റേറ്റഡ് പതിപ്പിന് കരുത്തേകുക. ഇത് 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കും, ഇത് ആക്ടിവ് ഡ്രൈവ് 4×4 സിസ്‌റ്റം വഴി എല്ലാ-4 വീലുകളിലേക്കും പവർ അയയ്‌ക്കും. റോക്ക് മോഡ്, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയും വാഹനത്തിന് ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹീന്ദ്ര കൊണ്ടുപോയ പേരിനു പകരം ഈ വണ്ടിക്ക് ഒടുവില്‍ പുതിയ പേരിട്ട് 'ശരിക്കും' മുതലാളി!
ഇന്ത്യന്‍ (Indian) വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017-ലാണ്  ഐക്കണിക്ക് അമേരിക്കൻ (USA) വാഹന കമ്പനിയായ ജീപ്പ് ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യയിൽ കോംപസ് , റാംഗ്ലർ എന്നീ മോഡലുകളാണ് നിലവില്‍ ജീപ്പ് വിൽക്കുന്നത്. ജീപ്പ് കോംപസിനെ അടിസ്ഥാനമാക്കി ജീപ്പ് പുതിയൊരു മോഡല്‍ വികസിപ്പിക്കുന്നതായി കഴിഞ്ഞ കുറച്ചുനാളുകളായി കേട്ടുതുടങ്ങിയിട്ട്. ജീപ്പ് കോംപസിന് മുകളിലായും റാംഗ്ലറിന് താഴെയുമായി എത്തുന്ന ഈ മോഡലിന്‍റെ പേരിനെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ കഴിഞ്ഞ കുറച്ചു കാലമായി വാഹന ലോകത്ത് സജീവ ചര്‍ച്ചാ വിഷയമാണ്. കാരണം മറ്റൊന്നുമല്ല,  കോംപസിന്റെ ഏഴ് സീറ്റർ പതിപ്പിനെ ബ്രസീലിയൻ വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ കമാന്‍ഡര്‍ എന്ന പേരാണ് ജീപ്പ് നല്‍കിയത്. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഈ പേര് നല്‍കാന്‍ ജീപ്പിന് സാധിക്കില്ല എന്നതായിരുന്നു ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.  കാരണം അടുത്ത കാലം വരെ മഹീന്ദ്രയുടെ എംഎം 540 ജീപ്പിന്റെ പേരായിരുന്നു കമാൻഡർ. അതുകൊണ്ടു തന്നെ ഇന്ത്യയിൽ ജീപ്പിന് ഈ എസ്‌യുവിക്ക് കമാൻഡർ എന്ന പേര് ഉപയോഗിക്കാൻ സാധിക്കില്ല. 

എന്നാല്‍ ഇപ്പോഴിതാ ഈ ഊഹാപോഹങ്ങള്‍ക്കൊക്കെ അവസാനമായിരിക്കുന്നു. ഇവിടെ വിപണിയിൽ വരാനിരിക്കുന്നതും ഏറെ ചർച്ച ചെയ്യപ്പെടുന്നതുമായ ഏഴ് സീറ്റർ എസ്‌യുവിയെ ജീപ്പ് മെറിഡിയൻ എന്ന് വിളിക്കുമെന്ന് ജീപ്പ് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി പരിഗണിച്ച 70 ഓളം ഓപ്ഷനുകളിൽ നിന്നാണ് 'ജീപ്പ് മെറിഡിയൻ' എന്ന പേര് തിരഞ്ഞെടുത്തത്. പാട്രിയോട്ട് ഉള്‍പ്പെടെ നിരവധി പേരുകള്‍ അടുത്തകാലം വരെ കമ്പനിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കമ്പനി പരിഗണിച്ച 70 ഓളം ഓപ്ഷനുകളിൽ പാട്രിയോട്ടിനെ കൂടാതെ കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള ആഗോള വിപണിയിൽ നിന്നുള്ള ചില ജീപ്പുകളുടെ പേരുകളും ഉൾപ്പെടുന്നതായി സൂചനകള്‍ ഉണ്ടായിരുന്നു. 

മഹീന്ദ്ര 'റാഞ്ചിയ' പേരിന് പകരം പുതിയ പേരില്‍ 'ശരിക്കും മുതലാളി' ഉടനെത്തും!

എന്നാൽ, 'ഏറ്റവും മനോഹരമായ ചില സംസ്ഥാനങ്ങളെയും സംസ്‌കാരങ്ങളെയും' ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ നീളത്തിലൂടെ കടന്നുപോകുന്ന ലൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മെറിഡിയൻ പേര് ഒടുവിൽ തിരഞ്ഞെടുത്തതെന്ന് കമ്പനി ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. മെറിഡിയൻ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച എസ്‌യുവിയായിരിക്കും. വരാനിരിക്കുന്ന ജീപ്പ് എസ്‌യുവി കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി അവസരങ്ങളിൽ പരീക്ഷണ ഓട്ടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios