450 റാലി ഫാക്ടറി റെപ്ലിക്ക എന്നൊരു ലിമിറ്റഡ് എഡിഷൻ ബൈക്കിനെ ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം അവതരിപ്പിച്ചതായി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

450 റാലി ഫാക്ടറി റെപ്ലിക്ക എന്നൊരു ലിമിറ്റഡ് എഡിഷൻ ബൈക്കിനെ ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം അവതരിപ്പിച്ചതായി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഡാകർ പോലുള്ള പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബൈക്കാണ് 2022 450 റാലി ഫാക്ടറി റെപ്ലിക്ക. റെഡ് ബുൾ റേസിംഗ് ടീമിന്റെ സഹായത്താലാണ് കെടിഎം ഈ റാലി മോട്ടോർസൈക്കിൾ വികസിപ്പിച്ചിരിക്കുന്നത്. ഈ മോഡലിന്റെ വെറും 80 യൂണിറ്റുകൾ മാത്രം വിൽക്കുകയുള്ളൂ എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

പൂർണമായും ക്രമീകരിക്കാവുന്ന WP XACT PRO ഷോക്ക് അബ്സോർബർ, നൂതന കോൺ വാൽവ് സാങ്കേതികവിദ്യ, ഉയർന്ന നിലവാരമുള്ള അക്രാപ്‌വിക് എക്‌സ്‌ഹോസ്റ്റ് എന്നിവ ഉൾക്കൊള്ളുന്ന WP XACT PRO കാർട്രിഡ്ജ് ഫ്രണ്ട് ഫോർക്കാണ് 450 റാലി ഫാക്ടറി റെപ്ലിക്കയിൽ ലഭിക്കുക. ഇലക്ട്രോണിക് ഇഞ്ചക്ഷൻ യൂണിറ്റുള്ള 450 സിസി SOHC സിംഗിൾ-ഷാഫ്റ്റാണ് എഞ്ചിൻ എന്നാണ് സൂചന.

മരുഭൂമിയിലെ മൺകൂനകൾ മുതൽ പാറക്കെട്ടുകൾ വരെയുള്ള ഏറ്റവും തീവ്രമായ സാഹചര്യങ്ങൾ വരെ എളുപ്പത്തിൽ താണ്ടാൻ 2022 റാലി ഫാക്ടറി റെപ്ലിക്കയ്ക്ക് കഴിയും. 2021 സെപ്റ്റംബർ മുതല്‍ മാത്രമേ ബൈക്കിന്‍റെ നിർമ്മാണം കമ്പനി തുടങ്ങുകയുള്ളൂ എന്നാണ് റിപ്പോർട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona