നൂറിലധികം ജാവ യെസ്‍ഡി കമ്മ്യൂണിറ്റി റൈഡർമാർ ഈ പരിപാടിയിൽ പങ്കെടുത്തു
തിരുവനന്തപുരം: ജാവ യെസ്‍ഡി മോട്ടോർ ക്ലബ് ആയ സ്മോക്കിംഗ് ബാരൽസ് 20-ാമത് അന്താരാഷ്ട്ര ജാവ ദിനത്തോട് അനുബന്ധിച്ച് വെള്ളയമ്പലം മാനവീയം റോഡിൽ നിന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലേക്ക് ബൈക്ക് റൈഡ് സംഘടിപ്പിച്ചു. നൂറിലധികം ജാവ യെസ്‍ഡി കമ്മ്യൂണിറ്റി റൈഡർമാർ ഈ പരിപാടിയിൽ പങ്കെടുത്തു. മ്യൂസിയം പോലീസ് സബ് ഇൻസ്പെക്ടർ ജിജു കുമാർ റൈഡ് ഫ്ലാഗ് ഓഫ് ചെയ്‍തു.
മടങ്ങിവരുന്നു പ്രിയപ്പെട്ട യെസ്‍ഡിയും; ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം!
കഴിഞ്ഞ രണ്ട് വർഷവും കൊവിഡ് പാൻഡെമിക് കാരണം ആഘോഷങ്ങൾ മിക്കവാറും വെർച്വൽ ആയിരുന്നു എന്നും വീണ്ടും റോഡിൽ ഇറങ്ങാൻ കഴിഞ്ഞതിൽ റൈഡർമാർ ആവേശഭരിതരാണ് എന്നും ക്ലബ്ബിന്റെ മോഡറേറ്റർ പറഞ്ഞു. 2002 യിൽ ചെക്കോസ്‍ളോവോക്കിയിൽ ആണ് ആദ്യമായി ജാവ ഡേ ആഘോഷിച്ചത്. അതിനു ശേഷം എല്ലാ വർഷവും ജൂലായ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച്ച ആണു ലോകമെമ്പാടും ഈ ദിനം ആഘോഷിക്കുന്നത്.
2006 യിൽ ആണു സ്‌മോക്കിങ് ബാരെല്സ് എന്ന് ജാവ എസ്‌ഡി ക്ലബ് തിരുവന്തപുരത് രൂപീകരിക്കുന്നതും കേരളത്തിൽ ആദ്യമായി ജാവ ദിനം ആഘോഷിക്കുന്നതും. അതിനു ശേഷം എല്ലാ വർഷവും ഇത്തരത്തിൽ ആഘോഷങ്ങൾ ഇവിടെ നടക്കാറുണ്ട് .പത്തു പേരിൽ താഴെ തുടങ്ങിയ ക്ലബ്ബിൽ ഇപ്പോൾ 100യിൽ പരം റൈഡർമാർ ഉണ്ട് .
കഴിഞ്ഞകാലത്തെ ക്ലാസിക്കുകൾക്കും അവരുടെ പുതുതലമുറ അവതാരങ്ങൾക്കും ഈ ഇവന്‍റ് സാക്ഷ്യം വഹിച്ചു. ജാവ അതിന്റെ പുതിയ തലമുറ ബൈക്കുകൾ നാല് വർഷം മുമ്പ് പുറത്തിറക്കി. ഈ വർഷം ആദ്യം യെസ്‍ഡി ഇന്ത്യയിൽ തിരികെയെത്തിയത്. അതിനാൽ എല്ലാ പുതിയ തലമുറയുടെയും പഴയ ക്ലാസിക് മോഡലുകളുടെയും ആദ്യ മീറ്റിംഗ് ഇവന്റായി ഇത് മാറി എന്നും സംഘാടകര്‍ പറയുന്നു.
Honda 2Wheelers : 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ
എന്താണ് ജാവയും യെസ്‍ഡിയും?
1929 ഒക്ടോബറില്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലായിരുന്നു ജാവയുടെ ജനനം. ജാനക് ബൗട്ട്, വാണ്ടറര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു കമ്പനിയുടെ തുടക്കം. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ജാവ എന്ന പേരുണ്ടാക്കുന്നത്.
ആദ്യകാലത്ത് മുംബൈയില്‍ ഇറാനി കമ്പനിയും ദില്ലിയില്‍ ഭഗവന്‍ദാസുമായിരുന്നു ജാവ ബൈക്കുകളെ ഇന്ത്യന്‍ നിരത്തുകളിലേക്ക് ഇറക്കുമതി ചെയ്‍തിരുന്നത്. എന്നാല്‍ 1950 കളുടെ മധ്യത്തില്‍ ഇരുചക്രവാഹന ഇറക്കുമതി സര്‍ക്കാര്‍ നിരോധിച്ചപ. പക്ഷേ വിദേശ നിര്‍മിത പാര്‍ട്‌സുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ നിര്‍മ്മാതാക്കളെ വാഹനങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കുകയും ചെയ്‍തു. അതോടെ ഇറക്കുമതി ഏജന്റുമാരില്‍ ഒരാളായിരുന്ന റസ്റ്റോം ഇറാനി സ്വന്തമായി ഒരു നിര്‍മ്മാണ കമ്പനി തുടങ്ങി. അങ്ങനെ മൈസൂര്‍ കേന്ദ്രമാക്കി 1961 ല്‍ ഐഡിയല്‍ ജാവ കമ്പനി പിറന്നു. ഇവിടെ നിന്നും 1961 മാച്ചില്‍ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത ജാവ റോഡിലിറങ്ങി.
ഗുജറാത്ത് പ്ലാന്‍റില്‍ വീണ്ടും കാറ്റാടി യന്ത്രം സ്ഥാപിച്ച് ഹോണ്ട ടൂ വീലേഴ്‍സ്
ആദ്യം ജാവ എന്നായിരുന്നു പേരെങ്കിലും ഒരു പതിറ്റാണ്ടിനു ശേഷം ഇന്ത്യന്‍ നിര്‍മ്മിത ജാവയുടെ പേര് യെസ്‍ഡി എന്നാക്കി പരിഷ്‍കരിച്ചു. ചെക്ക് ഭാഷയില്‍ ജെസ്‍ഡി എന്നാല്‍ 'ഓട്ടം' അഥവാ 'പോകുക' എന്നാണത്ര അര്‍ത്ഥം. എന്നാല്‍ ജെയചാമരാജവടയാര്‍ എന്ന മൈസൂര്‍ രാജാവിന്റെ പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്താണ് ജാവ എന്ന പേരുണ്ടാക്കിയതെന്നാണ് മൈസൂരിലെ ചില രാജഭക്തരുടെ വിശ്വാസം.
ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായിരുന്നു ജാവ എങ്കിൽ തനി ഇന്ത്യനായിരുന്നു യെസ്‍ഡി. 1960-കളിൽ ജാവ ബൈക്കുകൾ ഇന്ത്യയിൽ നിർമിച്ചു വിറ്റിരുന്ന മൈസൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഐഡിയൽ ജാവ കമ്പനി 1973-ൽ റീബ്രാൻഡ് ചെയ്‍തപ്പോൾ സ്വീകരിച്ച പേരായിരുന്നു യെസ്‍ഡി. എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളിലുമൊക്കെ യുവത്വത്തെ ത്രസിപ്പിച്ച റോഡ്‍ കിംഗ്, മൊണാർക്ക്, സിഎൽ-II, 350 എന്നീ പേരുകളിൽ എത്തിയിരുന്ന യെസ്‍ഡി ബൈക്കുകൾ അടുത്തകാലത്താണ് തിരികെയെത്തിയത്.
റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!
2018 ല്‍ ആണ് ഐതിഹാസിക ഇരുചക്രവാഹന മോഡലായ ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരികെ എത്തിയത്. 22 വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള ആ മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകള്‍ ആദ്യവും ശേഷി കൂടിയ കസ്റ്റം ബോബർ മോഡൽ ആയ പെരാക്ക് അടുത്തിടെയുമാണ് വിപണിയില്‍ എത്തിയത്. ചെക്ക് സ്വദേശിയായ ജാവയെ ഇന്ത്യന്‍ വണ്ടിക്കമ്പനിയായ മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്‍സ് ആണ് തിരികെയെത്തിച്ചത്. തിരിച്ചെത്തി.
