MX പെട്രോള്‍ വേരിയന്‍റിന് കുറഞ്ഞത് മൂന്ന് മാസത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്. AX7 ഡീസൽ ഒരു വർഷത്തെ പരമാവധി കാത്തിരിപ്പ് കാലയളവാണ്
രാജ്യത്തെ മൂന്നാമത്തെ വലിയ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് 2021 ഒക്ടോബറിൽ ആണ് XUV700 പുറത്തിറക്കിയത്. അതിനുശേഷം XUV700 നിലവിൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന എസ്‌യുവിയായി മാറി. അവതരിപ്പിച്ച് വെറും നാല് മാസത്തിനുള്ളിൽ XUV700 ന്റെ ബുക്കിംഗ് ഒരു ലക്ഷം യൂണിറ്റ് കടന്നതായി മഹീന്ദ്ര 2022 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. എസ്‌യുവിയുടെ വിപണി ലോഞ്ച് മുതൽ മഹീന്ദ്ര XUV700 ന്റെ കാത്തിരിപ്പ് കാലയളവ് ക്രമാനുഗതമായി വർദ്ധിച്ചു.
ബുക്ക് ചെയ്‍ത വണ്ടി എന്ന് കിട്ടുമെന്ന് താരം, തന്‍റെ ഭാര്യ പോലും ക്യൂവിലാണെന്ന് മഹീന്ദ്ര മുതലാളി!
XUV700 ഇപ്പോഴും ഓരോ മാസവും 10,000 ബുക്കിംഗുകൾ ശേഖരിക്കുന്നുണ്ടെന്ന് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അവതരിപ്പിച്ചതിന് ശേഷം ഡീലർമാർ ഏകദേശം 1.7 ലക്ഷം യൂണിറ്റ് ബുക്കിംഗുകൾ ശേഖരിച്ചതായും നിലവിലെ ബുക്കിംഗ് ഏകദേശം 78,000 യൂണിറ്റാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. XUV700 ന്റെ വിൽപ്പന പ്രതിമാസം ശരാശരി 3,800 യൂണിറ്റുകള്‍ ആണെന്നാണ് കണക്കുകള്‍.
ഒടുവില്‍ ആ മഹീന്ദ്ര കേമന്‍റെ 'കേശാദിപാദം' പുറത്ത്!
XUV700 എസ്‌യുവിയുടെ 78,000 'ഓപ്പൺ' ബുക്കിംഗുകൾ നടത്തുകയും 1,70,000 യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്‍തായി മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരിക്കർ പറഞ്ഞു. 18 മുതല്‍ 24 മാസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടായിരുന്നിട്ടും 10 മുതല്‍ 12 ശതമാനം വരെ മാത്രമാണ് ബുക്കിംഗ് റദ്ദാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. XUV700-ന്റെ യഥാർത്ഥ കാത്തിരിപ്പ് കാലയളവുകളും ഡെലിവറി വിശദാംശങ്ങളും സംബന്ധിച്ച ഗ്രൗണ്ട് ലെവൽ പരിശോധനയ്ക്കായി ഡീലർമാരുമായി സംസാരിച്ചതായും രാജേഷ് ജെജുരിക്കർ പറഞ്ഞു.
സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് സ്വന്തമാക്കി ബിഗ് ബോസ് താരം
ഓട്ടോമാറ്റിക് വേരിയന്റുകളെ സംബന്ധിച്ചിടത്തോളം, ഏകദേശം ആറ് മാസത്തിനുള്ളിൽ XUV700 AX5 പെട്രോൾ ഓട്ടോമാറ്റിക് ഡെലിവർ ചെയ്യാനാകും. നിലവിൽ മിക്ക സ്ഥലങ്ങളിലും ഏകദേശം എട്ട് മാസത്തെ കാത്തിരിപ്പ് കാലാവധിം AX5 ഡീസൽ ഓട്ടോമാറ്റിക് വേരിയന്‍റിന് ഉണ്ട്.
എൻട്രി ലെവൽ XUV700 MX-ന് നിലവിൽ പെട്രോൾ വേരിയന്റിന് മൂന്ന് മുതൽ നാല് മാസം വരെ കാത്തിരിപ്പ് കാലയളവും ഡീസൽ പതിപ്പിന് ഏകദേശം ആറ് മാസവുമാണ്. XUV700 MX ഡീസൽ 155hp, 2.2-ലിറ്റർ എഞ്ചിനിലാണ് വരുന്നത്, പെട്രോളിന് 200hp, 2.0-ലിറ്റർ ടർബോചാർജ്‍ഡ് പവർപ്ലാന്റ് ലഭിക്കുന്നു.
മാനുവൽ ഗിയർബോക്‌സ് ഘടിപ്പിച്ച XUV700 AX7 പെട്രോൾ ഏകദേശം ആറ് മാസത്തിനുള്ളിൽ വിതരണം ചെയ്യാൻ കഴിയും. അതേസമയം AX5 ഡീസൽ ഏകദേശം എട്ട് മാസമെടുക്കും എന്നും കമ്പനി പറയുന്നു. XUV700 AX ലൈൻ-അപ്പ് കൂടുതൽ ശക്തമായ 182hp, 2.2-ലിറ്റർ ഡീസൽ എഞ്ചിനിലാണ് വരുന്നത്, പെട്രോൾ പതിപ്പുകൾ അതേ 200hp, 2.0-ലിറ്റർ യൂണിറ്റുമായാണ് വരുന്നത്.
10 കോടിയുടെ ആഡംബര വണ്ടി രണ്ടാമതും വാങ്ങി കൊവിഡ് വാക്സിന്‍ കമ്പനി മുതലാളി!
നിലവിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന വേരിയന്റായ ടോപ്പ്-സ്പെക്ക് XUV700 AX7 L-ന് പെട്രോൾ, ഡീസൽ ഓട്ടോമാറ്റിക്കിന് യഥാക്രമം എട്ട് മാസവും 10 മാസവും കാത്തിരിപ്പ് കാലയളവുണ്ട്.
13.18 ലക്ഷം മുതൽ 24.58 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്സ്-ഷോറൂം വില. ഹ്യൂണ്ടായ് ക്രെറ്റ , കിയ സെൽറ്റോസ് , എംജി ഹെക്ടർ , സ്കോഡ കുഷാക്ക് , ഫോക്സ്‍വാഗണ്‍ ടൈഗൺ, ടാറ്റ സഫാരി , എംജി ഹെക്ടർ പ്ലസ് , ഹ്യുണ്ടായ് അൽകാസർ തുടങ്ങിയ മോഡലുകളാണ് എതിരാളികൾ.
ബസിലിടിച്ച് തകര്‍ന്ന് തരിപ്പണമായി XUV700, സുരക്ഷിതരായി യാത്രികര്‍, മഹീന്ദ്രയ്ക്ക് കയ്യടിച്ച് ജനം!
