കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാല്‍ പാലത്തിനു മുകളില്‍ ആണ് ഞെട്ടിപ്പിക്കുന്ന അപകടം.
കാസര്‍കോട് : നിയന്ത്രണം നഷ്‍ടമായ ലോറി പാലത്തിന്‍റെ കൈവരി തകർത്തു. പാലത്തിലൂടെ കടന്നു പോയിരുന്ന കേബിളിൽ വാഹനം കുടുങ്ങി നിന്നതിനാൽ താഴെ തോട്ടിൽ വീഴാതെ വൻ അപകടം ഒഴിവായി. കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാല്‍ പാലത്തിനു മുകളില്‍ ആണ് ഞെട്ടിപ്പിക്കുന്ന അപകടം.
കഴിഞ്ഞ ദിവസം പുലർച്ചെ 5.30നാണ് അപകടം നടന്നത്. പാണത്തൂരിൽ നിന്നും ചുള്ളിക്കര ഭാഗത്തേക്ക് ചെങ്കല്ല് എടുക്കാൻ പോകുകയായിരുന്ന ലോറിയാണ് കോളിച്ചാൽ പാലത്തിൽ അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്‍ടമായ ലോറി പാലത്തിന്റെ കൈവരികൾ തകർത്ത് പായുകയായിരുന്നു. വാഹനത്തിന്‍റെ കാബിൻ മുഴുവനായും പാലത്തിനു പുറത്തേയ്ക്ക് തൂങ്ങിയ നിലയിലായിരുന്നു.
"തീര്‍ന്നെന്ന് കരുതി, പക്ഷേ.."കണ്ണീരോടെ ആ കഥ പറഞ്ഞ് ടിയാഗോ ഉടമ, ടാറ്റയ്ക്ക് കയ്യടിച്ച് ജനം!
പാലത്തിന്റെ പാർശ്വ ഭാഗത്ത് കൂടി സ്ഥാപിച്ചിരുന്ന ഫോൺ കേബിളുകൾ ഇട്ടിരുന്ന ഇരുമ്പ് പൈപ്പിൽ കാബിൻ കുരുങ്ങിയതോടെ ലോറി താഴേക്ക് വീഴാതെ തൂങ്ങി നിൽക്കുകയായിരുന്നു. ലോറി ഉടമ പാണത്തൂർ ചെമ്പേരി സ്വദേശി റിയാസ് ഉള്‍പ്പെടെ മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അരമണിക്കൂറോളം ഇവർ കുടുങ്ങി കിടന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. കാബിനിൽ കുടുങ്ങിയ ഇവരെ ജെസിബി ഉപയോഗിച്ച് കാബിൻ പൊളിച്ചാണ് പുറത്തെത്തിച്ചത്. രാജപുരം പൊലീസും ഒപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അതേസമയം അടുത്തിടെ സംസ്ഥാനത്ത് നടന്ന സമാനമായ മറ്റൊരു അപകടത്തില്‍ റോഡില്‍ നിന്നും വമ്പന്‍ താഴ്‍ചയിലേക്ക് മറിഞ്ഞ കാറിനെ പുഴയില്‍ പതിക്കുന്നത് പരസ്യ ബോര്‍ഡ് തടഞ്ഞതും വാര്‍ത്തയായിരുന്നു. ആര്യങ്കാവ് ദേശീയപാതയിൽ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന അപകടം നടന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇടപ്പാളയം ലക്ഷംവീടിനും സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനും ഇടയ്ക്കുള്ള ദേശീയ പാതയിലായിരുന്നു അപകടം.
പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!
പുനലൂരിൽ നിന്നും തമിഴ്നാട്ടിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് താഴ്‍ചയിലേക്ക് മറിയുകയായിരുന്നു. വാഹനം മറിഞ്ഞതിന് 25 അടി താഴ്ചയിലെ കഴുതുരുട്ടി പുഴയാണ്. എന്നാല്‍ പാതയോരത്ത് സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യ ബോർഡിൽ തട്ടി കാര്‍ നിന്നതിനാൽ വാഹനം പുഴയില്‍ പതിക്കാതെ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് കാർ ഡ്രൈവറെ രക്ഷിച്ചത്. ഇവിടെ 25 അടി താഴ്ചയിൽക്കൂടിയാണു കഴുതുരുട്ടി ആറ് ഒഴുകുന്നത്. കാറിന്റെ മുൻവശത്തെ രണ്ട് ടയറുകളും സംരക്ഷണഭിത്തി തകര്‍ത്ത് മുന്നോട്ട് പോയിരുന്നു. ബോർഡിന്റെ ബലത്തില്‍ മാത്രമാണ് കാർ താഴേക്ക് മറിയാതെ നിന്നത് എന്ന് ഓടിക്കൂടിയ നാട്ടുകാർ പറയുന്നു.
