പുതിയ വാഹനം ആലപ്പുഴ ആര്‍ടി ഓഫീസിലാണ് ഫഹദ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. പൃഥ്വിരാജിന് ശേഷം ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ താരമാണ് ഫഹദ്.

ലംബോര്‍ഗിനിയുടെ എസ്‍യുവി മോഡലായ ഉറൂസ് സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയ താരം ഫഹദ് ഫാസില്‍. 3.15 കോടി രൂപ മുതല്‍ വില ആരംഭിക്കുന്നതാണ് ഈ ആഡംബര എസ്‍യുവി. ഗ്രിജിയോ കേറസ് ഷെയിഡിലുള്ള ലംബോര്‍ഗിനി ഉറൂസാണ് താരം സ്വന്തമാക്കിയത് എന്നാണ് വിവരം. പുതിയ വാഹനം ആലപ്പുഴ ആര്‍ടി ഓഫീസിലാണ് ഫഹദ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ താരമാണ് ഫഹദ്. 

1.4 കോടിയുടെ ഔഡി വാങ്ങി ജനപ്രിയ ഗായകന്‍!

ഈ വര്‍ഷം ആദ്യം ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെല്‍ഫയറും ഫഹദ് ഫാസില്‍ സ്വന്തമാക്കിയിരുന്നു. ഇതിനുപുറമെ, ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌റ്റൈലിഷ് വാഹനമായ 911 കരേര എസ് എന്ന മോഡലും അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ഉണ്ട്. പൈതണ്‍ ഗ്രീന്‍ നിരത്തില്‍ ഒരുങ്ങിയ ഇന്ത്യയിലെ ആദ്യ 911 കരേര എസ് ആയിരുന്ന ഫഹദ് സ്വന്തമാക്കിയത് എന്ന പ്രത്യേകതയും ഈ പോര്‍ഷെ വാഹനത്തിനുണ്ടായിരുന്നു. പോർഷെ 911 കരേര എസ് സ്വന്തമാക്കിയ ചുരുക്കം ചില സെലിബ്രിറ്റികൾ മാത്രമേ ഇന്ത്യയിൽ ഉള്ളൂ. നടൻ രാം കപൂറും മംമ്ത മോഹൻദാസും 911 കരേര എസും ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറും സുരേഷ് റെയ്‌നയും പോർഷെ 911 സ്വന്തമാക്കിയിരുന്നു.

ലംബോര്‍ഗിനി ഉറൂസ് എന്നാല്‍
ലംബോര്‍ഗിനി ഉറൂസിനെപ്പറ്റി പറയുമ്പോള്‍, കാല്‍ നൂറ്റാണ്ടിന് ശേഷം ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോര്‍ഗിനിയുടെ നിരയില്‍ പിറവിയെടുത്ത രണ്ടാം എസ്‌യുവിയാണ് ഉറൂസ് . 1980-കളിൽ പുറത്തിറക്കിയ LM002-ന് ശേഷം ലംബോര്‍ഗിനിയുടെ രണ്ടാമത്തെ എസ്‌യുവിയാണ് ഉറുസ്. LM002 പരുക്കനായ ഒരു എസ്‌യുവിയായിരുന്നു. അതേസമയം ഉറൂസിന് വളരെ സ്‌പോർട്ടിയറും ശക്തവും ആക്രമണാത്മക രൂപവുമാണ്. ഉറൂസ് 2017 ഡിസംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കുകയും 2018 ജനുവരിയിൽ ഇന്ത്യയില്‍ എത്തിക്കുകയും ചെയ്‍തു. 4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ZF-ൽ നിന്ന് ലഭിക്കുന്ന 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു.

സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് സ്വന്തമാക്കി ബിഗ് ബോസ് താരം

3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത. 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‍യുവി എന്ന സവിശേഷതയുമുള്ള വാഹനമാണ് ഉറൂസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്‌യുവി.

ആറ് ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. 5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്. ഫോക്‌സ്വാഗണിന്റെ എംഎല്‍ബി ഇവോ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന സൂപ്പര്‍ എസ്‌യുവിയാണ് ഉറുസ്. രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്.

10 കോടിയുടെ ആഡംബര വണ്ടി രണ്ടാമതും വാങ്ങി കൊവിഡ് വാക്സിന്‍ കമ്പനി മുതലാളി!

അവതരണം മുതല്‍ തന്നെ പ്രീമിയം എസ്‌യുവികളിലെ ടോപ്പ് സെല്ലിങ്ങ് പട്ടം ഉറുസിന് സ്വന്തമായിരുന്നു. 2022 ജൂണിൽ, ലംബോർഗിനി 20,000ത്തെ യൂണിറ്റ് ഉറുസ് നിർമ്മിച്ചതായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, നിർമ്മാതാവ് ഇന്ത്യയിൽ 200 ഉറുസ് എസ്‌യുവികൾ വിതരണം ചെയ്തിട്ടുണ്ട്. ഉറൂസ് വാങ്ങുന്നവരിൽ 80 ശതമാനം പേരും ആദ്യമായി ലംബോർഗിനി വാങ്ങുന്നതായും ലംബോർഗിനി പറയുന്നു. അടുത്തിടെ . പൈക്‌സ് പീക്ക് ഇന്റർനാഷണൽ ഹിൽ ക്ലൈംബിന്റെ കയറ്റത്തിൽ ലംബോര്‍ഗിനി ഉറൂസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.