രണ്ടരക്കോടിയുടെ ആഡംബര എസ്‍യുവി സ്വന്തമാക്കി സൂപ്പര്‍താരം
ലാൻഡ് റോവർ നിരയിലെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനം റേഞ്ച് റോവർ വോഗ് സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍താരം
ലാൻഡ് റോവർ നിരയിലെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനം റേഞ്ച് റോവർ വോഗ് സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്ത്. റോൾസ് റോയ്സ്, ബിഎംഡബ്ല്യു, ഔഡി, ഫെറാരി തുടങ്ങി ആഡംബര കാറുകളുടെ നീണ്ട നിരതന്നെയുള്ള ദത്തിന്‍റെ ഗാരേജിലേക്കാണ് പുത്തന്‍ വാഹനവും എത്തുന്നത്.
ബോളീവുഡ് പാപ്പരാസി ഫോട്ടാഗ്രാഫർ യോഗൻഷായാണ് പുത്തന്‍ റേഞ്ച് റോവര്‍ വോഗുമായുള്ള സഞ്ജയ് ദത്തിന്‍റെ ചിത്രം പകര്‍ത്തിയത്. ലാൻഡ് റോവറിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നായ റേഞ്ച് റോവർ വോഗ് ഉള്‍പ്പെടെയുള്ള റേഞ്ച് റോവര്‍ വാഹനങ്ങള്‍ ബോളിവുഡ് താരങ്ങളുടെ ഇഷ്ടവാഹനങ്ങളാണ്. അടുത്തിടെ നടി കത്രീന കൈഫ് ഈ വാഹനം സ്വന്തമാക്കിയരുന്നു. ഷാരൂഖ് ഖാൻ, ശിൽപ്പഷെട്ടി, ആലിയ ഭട്ട്, സൽമാൻ ഖാൻ തുടങ്ങിയ സൂപ്പർതാരങ്ങൾക്കെല്ലാം റേഞ്ച് റോവർ വാഹനങ്ങളുണ്ട്.
പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് ഈ വാഹനങ്ങളുടെ ഹൃദയം. 335 ബിഎച്ച്പി കരുത്തുള്ള 3 ലീറ്റർ പെട്രോള്‍, 255 ബിഎച്ച്പി കരുത്തുള്ള 3 ലീറ്റർ ഡീസൽ, 335 ബിഎച്ച്പി കരുത്തുള്ള 4.4 ലീറ്റർ ഡീസൽ, 503 ലീറ്റർ കരുത്തുള്ള 5 ലീറ്റർ പെട്രോൾ എന്‍ജിനുകൾ വോഗിനുണ്ട്. ഏകദേശം 1.74 കോടി മുതൽ 3.88 കോടി രൂപ വരെയാണ് വോഗിന്‍റെ എക്സ്ഷോറൂം വില.