Asianet News MalayalamAsianet News Malayalam

സൂപ്പര്‍ താരത്തിന് സമ്മാനം കിട്ടിയത് അരക്കോടിയുടെ ഔഡി!

അഥിതികള്‍ നല്‍കുന്ന മറുപടികളില്‍ നിന്ന് ഏറ്റവും സരസമായതും പെട്ടന്നുള്ളതുമായ മറുപടികള്‍ക്കാണ് സമ്മാനം നല്‍കുന്നത്.  ഈ സീസണിലെ ഏറ്റവും മികച്ച മറുപടിയാണ് താരത്തെ സമ്മാനത്തിന് അര്‍ഹനാക്കിയത്. 

Ajay Devgn Wins Audi A5
Author
Mumbai, First Published Mar 11, 2019, 3:08 PM IST

ബോളിവുഡ് താരം അജയ് ദേവ്ഗണിന് ഔഡി A5 സ്‌പോര്‍ട്ബാക്ക് ആഡംബര സെഡാന്‍ സമ്മാനമായി കിട്ടി. സെലിബ്രിറ്റി ചാറ്റ് ഷോയായ കോഫി വിത്ത് കരണ്‍- സീസണ്‍ ആറിലെ മെഗാ സമ്മാനമാണ് താരത്തെ തേടിയെത്തിയത്.

അഥിതികള്‍ നല്‍കുന്ന മറുപടികളില്‍ നിന്ന് ഏറ്റവും സരസമായതും പെട്ടന്നുള്ളതുമായ മറുപടികള്‍ക്കാണ് സമ്മാനം നല്‍കുന്നത്.  ഈ സീസണിലെ ഏറ്റവും മികച്ച മറുപടിയാണ് താരത്തെ സമ്മാനത്തിന് അര്‍ഹനാക്കിയത്. 

ഔഡിയുടെ പുതിയ A5 സ്പോര്‍ട്ബാക്ക് സെഡാന്‍ മോഡലാണ് സമ്മാനം. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 190 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും ഈ എന്‍ജിന്‍. ഫ്രണ്ട് വീല്‍ ഡ്രൈവില്‍ സെവന്‍ സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്‍മിഷന്‍.  

സ്റ്റൈലിഷ് എക്സ്റ്റീരിയറിന് പുറമേ ഇന്‍റീരിയറിലെ ഔഡി കോക്പിറ്റാണ് മുഖ്യ സവിശേഷത. 12.3 ഇഞ്ചാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. ആവശ്യനുസരണം മുപ്പത് തരത്തില്‍ ഇന്റീരിയര്‍ ലൈറ്റ് സെറ്റ് ചെയ്യാം. 54 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 

Follow Us:
Download App:
  • android
  • ios