ഇപ്പോഴിതാ, പുതിയ ബിഎംഡബ്ല്യു i3 eDrive35L സെഡാൻ ചൈനയില്‍ അവതരിപ്പിച്ചുകൊണ്ട് കമ്പനി അതിന്റെ ഇലക്ട്രിക് പോർട്ട്‌ഫോളിയോ വിപുലീകരിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

ലക്ട്രിക് വാഹന മേഖലയിൽ ജര്‍മ്മന്‍ (German) ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പ് (BMW) അതിവേഗം മുന്നേറുകയാണ്. ഇപ്പോഴിതാ, പുതിയ ബിഎംഡബ്ല്യു i3 eDrive35L സെഡാൻ ചൈനയില്‍ അവതരിപ്പിച്ചുകൊണ്ട് കമ്പനി അതിന്റെ ഇലക്ട്രിക് പോർട്ട്‌ഫോളിയോ വിപുലീകരിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചൈനയിലെ മുൻനിര പ്രീമിയം-കോംപാക്റ്റ് സെഗ്‌മെന്റ് സെഡാൻ കൂടിയായ വളരെ പ്രശസ്‍തമായ 3 സീരീസിന്റെ ഒരു ഇലക്‌ട്രിക് പതിപ്പാണ് ഇത് എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സ്വിച്ചിട്ടാല്‍ നിറം മാറും, അദ്ഭുത കാറുമായി ബിഎംഡബ്ല്യു

ഈ മോഡൽ ഇപ്പോൾ ചൈനീസ് വിപണിയിൽ മാത്രമുള്ളതാണ് എന്നും ഈ വർഷം മെയ് മാസത്തോടെ ഇത് ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പുതിയ i3 eDrive35L ചൈനീസ് ഉപഭോക്താക്കളുടെ പ്രധാന ആവശ്യകതകൾ മനസിലാക്കി രൂപകൽപ്പന ചെയ്‍തതാണെന്ന് ബിഎംഡബ്ല്യു സ്ഥിരീകരിക്കുന്നതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

അളവുകളുടെ കാര്യത്തിൽ, ഓൾ-ഇലക്‌ട്രിക് 3 സീരീസിന് 4,872 എംഎം നീളവും 2,966 എംഎം വീൽബേസും ഉണ്ട്. പരമ്പരാഗത ഇന്ധന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, വീൽബേസിന് 110 എംഎം വർദ്ധനവ് ഉണ്ട്. തൽഫലമായി, ഇത് എമിഷൻ രഹിത അനുഭവത്തോടെ കൂടുതൽ വിശാലമായ പിൻ ബെഞ്ച് വാഗ്ദാനം ചെയ്യുന്നു.

മികച്ച ഡ്രൈവിംഗ് അനുഭവത്തിന് ഡിജിറ്റൽ ആർട്ട് മോഡുമായി ബിഎംഡബ്ല്യു

BMW i3 eDrive35L, iX3, i4, iX എന്നിവയിൽ ഇതിനകം ഉപയോഗത്തിലുള്ള ബ്രാൻഡിന്റെ ഏറ്റവും പുതിയ Gen5 eDrive പവർട്രെയിൻ ഘടകങ്ങൾ അവതരിപ്പിക്കുന്നു. ഇലക്‌ട്രിക് മോട്ടോർ 210 kW ന്റെ പീക്ക് പവർ ഔട്ട്പുട്ട് വികസിപ്പിക്കുന്നു, അതേസമയം പരമാവധി ടോർക്ക് 400 എന്‍എം ആണ്. ഓൾ-ഇലക്‌ട്രിക് 3 സീരീസിന് വെറും 5.2 സെക്കൻഡിൽ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. എങ്കിലും, കമ്പനി ഇതുവരെ ഔദ്യോഗിക ടോപ് സ്‍പീഡ് കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ല.

വാഹനത്തിലെ ബാറ്ററിയെ കുറിച്ച് പറയുകയാണെങ്കിൽ, 526 കിലോമീറ്റർ (CLTC) എന്ന ക്ലെയിം റേഞ്ച് വാഗ്ദാനം ചെയ്യാൻ 70.3 kWh ശേഷിയുണ്ട്. മാത്രമല്ല, ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 10-80 ശതമാനം ചാർജിംഗ് സമയം വെറും 35 മിനിറ്റാണ്. പുതിയ പവർട്രെയിൻ സജ്ജീകരണത്തോടെ, ബൂട്ട് സ്പേസ് 410 ലിറ്ററിൽ ഉപയോഗയോഗ്യമാണ്. ബിഎംഡബ്ല്യു i3 eDrive35L ന്റെ സസ്‌പെൻഷനും ചൈനീസ് റോഡ് അവസ്ഥകൾക്ക് അനുയോജ്യമായ രീതിയിൽ ട്യൂൺ ചെയ്തിട്ടുണ്ട്. ബിഎംഡബ്ല്യു ബ്രില്ല്യൻസ് ഓട്ടോമോട്ടീവ് ലിമിറ്റഡ്, ഷെൻയാങ്ങിലെ ആർ ആൻഡ് ഡി ഡിവിഷനാണ് വാഹന എഞ്ചിന്‍റെ ട്യൂണിംഗ് ജോലി നിർവഹിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ബി‌എം‌ഡബ്ല്യു i3 eDrive35L നിലവിൽ ചൈനീസ് ഉപഭോക്താക്കള്‍ക്ക് മാത്രമായി തുടരുന്നു എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഷെൻയാങ്ങിലെ ലിഡിയയിൽ പ്രവർത്തിക്കുന്ന ബി‌എം‌ഡബ്ല്യു ബ്രില്ല്യൻസ് ഓട്ടോമോട്ടീവ് ലിമിറ്റഡ് പ്ലാന്റിൽ അസംബിൾ ചെയ്യും. പുതിയ ഓൾ-ഇലക്‌ട്രിക് മോഡലിന്‍റെ വരവോടെ കമ്പനിയുടെ പൂർണ-ഇലക്‌ട്രിക് കാറുകളുടെ ശ്രേണിയില്‍ ആറ് വാഹനങ്ങള്‍ ആയി. 2030-ഓടെ ആഗോള വിൽപ്പനയുടെ 50 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾ നയിക്കും എന്നാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.

ബിഎംഡബ്ല്യു ജി 310 ആർ, ജി 310 ജിഎസ് എന്നിവയുടെ വില വർധിപ്പിച്ചു

ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ജി 310 ആർ, ജി 310 ജിഎസ് എന്നിവയുടെ വില കൂട്ടി. ഈ മോഡലുകളുടെ വില 5,000 രൂപയോളമാണ് വർധിപ്പിച്ചത് എന്ന് ഓട്ടോ കാര്‍ ഇൻ്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വില വർദ്ധനയെ തുടർന്ന് BMW G 310 R ന് ഇപ്പോൾ 2.65 ലക്ഷം രൂപയാണ് വില, അതേസമയം G 310 GS നിങ്ങൾക്ക് 3.05 ലക്ഷം രൂപയ്ക്ക് ലഭിക്കും. മോഡലുകള്‍ക്ക് മെക്കാനിക്കൽ അപ്‌ഡേറ്റുകളൊന്നും ഇല്ല എന്നും പുതിയ വിലകൾ ഉടനടി പ്രാബല്യത്തിൽ വരും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ബിഎംഡബ്ല്യു X3 ഡീസൽ എസ്‌യുവി ഇന്ത്യയില്‍, വില 65.50 ലക്ഷം

2021 ഓഗസ്റ്റിലാണ് അവസാനമായി ബിഎംഡബ്ല്യു ഈ രണ്ട് ബൈക്കുകൾക്കും വില വർദ്ധിപ്പിച്ചത്. അതും പുതിയ വില വർദ്ധനയും ഉണ്ടായിരുന്നിട്ടും. രണ്ട് മോട്ടോർസൈക്കിളുകളും അവയുടെ BS4 പതിപ്പുകളേക്കാൾ വളരെ വിലകുറവായിരുന്നു. G 310 R, G 310 GS എന്നിവയും ഒരേ 313cc, ലിക്വിഡ്-കൂൾഡ്, 34hp, 28Nm എന്നിവ നൽകുന്ന സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹൃദയം.

ജി 310 ബൈക്കുകളിലെ 313 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ, 9,500 ആർ‌പി‌എമ്മിൽ 34 ബിഎച്ച്പി പവറും, 7,500 ആർ‌പി‌എമ്മിൽ 28 എൻ‌എം ടോർക്കും ആണ് നിർമ്മിക്കുക. മണിക്കൂറിൽ 143 കിലോമീറ്റർ വേഗതയിൽ ജി 310 മോഡലുകൾക്ക് ആക്സിലറേറ്റ് ചെയ്യാൻ സാധിക്കും. മികച്ച ത്രോട്ടിൽ റെസ്പോൺസ് ലഭിക്കാൻ ഇലക്ട്രോണിക് ത്രോട്ടിൽ ഗ്രിപ് പുതുതായി ചേർന്നിട്ടുണ്ട്. ആന്റി-ഹോപ്പിങ് ക്ലച്ച്, നാല് രീതിയിൽ ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രെയ്ക്ക് ലിവറുകളാണ് ജി 310 ബൈക്കുകളുടെ മറ്റുള്ള ആകർഷണങ്ങൾ.

 'മിന്നല്‍ മുരളി'യായി അർനോൾഡ്, കറന്‍റടിച്ചത് പാഞ്ഞത് ബിഎംഡബ്ല്യുവില്‍!

2020 ഒക്ടോബറിലാണ് ജി 310 ആർ, ജി 310 ജിഎസ് മോഡലുകളുടെ പരിഷ്ക്കരിച്ച പതിപ്പ് വില്‍പ്പനയ്ക്ക് എത്തിച്ചത്. ജി 310 ബൈക്കുകളുടെ അടിസ്ഥാന ആകാരത്തിന് കഴിഞ്ഞ വർഷത്തെ പരിഷ്കാരങ്ങളുടെ ഭാഗമായി കാര്യമായ മാറ്റങ്ങളില്ല. കാഴ്ച്ചയിൽ ഫ്രഷ്‌നെസ്സ് നൽകാൻ പുത്തൻ എൽഇഡി ഹെഡ്‍ലാംപ് ഘടിപ്പിച്ചിട്ടുണ്ട്. ടെയിൽ ലാമ്പിനും ഇൻഡിക്കേറ്ററുകൾക്കും എൽഇഡി ലൈറ്റ് ആണ്. സ്വർണ നിറത്തിലുള്ള മുൻ സസ്പെൻഷൻ ഫോർക്ക്, 5-സ്പോക്ക് അലോയ് വീലുകൾ എന്നിവ ഇരു ബൈക്കുകളിലും മാറ്റമില്ലാതെ തുടരുന്നുണ്ട്. പൊങ്ങി നിൽക്കുന്ന മുൻപിലെ മഡ്ഗാർഡ്, ഷാർപ് ആയ ഫ്ലൈലൈൻ, വിൻഡ് ഷീൽഡ്, ഉയർന്ന പിൻ അസംബ്ലി എന്നിവയാണ് ജി 310 ജിഎസ് മോഡലിന്റെ സവിശേഷതകൾ.

ബിഎംഡബ്ള്യു എഫ് 900 എക്‌സ്ആർ പോളാർ വൈറ്റ്, കോസ്മിക് ബ്ലാക്ക്, ലൈംസ്റ്റോൺ മെറ്റാലിക് (സ്റ്റൈൽ സ്പോർട്ട്) എന്നീ പുത്തൻ മൂന്നു നിറങ്ങളിലാണ് ജി 310 ആർ എത്തുന്നത്. പ്ലെയിൻ പോളാർ വൈറ്റ്, റാലി സ്റ്റൈൽ, 40 യിയേഴ്സ് ജിഎസ് എഡിഷൻ എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ ആണ് ജി 310 ജിഎസ് വാങ്ങാൻ സാധിക്കുക. 2018 ജൂലായിലാണ് ജി 310 ആർ, ജി 310 ജിഎസ് എന്നീ മോഡലുകൾ ലോഞ്ച് ചെയ്തത്. ടിവിഎസ് മോട്ടോർ കമ്പനിയുമായുള്ള പങ്കാളിത്തത്തിലാണ് ഈ മോഡലുകളുടെ ഇന്ത്യയിലെ നിര്‍മ്മാണം. 

ഇനി ഉണ്ടാക്കുക ഉരുക്ക് വണ്ടികള്‍ മാത്രമല്ല; ചിപ്പ് ഫാക്ടറി തുടങ്ങാനും ടാറ്റ!