സ്വീഡിഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ വോള്‍വോയുടെ ഇന്ത്യന്‍ ഉപസ്ഥാപനം വോള്‍വോ ഇന്ത്യയുടെ എല്ലാ വാഹനങ്ങളും പൂര്‍ണമായും ബിഎസ്6 നിലവാരം ഉറപ്പാക്കി. 

ബിഎസ്‌ 6 സർട്ടിഫൈ ചെയ്‌ത കാറുകൾ മാത്രമാണ്‌ ഈ മാസം മുതൽ ലഭിക്കുക.  വോൾവോയുടെ ഇവിടെയുള്ള പ്ലാന്റിൽ നിർമിക്കുകയും അസംബിൾ ചെയ്യുന്നവയും മാത്രമല്ല, ഇറക്കുമതി ചെയ്യുന്നവയും എല്ലാ കാറുകളും ബിഎസ്‌ 6 സർട്ടിഫിക്കേഷൻ പൂർത്തിയാക്കിക്കഴിഞ്ഞെന്ന് വോൾവോ കാർ ഇന്ത്യ മാനേജിങ്‌ ഡയറക്ടർ ചാൾസ്‌ ഫ്രംപ്‌ പറഞ്ഞു. മാർച്ച്‌ 31 വരെ വാഹന വിലയിൽ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു.

''എല്ലാ ഉപഭോക്താക്കള്‍ക്കും പരിസ്ഥിതി സൗഹൃദപരമായ മോഡല്‍ കാര്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ലഭ്യമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനായി. ബിഎസ്‌ നാലില്‍ നിന്നും ബിഎസ്6 ലേക്കുള്ള മാറ്റം വെല്ലുവിളിയായിരുന്നു.

വിലയില്‍ യാതൊരു വര്‍ധനയുമുണ്ടാവില്ല. ഈ വര്‍ഷം മാര്‍ച്ച് 31നു മുമ്പായി ബിഎസ്6 നിലവാരത്തിലുള്ള കാറുകള്‍ക്ക് വില വര്‍ധനയുണ്ടാകില്ല'' ചാള്‍സ് ഫ്രംപ് വ്യക്തമാക്കി.