ഡ്രൈവിംഗും വാഹനങ്ങളും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മുന്‍കേന്ദ്രമന്ത്രിയും ഐഎഎസ് ഉദ്യോഗസ്ഥനുമായി അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ ആദ്യ ഔദ്യോഗിക വാഹനത്തെ വീണ്ടും കണ്ടുമുട്ടിയതിന്‍റെ സന്തോഷം പങ്കുവച്ച് കഴിഞ്ഞ ദിവസം അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. 

1981ല്‍ മൂന്നാര്‍/ ദേവികളും സബ് കളക്ടറായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഔദ്യോഗിക വാഹനമായി ലഭിച്ച മഹീന്ദ്ര ജീപ്പിനൊപ്പമുള്ള ചിത്രം സഹിതമുള്ള പോസ്റ്റാണിത്. KL 6 0842 ആയിരുന്നു ഈ വാഹനത്തിന്റെ നമ്പര്‍ എന്നും എന്നാല്‍ ഇപ്പോള്‍ അത് സബ് കളക്ടര്‍ ബംഗ്ലാവിന് സമീപം ഉപേക്ഷിച്ച നിലയിലാണെന്നും കണ്ണന്താനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

വളരെ നൊസ്റ്റാര്‍ജിയ തോന്നുന്ന ഒരു വാഹനമാണ് ഈ ജീപ്പെന്നും ഈ വാഹനവുമായി ബന്ധിപ്പിക്കുന്ന നിരവധി മനോഹരമായ ഓര്‍മകളാണ് തനിക്കുള്ളതെന്നും കണ്ണന്താനം കുറിക്കുന്നു. ഇവിടെ ഇപ്പോഴുള്ള സബ് കളക്ടറിന്റെ ഔദ്യോഗിക വാഹനം റെനോയുടെ ഡസ്റ്ററാണെന്നും കണ്ണന്താനം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ആ വാഹനത്തെ ഏറ്റെടുത്ത് അങ്ങേക്ക്   സംരക്ഷിക്കാമോ എന്നുള്‍പ്പെടെ ചോദിച്ച് നിരവധി വാഹനപ്രേമികള്‍ കമന്‍റുകളുമായി എത്തുന്നുണ്ട്.