Asianet News MalayalamAsianet News Malayalam

"ലാഭം 16 ലക്ഷംകോടി!അത് കർഷകർക്ക് നൽകാം, അവരുടെ ജീവിതം നന്നാക്കാം" അമ്പരപ്പിച്ചും കണ്ണുനനച്ചും ഗഡ്‍കരി!

ഇന്ധന ഇറക്കുമതിക്ക് രാജ്യം 16 ലക്ഷം കോടിയാണ് ചെലവഴിക്കുന്നതെന്നും രാജ്യത്തെ നിരത്തുകൾ പെട്രോൾ, ഡീസൽ കാർ മുക്തമായാൽ ഈ പണം രാജ്യത്തെ ഗ്രാമീണരുടെയും കര്‍ഷകരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാൻ സാധിക്കുമെന്നും വ്യക്തമാക്കി കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി

Amazing plans of Nitin Gadkari to save Rs 16 lakh crore on fuel imports and give farmers
Author
First Published Apr 3, 2024, 12:57 PM IST

രാജ്യത്ത് ഇന്ധന ഇറക്കുമതിക്ക് രാജ്യം 16 ലക്ഷം കോടിയാണ് ചെലവഴിക്കുന്നതെന്നും രാജ്യത്തെ നിരത്തുകൾ പെട്രോൾ, ഡീസൽ കാർ മുക്തമായാൽ ഈ പണം ഗ്രാമീണരുടെയും കര്‍ഷകരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാൻ സാധിക്കുമെന്നും വ്യക്തമാക്കി കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി. 

ഇന്ത്യ പ്രതിവർഷം 16 ലക്ഷം കോടി രൂപയാണ് ഇന്ധന ഇറക്കുമതിക്കായി ചെലവഴിക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് ഇന്ധന ഇറക്കുമതി അവസാനിപ്പിക്കാനാകുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായി ഗഡ്‍കരി പറയുന്നു. ഫോസിൽ ഇന്ധനത്തിൻ്റെ ഇറക്കുമതി കുറയ്ക്കുന്നതിലൂടെ കർഷകരുടെ ജീവിതം മെച്ചപ്പെടുത്താനും ഗ്രാമങ്ങൾ സമൃദ്ധമാകാനും യുവാക്കൾക്ക് തൊഴിൽ ലഭിക്കാനും ഈ പണം ഉപയോഗിക്കാമെന്നും അദ്ദേഹം പറയുന്നു. 

രാജ്യത്തെ പെട്രോൾ, ഡീസൽ കാറുകൾ പൂർണമായും ഒഴിവാക്കുന്നത് ഇന്ത്യക്ക് സാധ്യമാണോ എന്ന ചോദ്യത്തിന് നൂറ് ശതമാനം സാധ്യമാണെന്നായിരുന്നു ഗഡ്‍കരിയുടെ മറുപടി.  ഇത് ബുദ്ധിമുട്ടാണെന്നും പക്ഷേ അസാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യയെ ഹരിത സമ്പദ്‌വ്യവസ്ഥയാക്കാനുള്ള തൻ്റെ ശ്രമത്തിന്‍റെ ഭാഗമായി, 36 കോടിയിലധികം വരുന്ന പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് ഇന്ത്യയെ പൂർണമായും ഒഴിവാക്കുമെന്നായിരുന്നു ഗഡ്‍കരിയുടെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകൾ. അതേസമയം ഈ ലക്ഷ്യം കൈവരിക്കുന്നതിന് അദ്ദേഹം സമയക്രമമൊന്നും നൽകിയിട്ടില്ല. 

വേറെ ലെവലാണ് ഗഡ്‍കരി! ടോൾ പ്ലാസകൾ ഔട്ട്, പകരം ടോൾ പിരിക്കാൻ സാറ്റലൈറ്റുകൾ! പണം ലാഭം, സമയവും!

അതേസമയം രാജ്യത്തെ ഹൈബ്രിഡ് കാറുകൾക്കുള്ള ജിഎസ്‍ടി നിരക്കുകൾ വെട്ടിക്കുറയ്ക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഈ കാറുകളുടെ ജിഎസ്‍ടി കുറയ്ക്കുന്ന കാര്യം ഇന്ത്യൻ സർക്കാർ ഗൗരവമായി കാണുന്നുവെന്ന് നിതിൻ ഗഡ്‍കരി സൂചന നൽകിയിരുന്നു. ഹൈബ്രിഡ് വാഹനങ്ങൾക്ക് നിലവിലെ സ്ലാബിൽ നിന്ന് 12 ശതമാനമായി നികുതി കുറയ്ക്കണമെന്ന് ഗഡ്കരി അടുത്തിടെ നിർദ്ദേശിച്ചിരുന്നു. നിലവിൽ, നാല് മീറ്ററിന് താഴെയുള്ള ഹൈബ്രിഡ് കാറുകൾക്ക് 28 ശതമാനം ജിഎസ്ടിയും നാല് മീറ്ററിൽ കൂടുതലുള്ള ഹൈബ്രിഡ് വാഹനങ്ങൾക്ക് 43 ശതമാനവുമാണ് നികുതി.

youtubevideo

Follow Us:
Download App:
  • android
  • ios