Asianet News MalayalamAsianet News Malayalam

ഒരു കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി സൂപ്പര്‍ താരം!

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബെന്‍സ് പുറത്തിറക്കുന്ന വി ക്ലാസ് സ്വന്തമാക്കി സൂപ്പര്‍ താരം

Amithabh Bachan Bought New Benz V Class
Author
Mumbai, First Published Apr 8, 2019, 4:14 PM IST

 

Amithabh Bachan Bought New Benz V Classആഡംബരത്തിനും ആധുനികതയ്ക്കും സുഖസൗകര്യങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബെന്‍സ് പുറത്തിറക്കുന്ന വി ക്ലാസ് സ്വന്തമാക്കി അമിതാഭ് ബച്ചന്‍. 

മുംബൈയിലെ മെഴ്‌സഡീസ് ബെന്‍സ് ഡീലര്‍ഷിപ്പായ ഓട്ടോഹാങ്ങറില്‍ നിന്നാണ് പുത്തന്‍ ബെന്‍സിനെ ബിഗ് ബി ഗ്യാരേജിലെത്തിച്ചത്. ബെന്‍സ് സിക്ലാസ്, റേഞ്ച് റോവര്‍ തുടങ്ങി നിരവധി കാറുകളുണ്ട് അമിതാഭ് ബച്ചന്റെ ഗ്യാരേജില്‍. റോള്‍സ് റോയ്‌സിന്റെ ആഡംബര സെഡാനായ ഫാന്റം അടുത്തിടെ ബച്ചന്‍ വിറ്റതായി വാര്‍ത്തകളുണ്ടായിരുന്നു.

Amithabh Bachan Bought New Benz V Class

2143 സിസി നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഈ വര്‍ഷം ആദ്യം ഇന്ത്യന്‍ വിപണിയിലെത്തിയ വി ക്ലാസിന്‍റെ ഹൃദയം. 163 എച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും 10.9 സെക്കന്‍ഡുകള്‍ മാത്രം മതി ഈ വാഹനത്തിന്. മണിക്കൂറില്‍ 195 കിലോമീറ്ററാണ് ഉയര്‍ന്ന വേഗം. 

ഏകദേശം 68.40 ലക്ഷം മുതല്‍ 81.90 ലക്ഷം രൂപ വരെയാണ് വി ക്ലാസ് മോഡലുകളുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില. നിരത്തിലെത്തുമ്പോള്‍ ഇത് ഏകദേശം ഒരു കോടി രൂപയോളം വരും. 

Amithabh Bachan Bought New Benz V Class

Follow Us:
Download App:
  • android
  • ios