ആംപിയര്‍ വെഹിക്കിള്‍സിന്റെ റിയോ, മാഗ്നസ് സ്‌കൂട്ടറുകള്‍ക്കിടയിലാണ് റിയോ എലൈറ്റിന് സ്ഥാനം. ട്രെന്‍ഡി ലുക്കിംഗ് സ്‌കൂട്ടറാണ് ആംപിയര്‍ റിയോ എലൈറ്റ്.
ബെംഗളൂരു: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനിയറിങ് കമ്പനിയായ ഗ്രീവ്‌സ് കോട്ടന്‍റെ കീഴിലുള്ള ആംപിയര്‍ വെഹിക്കിള്‍സ് പുതിയൊരു സ്‍കൂട്ടര്‍ കൂടി വിപണിയില്‍ അവതരിപ്പിച്ചു. റിയോ എലൈറ്റ് എന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് അവതരിപ്പിച്ചത്. 45,000 രൂപയാണ് വാഹനത്തിന്‍റെ ബെംഗളൂരു എക്‌സ് ഷോറൂം വില.
ആംപിയര്‍ വെഹിക്കിള്‍സിന്റെ റിയോ, മാഗ്നസ് സ്‌കൂട്ടറുകള്‍ക്കിടയിലാണ് റിയോ എലൈറ്റിന് സ്ഥാനം. ട്രെന്‍ഡി ലുക്കിംഗ് സ്‌കൂട്ടറാണ് ആംപിയര്‍ റിയോ എലൈറ്റ്. സ്‍കൂട്ടറിന്‍റെ ഡിസൈനിംഗില്‍ സമകാലീന യൂറോപ്യന്‍ ശൈലി സ്വീകരിച്ചതായി കമ്പനി പറയുന്നു. ന്യൂ ജനറേഷൻ ഉപഭോക്താക്കൾക്ക് ഇഷ്ടം തോന്നും വിധം എൽഇഡി ഡിജിറ്റൽ ഡിസ്പ്ലേയാണ് റിയോ എലൈറ്റിന്റെ ഒരു പ്രത്യേകത. കൂടാതെ യുഎസബി ചാർജിങ് സംവിധാനവുമുണ്ട്. ആവശ്യമായ എല്ലാ വിവരങ്ങളും എല്‍ഇഡി ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ ലഭിക്കും.
250 വാട്ട് മോട്ടോറാണ് റിയോ എലൈറ്റിന്റെ ഹൃദയം. 48വി-2എഎച്ച് ലെഡ്-ആസിഡ് ബാറ്ററി പാക്കിൽ നിന്നാണ് ഇലക്ട്രിക്ക് മോട്ടോറിന് പ്രവർത്തിക്കാൻ ആവശ്യമായ പവർ ലഭിക്കുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്‍താല്‍ നഗരങ്ങളില്‍ 55 കിലോമീറ്ററും ഹൈവേകളില്‍ 60 കിലോമീറ്ററും സഞ്ചരിക്കാന്‍ കഴിയും. പുത്തൻ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുമ്പോഴും ഓരോ കിലോമീറ്ററിനും കൂടുതല്‍ മിച്ചം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിയോ എലൈറ്റ് വികസിപ്പിച്ചതെന്ന് ആംപിയര്‍ വെഹിക്കിള്‍സ് വ്യക്തമാക്കി. എട്ട് മണിക്കൂറാണ് ബാറ്ററി പൂർണമായും ചാർജ് ആവാൻ വേണ്ട സമയം.
130 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ 86 കിലോഗ്രാം മാത്രം ഭാരമുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയും. 130 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 25 KMPH പരമാവധി വേഗതയും 130 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട് ആംപെയറിന്റെ പുത്തൻ സ്‍കൂട്ടറിന്. മുമ്പിൽ ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുമാണ് സസ്‍പെന്‍ഷന്‍. മുന്നിലും പിന്നിലും 110 എംഎം ഡ്രം ബ്രേക്കുകളാണ്.
വാഹനത്തിന്‍റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയാതായി കമ്പനി വ്യക്തമാക്കി. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്കിംഗ് നടത്താം. 1,999 രൂപയാണ് ബുക്കിംഗ് തുക. ചുവപ്പ്, വെളുപ്പ്, നീല, കറുപ്പ് എന്നീ നാല് ഗ്ലോസി കളര്‍ ഓപ്ഷനുകളില്‍ ആംപിയര്‍ റിയോ എലൈറ്റ് ലഭിക്കും. വാഹനത്തിനൊപ്പം ഒരു ഹെൽമെറ്റ് കമ്പനി സൗജന്യമായി തരും.
ആംപെയർ വെഹിക്കിൾസിന്റെ നാലോളം ഇലക്ട്രിക്ക് സ്‍കൂട്ടറുകൾ ഇപ്പോൾ വിപണിയിലുണ്ട്. 2019 മെയ് മാസത്തില്‍ കമ്പനി അവതരിപ്പിച്ച സീല്‍ എന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിന്‍റെ 50,000 യൂണിറ്റുകള്‍ വിറ്റതായി കമ്പനി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ ആദ്യമായി ഒരു ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന ഘടകങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്ന കമ്പനികളിൽ ഒന്നാണ് ആംപിയർ.
